24.4 C
Kottayam
Sunday, September 29, 2024

‘കല്യാണം കഴിച്ച് വീട്ടിലിരുത്താൻ കൊളളാം; എന്നെ പോലെ ഒരുപാട് പെൺകുട്ടികളെ അദ്ദേഹം ഉപദേശിച്ചിരിക്കാം’

Must read

കൊച്ചി:സിനിമാ, സീരിയൽ രം​ഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാകാൻ കഴിഞ്ഞ നടിയാണ് പ്രവീണ. സഹനടിയായി നിരവധി സിനിമകളിൽ അഭിനയിച്ച പ്രവീണയ്ക്ക് എടുത്ത് പറയാൻ മികച്ച ഒരുപിടി കഥാപാത്രങ്ങളുണ്ട്. മലയാളത്തിന് പുറമെ തമിഴ് സീരിയൽ രം​ഗത്തും പ്രവീണയ്ക്ക് തിളങ്ങാൻ കഴിഞ്ഞു. ​അ​ഗ്നിസാക്ഷി, ഒരു പെണ്ണും രണ്ടാണും എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരം പ്രവീണയ്ക്ക് ലഭിച്ചു.

ഇലക്ട്ര, ഇവൻ മേഘരൂപൻ എന്നീ ചിത്രങ്ങളിൽ ഡബ് ചെയ്തതിന് മികച്ച ഡബ്ബിം​ഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവും പ്രവീണയ്ക്ക് ലഭിച്ചു. തന്റെ സിനിമാ കരിയറിൽ മമ്മൂട്ടിക്കുള്ള സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രവീണയിപ്പോൾ.

Praveena, Mammootty

ഡി​ഗ്രി പഠിക്കുന്ന സമയത്താണ് കളിയൂഞ്ഞാൽ എന്ന സിനിമ വരുന്നത്. വെക്കേഷൻ സമയത്താണ് ഓഫർ വന്നത്. ആദ്യമായിട്ട് മമ്മൂട്ടി സർ, ശോഭന ചേച്ചി എന്നിവരെയൊക്കെ പരിചയപ്പെട്ടു. എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. ബിഎ മ്യൂസിക് ആണെന്ന് പറഞ്ഞപ്പോൾ പാട്ടൊക്കെ പാടുമോ, എന്നാൽ ഇവിടെ ഇരുന്നൊരു പാട്ട് പാടിക്കേ എന്ന് പറഞ്ഞു. അദ്ദേഹത്തിന് ഭയങ്കര സ്നേഹം ആയിരുന്നു.

സിനിമയിൽ ഞാൻ നല്ല രീതിയിൽ വരണം എന്ന് അദ്ദേഹം ആ​ഗ്രഹിച്ചിട്ടുണ്ടാകണം. അദ്ദേഹം ഇപ്പോൾ അത് ഓർക്കുന്നുണ്ടാവില്ല. എന്നെപ്പോലെ ഒരുപാട് കുട്ടികൾക്ക് ഉപദേശം നൽകിയിരിക്കാം. വന്നതേ ഉള്ളൂ, ഇനി ഒരുപാട് സിനിമകളിൽ അവസരം വരും. നല്ല സംവിധായകർ, കഥാപാത്രം, ടീം എന്നിവയൊക്കെ നോക്കി സിനിമകൾ‌ തെരഞ്ഞെടുക്കണമെന്ന് എന്നോട് പറഞ്ഞു.

Praveena, Mammootty

ഈ കൊച്ചിനെ സിനിമയിൽ അഭിനയിപ്പിക്കാനൊന്നും കൊള്ളില്ല, കല്യാണം കഴിച്ച് വീട്ടിൽ കൊണ്ടിരുത്താം എന്ന് ചിലപ്പോൾ അമ്മയോട് അദ്ദേഹം പറഞ്ഞിരുന്നെന്നും പ്രവീണ ഓർത്തു. ഞാൻ അങ്ങനെ ആയിരുന്നു. ഷോട്ടിന് വിളിച്ചാൽ അഭിനയിച്ച് വന്ന് അച്ഛന്റെയും അമ്മയുടെയും അടുത്ത് ഇരിക്കും. നമുക്ക് പറ്റിയ ഫീൽഡല്ല സിനിമയെന്ന് അച്ഛനോടും അമ്മയോടും പലരും പറഞ്ഞു.

ആരെങ്കിലും മോശമായി പെരുമാറുമോ എന്ന പേടി കൊണ്ടാണ് അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തിൽ നിന്നത്. പക്ഷെ അങ്ങനെ ഒന്നുമല്ല, എല്ലാവരും നല്ല രീതിയിലാണ് ഈ നിമിഷം വരെ എന്നോട് പെരുമാറിയത്. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും അപകടങ്ങളുണ്ട്. അത് ശ്രദ്ധിക്കാതെ കുഴിയിൽ പോയി ചാടിയിട്ട് ഈ ഫീൽഡിന്റെ കുഴപ്പമാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും പ്രവീണ വ്യക്തമാക്കി.

മലയാളത്തിലെ സീരിയലുകളിൽ തന്നെ കാണാത്തതിന് കാരണം നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതാണെന്നും പ്രവീണ പറയുന്നു. തെറ്റായ സന്ദേശം നൽകുന്ന സീരിയലുകളിൽ അഭിനയിക്കാൻ താൽപര്യമില്ലെന്നും നടി വ്യക്തമാക്കി. സിനിമാ രം​ഗത്ത് പ്രവീണ ഇന്നും സജീവമാണ്. സോഷ്യൽ മീഡിയയിൽ നടി ഇടയ്ക്ക് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

സന്തോഷ് നായർ എന്നാണ് പ്രവീണയുടെ ഭർത്താവിന്റെ പേര്. ഇരുവർക്കും ഒരു മകളുമുണ്ട്. അടുത്തിടെ തനിക്ക് നേരെ വന്ന സൈബറാക്രണത്തിനെതിരെ പ്രവീണ രം​ഗത്ത് വന്നിരുന്നു. തന്റെ പേരിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ആളുകളെ കബളിപ്പിച്ച വ്യക്തിക്കെതിരെയാണ് പ്രവീണ രം​ഗത്ത് വന്നത്.

വർഷങ്ങളായി ഈ ഉപദ്രവം തുടർന്നു. ശല്യം സഹിക്കാതായപ്പോൾ പൊലീസിൽ പരാതി നൽകി. പ്രതിയെ പിടിച്ചപ്പോഴാണ് അത് ആരാണെന്ന് പോലും അറിയുന്നത്. തന്റെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു അവൻ. അവന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ നിറയെ തന്റെ ഫോട്ടോകളായിരുന്നെന്നും പ്രവീണ തുറന്ന് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week