24.3 C
Kottayam
Sunday, September 29, 2024

കൊന്നാലും ആ വേഷം ധരിക്കില്ലെന്ന് പറഞ്ഞു, പക്ഷെ അവർ നിർബന്ധം പിടിച്ചു…. ഹണി റോസ്

Must read

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇവയ്ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം. ഇണങ്ങുന്ന വ്യത്യസ്തമായ വസ്ത്രധങ്ങൾ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ ഹണി പ്രത്യക്ഷപ്പെടുന്നത്. 

ഇപ്പോഴിതാ തീരെ ഇഷ്ടമില്ലാത്ത വേഷങ്ങൾ ഇടേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് പറയുകയാണ് ഹണി റോസ്. സിനിമയുടെ ഭാഗമാകുമ്പോൾ ഇഷ്ടമുള്ള വസ്ത്രങ്ങൾ തന്നെയാകണം ഇടേണ്ടത് എന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ലല്ലോ എന്നാണ് ഹണി റോസ് ചോദിക്കുന്നത്. താരം നേരത്തെ കൊടുത്ത അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. 

honey rose

ബിഹൈൻഡ് വുഡ്‌സിനു നൽകിയ അഭിമുഖത്തിലാണ് ഹണി അക്കാര്യം വെളിപ്പെടുത്തിയത്. പച്ച നിറത്തിലുള്ള വസ്ത്രം കാണിച്ച് അവതാരിക ചോദ്യം ചോദിക്കുകയായിരുന്നു.  ഈ വേഷം ധരിച്ച ചിത്രത്തിന്റെ പേര് പോലും ഹണി ഇന്ന് ഓർക്കുന്നില്ല. തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വേഷമായിരുന്നു അത്. ഒരു രാജകുമാരിയെയോ മറ്റോ അവതരിപ്പിക്കാനായിരുന്നു അവരുടെ ശ്രമം.

ഡ്രസിനെ ചൊല്ലി സെറ്റിൽ വഴക്കായി, കൊന്നാലും ഇടില്ലെന്ന് വാശിപിടിച്ചുവെന്നും വേറെ നിർവ്വാഹമില്ലാതെ ഒടുവിലാ വേഷം ധരിക്കുകയായിരുന്നുവെന്നും ഹണി റോസ് പറയുന്നു. അവർക്ക് അവരുടെ സിനിമയുടെ ആവശ്യമായിരുന്നു പ്രധാനം. മുതൽ കനവാണ് ഹണി റോസിന്റെ ആദ്യ തമിഴ് ചിത്രം. ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെയായിരുന്നു അഭിനയജീവിതത്തിനു തുടക്കം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week