24.9 C
Kottayam
Wednesday, October 2, 2024

കഴുത്തിൽ കയറിട്ട് ജനലിലൂടെ വലിച്ചു, അർധരാത്രി വരെ മൃതദേഹം കട്ടിലിനടിയിൽ,അച്ഛൻ എല്ലാം അറിഞ്ഞു

Must read

മലപ്പുറം: തുവ്വൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ള നാലംഗസംഘം കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം പുറത്തെടുത്തു. കേസിലെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് പുറത്തെടുത്തത്. പത്തുദിവസത്തോളം പഴക്കമുള്ള മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട് പ്ലാസ്റ്റിക് കവറിലാക്കിയനിലയിലാണ് കണ്ടെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തുവ്വൂര്‍ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറി വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ്, വിഷ്ണുവിന്റെ അച്ഛന്‍ മുത്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വിഷ്ണുവും സഹോദരങ്ങളും ഇവരുടെ സുഹൃത്തായ ഷഹദും ചേര്‍ന്നാണ് സുജിതയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

യുവതിയെ കൊലപ്പെടുത്തിയശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ ഇത് ജൂവലറിയില്‍ വിറ്റ് പണം പങ്കിട്ടെടുത്തെന്നും പോലീസ് പറഞ്ഞിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും സുജിത കൊല്ലപ്പെട്ടതും മൃതദേഹം കുഴിച്ചിട്ടതും വിഷ്ണുവിന്റെ അച്ഛന്‍ അറിഞ്ഞിരുന്നു. ഇതിനാലാണ് ഇയാളെയും കേസില്‍ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.

കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി മുതലാണ് കാണാതായത്. പി.എച്ച്.സി.യിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഓഫീസില്‍നിന്നിറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. കരുവാരക്കുണ്ട് പോലീസ് യുവതിക്കായി അന്വേഷണവും തുടങ്ങി.

കാണാതായ സുജിതയ്ക്കായുള്ള തിരച്ചിലിന് പൊതുപ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വിഷ്ണവും മുന്‍നിരയിലുണ്ടായിരുന്നു. ഓഗസ്റ്റ് 11-ന് തന്നെ സുജിതയെ കാണാനില്ലെന്ന വിവരം വിഷ്ണു വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം പങ്കുവെച്ചു. ഓഗസ്റ്റ് 14-ാം തീയതി ഫെയ്‌സ്ബുക്കിലും സമാന പോസ്റ്റ് ഷെയര്‍ ചെയ്തു. എല്ലാവരും ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യണമെന്നായിരുന്നു വിഷ്ണുവിന്റെ അഭ്യര്‍ഥന. ദിവസങ്ങള്‍ക്ക് ശേഷം സുജിതയെ കാണാനില്ലെന്ന് അറിയിച്ച് കരുവാരക്കുണ്ട് പോലീസ് പങ്കുവെച്ച പോസ്റ്റും വിഷ്ണു തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഷെയര്‍ ചെയ്തിരുന്നു.

കാണാതായ സുജിതയുടെ മൊബൈല്‍ഫോണ്‍ വിവരങ്ങളും യുവതിയെ കൊന്ന് കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങള്‍ വിഷ്ണു ജൂവലറിയില്‍ വില്‍പ്പന നടത്തിയതുമാണ് ദുരൂഹതനിറഞ്ഞ തിരോധാനക്കേസില്‍ വഴിത്തിരിവായത്. സുജിത അവസാനം വിളിച്ചത് വിഷ്ണുവിനെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൊബൈല്‍ സ്വിച്ച് ഓഫ് ആയത് പഞ്ചായത്ത് ഓഫീസിനും ഇയാളുടെ വീടിനും അടുത്തുവെച്ചാണെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് വിഷ്ണുവില്‍നിന്ന് പോലീസ് മൊഴിയെടുത്തു. ഇതിനിടെയാണ് പ്രതി ചില സ്വര്‍ണാഭരണങ്ങള്‍ ജൂവലറിയില്‍ വിറ്റതായി പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സുജിതയെ കൊന്ന് കുഴിച്ചിട്ടതാണെന്ന വിവരം പുറത്തറിഞ്ഞത്.

പി.എച്ച്.സി.യില്‍ പോവുകയാണെന്ന് പറഞ്ഞ് ഓഗസ്റ്റ് 11-ാം തീയതി രാവിലെ ഓഫീസില്‍നിന്നിറങ്ങിയ സുജിത വിഷ്ണുവിന്റെ വീട്ടിലേക്കാണ് പോയതെന്നാണ് പോലീസ് പറയുന്നത്. ഓഫീസില്‍നിന്ന് വിഷ്ണുവിന്റെ വീട്ടിലേക്ക് പോകാനിടയായ കാരണം എന്താണെന്നറിയില്ല. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും എസ്.പി. പറഞ്ഞിരുന്നു.

യുവതി വീട്ടിലേക്ക് വരുന്നകാര്യം വിഷ്ണു ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അറിവുണ്ടായിരുന്നു. യുവതിയെ കാത്ത് വിഷ്ണു വീട്ടില്‍ തന്നെയുണ്ടായിരുന്നു. ഈ സമയം മറ്റുപ്രതികളും പുറത്ത് കാത്തിരിക്കുകയായിരുന്നു. വീടിനുള്ളില്‍വെച്ച് വിഷ്ണു യുവതിയെ കണ്ടു. ഈ സമയം മറ്റുപ്രതികളും വീട്ടിലേക്ക് കടന്ന് യുവതിയെ ആക്രമിച്ചു. ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബോധംകെട്ട് നിലത്തുവീണു. തുടര്‍ന്ന് കഴുത്തില്‍ കയര്‍ കുരുക്കി ജനലില്‍ കെട്ടിവലിക്കുകയായിരുന്നു. ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു. ഇതിനിടെ, യുവതിയുടെ സ്വര്‍ണാഭരണങ്ങളും പ്രതികള്‍ കവര്‍ന്നു. ഉച്ചയോടെ വിഷ്ണുവാണ് സ്വര്‍ണാഭരണം പണയംവെക്കാനായി കൊണ്ടുപോയത്. ഇതിന്റെ പണം ഇയാള്‍ മറ്റുപ്രതികള്‍ക്കും വീതിച്ചുനല്‍കി.

അന്നേദിവസം അര്‍ധരാത്രിയോടെയാണ് മൃതദേഹം മറവുചെയ്തത്. വീടിന്റെ പിറകില്‍ മാലിന്യം നിക്ഷേപിക്കുന്ന ഒരു കുഴിയുണ്ടായിരുന്നു. അത് വലുതാക്കിയാണ് മൃതദേഹം കുഴിച്ചിട്ടത്. ശേഷം അവിടെ മണ്ണിട്ട് നികത്തി. ഹോളോബ്രിക്സുകളും മെറ്റലും എം.സാന്‍ഡും അവിടെ നിരത്തി. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിര്‍മാണപ്രവൃത്തി നടത്താനായിരുന്നു പ്രതികളുടെ പദ്ധതി.

തുവ്വൂരിലേത് ദൃശ്യം മോഡല്‍ കൊലപാതകമാണെന്നായിരുന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ പ്രതികരണം. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ഹോളോബ്രിക്‌സുകളും മെറ്റലും ഇറക്കിയ പ്രതികള്‍ ഇവിടെ കുളിമുറി നിര്‍മിക്കാനാണ് പദ്ധതിയിട്ടത്. സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ കൊലപാതകം നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നറിയാന്‍ ആഴത്തിലുള്ള അന്വേഷണം നടത്തണം. പ്രതികളെ കൂടുതല്‍ചോദ്യംചെയ്യണമെന്നും എസ്.പി. പറഞ്ഞു. യുവതിയെ കാണാതായ സംഭവത്തില്‍ വിഷ്ണു വലിയ പ്രചരണമാണ് നടത്തിയത്. അടുത്തദിവസം വിഷയത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറിയായ വിഷ്ണു പഞ്ചായത്ത് ഓഫീസില്‍ താത്കാലിക ജീവനക്കാരനായിരുന്നു. പഞ്ചായത്ത് ഓഫീസിലെ ജോലിക്കിടെയാണ് സുജിതയുമായി പരിചയത്തിലായത്. ഇരുപതുദിവസം മുമ്പ് ഇയാള്‍ പഞ്ചായത്തിലെ ജോലിയില്‍നിന്ന് രാജിവെച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഐ.എസ്.ആര്‍.ഒ.യില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് പഞ്ചായത്തിലെ താത്കാലിക ജോലി വിട്ടതെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.

ഒരുവര്‍ഷം മുമ്പായിരുന്നു വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു കുഞ്ഞും പിറന്നു. അതിനിടെ, സുജിതയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തിനായി മുന്‍നിരയിലുണ്ടായിരുന്ന വിഷ്ണു, യുവതിയെക്കുറിച്ച് ചില ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. സുജിത മറ്റൊരാള്‍ക്കൊപ്പം നാടുവിട്ടെന്നരീതിയിലുള്ള കഥകളാണ് ഇയാള്‍ നാട്ടില്‍ പ്രചരിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഷ്ണുവിനൊപ്പം കൊലക്കേസില്‍ പ്രതിയായ അനുജന്‍ നേരത്തെ പോക്‌സോ കേസില്‍ പ്രതിയായ ആളാണെന്നാണ് പോലീസിന്റെ പ്രതികരണം. മറ്റുപ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്താലമുണ്ടോ എന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അനാവശ്യ യാത്രകൾ ഒഴിവാക്കാണം, ഷെൽറ്ററുകളിലേക്ക് മാറാൻ തയ്യാറാകാണം, ഇസ്രയേലിലെ ഇന്ത്യക്കാരോട് എംബസി നിര്‍ദേശം

ടെല്‍ അവീവ്‌: ഇസ്രയേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയം ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണം. ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പിൽ പറയുന്നു....

ഇസ്രായേലിൽ മിസൈൽ വർഷവുമായി ഇറാൻ; നിരവധി പേർ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേലിലെ പരക്കെ...

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

Popular this week