26.3 C
Kottayam
Saturday, November 23, 2024

‘അവനെ ഒഴിവാക്കിയത് ശരിക്കും അത്ഭുതപ്പെടുത്തി’ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെതിരെ മുന്‍ താരം

Must read

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കുള്ള കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തയതിനെയും സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ഒഴിവാക്കിയതിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. കെ എല്‍ രാഹുലിന് ചെറിയ പരിക്കുണ്ടെന്നും എന്നാല്‍ ഇത് നേരത്തെയുള്ള പരിക്കല്ലെന്നുമാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. എന്നാല്‍ രാഹുലിന് എന്തു തരത്തിലുള്ള പരിക്കാണെന്ന് അഗാര്‍ക്കര്‍ തുറന്നു പറയണമായിരുന്നുവെന്ന് മദന്‍ ലാല്‍ പറഞ്ഞു.

കെ എല്‍ രാഹുല്‍ കായികക്ഷമത വീണ്ടെടുത്തോ എന്ന കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്കും ടീം മാനേജ്മെന്‍റിനും ഉറപ്പില്ലെന്നാണ് എനിക്ക് തോന്നുന്നത്. രാഹുലിന് പരിക്കുണ്ടെന്ന് പറയുന്നു. പരിക്കാണോ ചെറിയ വേദന വല്ലതുമാണോ, അക്കാര്യം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തുറന്നു പറയണമായിരുന്നു. അതുപോലെ ശ്രേയസ് അയ്യരെയും ടീമിലെടുത്തിട്ടുണ്ട്.

അയ്യരുടെ ഫിറ്റ്നെസിന്‍റെ കാര്യത്തിലും യാതൊരു ഉറപ്പുമില്ല. അവര്‍ രണ്ടുപേരും പരിക്കില്‍ നിന്ന് മോചിതരായശേഷം ഇതുവരെ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. കളിക്കാനുള്ള കായികക്ഷമത തെളിയിച്ചശേഷം വേണമായിരുന്നു അവര്‍ രണ്ടുപേരെയും ടീമിലെടുക്കാന്‍. കാരണം, നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതും മത്സരങ്ങളില്‍ ബാറ്റ് ചെയ്യുന്നതും രണ്ടും രണ്ടാണെന്നും മദന്‍ ലാല്‍ ആജ് തക്കിനോട് പറഞ്ഞു.

സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ടീമിലെടുക്കാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നും മദന്‍ ലാല്‍ പറഞ്ഞു. ചാഹലിനെ ടീമിലെടുക്കാതിരുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കാരണം, അവന്‍ യഥാര്‍ത്ഥ മാച്ച് വിന്നറാണ്. ഒരു റിസ്റ്റ് സ്പിന്നറെ മാത്രമെ ടീമിലെടുക്കൂ എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ മിടുക്ക് കാട്ടിയിട്ടുള്ള ചാഹലിനെപ്പോലൊരു മാച്ച് വിന്നറെ ടീമിലെടുത്തില്ല.

അക്സര്‍ പട്ടേല്‍ കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി മികച്ച പ്രകടനമാണ് നടത്തുന്നത്. അയാളെ വിമര്‍ശിക്കുകയല്ല, പക്ഷെ അക്സര്‍ ചെയ്യുന്ന കാര്യം തന്നെയാണ് രവീന്ദ്ര ജഡേജയും ചെയ്യുന്നത്. വലിയ മത്സരങ്ങള്‍ ജയിക്കാന്‍ വിക്കറ്റ് എടുക്കാന്‍ കഴിയുന്നവര്‍ വേണം. കായികക്ഷമതയില്ലാത്ത താരങ്ങളെ ടീമിലെടുത്തതും ചാഹലിനെ പുറത്തിരുത്തിയതും ഒഴിച്ചാല്‍ ബാക്കിയെല്ലാം പ്രതീക്ഷിച്ച ടീമാണെന്നും മദന്‍ ലാല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ...

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; മൂന്നാം വട്ടവും കൈ പിടിയ്ക്കാൻ എത്തി, ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!

കൊച്ചി:എയറിലാവുക എന്ന ഉദ്ദേശത്തോടെ അഭിപ്രായങ്ങൾ പറയുന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി...

ബൂം ബൂം ബുമ്ര…! പെർത്തിൽ ഇന്ത്യയെ 150 റൺസിന് തകർത്ത ഓസീസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബുംറയും കൂട്ടരും

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.