25.7 C
Kottayam
Saturday, May 18, 2024

സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

Must read

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ബെംഗളൂരുവിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലിക്ക് മടങ്ങിയ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് നടപടി. വിമാനം മധ്യപ്രദേശിലെ ഭോപ്പാലിലാണ് അടിയന്തരമായി നിലത്തിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week