25.1 C
Kottayam
Sunday, October 6, 2024

ഏഷ്യാനെറ്റിനും ജയ്ഹിന്ദിനും ഒരേ സ്ക്രിപ്ട്, സർക്കാരിനെതിരെ മാധ്യമ സിൻഡിക്കേറ്റ്;വിമർശനവുമായി ഇടതു കേന്ദ്രങ്ങൾ

Must read

കൊച്ചി:കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെതിരെ മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നു എന്ന വിമർശനവുമായി പി.വി.അൻവറും ഇടതു കേന്ദ്രങ്ങളും.ഏഷ്യാനെറ്റ് ന്യൂസിലും കോൺഗ്രസ് ചാനലായ ജയ്ഹിന്ദിലും വന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള വാർത്തയിലെ സാമ്യത ചൂണ്ടിക്കാട്ടിയാണ് ഇടതു സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നും വിമർശനമുയരുന്നത്.

.

ജയ്ഹിന്ദിലും ഏഷ്യാനെറ്റിലും വള്ളിപുള്ളി തെറ്റാതെയാണ് ഒരേ വാർത്ത വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ തയ്യാറാക്കിയ സ്പെഷ്യൽ റിപ്പോർട്ടിൻ്റെ സ്ക്രിപ്റ്റിൽ ഒരക്ഷരം തെറ്റാതെ എങ്ങനെയാണ് ഒരു പോലെ വന്നത് എന്ന സംശയമാണ് മാധ്യമ സിൻഡിക്കേറ്റ് എന്ന സംശയം സോഷ്യൽ മീഡിയ ഉയർത്താൻ പ്രധാനകാരണമെന്ന് സി.പി.എം ഹാൻഡിലുകൾ പറയുന്നത്.

രണ്ട് ചാനലുകളിലും വന്ന വാർത്തകളുടെ വീഡിയോ അടക്കം പോസ്റ്റ് ചെയ്താണ് ഇതിനെപ്പറ്റി ചർച്ചകൾ നടക്കുന്നത്. പി.വി. അൻവർ എംഎൽഎ അടക്കം ഈ ഇരട്ടപ്പെറ്റ സഹോദരങ്ങളെ പോലെയുള്ള ഈ വാർത്തക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിൽ നിന്നാണോ വാർത്ത എഴുതി നൽകിയത് എന്നാണ് അൻവർ ഉന്നയിക്കുന്ന പ്രധാന ചോദ്യം.

രണ്ട് ഫേസ്ബുക്ക് പോസ്റ്റുകയാണ് അൻവർ ഇതിനെ സംബന്ധിച്ച് പങ്കുവെച്ചിട്ടുള്ളത്. വി.ഡി.സതീശന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ നടക്കുന മാധ്യമ ഗൂഢാലോചനയുടെ തെളിവുകൾ പുറത്ത്‌ വിടും എന്ന് പറഞ്ഞിരുന്നു. അതിനുള്ള തെളിവുകളാണ് ഈ വീഡിയോയിൽ ഉള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് അൻവറിൻ്റെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്.

സർക്കാരിനെതിരെ ഇത്തരത്തിൽ വാർത്ത നൽകാൻ കൂലി എത്ര കിട്ടി എന്നും, ഇപ്പോൾ എത്രയാണ് ഇതിനൊക്കെ റേറ്റ് എന്നും അൻവർ പരിഹസിക്കുന്നുണ്ട്.ഇതി നൊക്കെ ഏഷ്യാനെറ്റ് ,ജയ് ഹിന്ദ് ചാനൽ മാനേജ്മെൻ്റുകൾ മറുപടി നൽകണം എന്നും അൻവർ പറഞ്ഞു. അതേ സമയം, പട്ടണപ്രവേശം എന്ന സിനിമയിലെ തിലകനും ശ്രീനിവാസനും അഭിനയിച്ച പ്രസ്ത രംഗത്തിലെ “എൻ്റെയും ചേട്ടൻ്റെയും ശബ്ദം ഒരു പോലെ ഇരിക്കുന്നു ”എന്ന ഡയലോഗ് ഉപയോഗിച്ച് ട്രോളർമാരും ഈ വാർത്തകൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ഒരു ക്രിമിനൽ മാധ്യമ സംഘം പ്രവർത്തിക്കുന്നുണ്ട്‌.സർക്കാരിനെതിരെ ഈ കേന്ദ്രത്തിൽ നിന്നാണു വാർത്തകൾ തയ്യാറാക്കി വിതരണം ചെയ്യുന്നത്‌.ഇതിന് കൃത്യമായ മാസപ്പടി വാങ്ങുന്ന മുതിർന്ന മാപ്രകൾ ഈ നാട്ടിലുണ്ട്‌.
ഏഷ്യാനെറ്റിൽ,മനോരമയിൽ, മാതൃഭൂമിയിൽ, എന്ന് വേണ്ട കേരള കൗമുദിയിൽ വരെ ഈ മാഫിയാ സംഘം വേരുറപ്പിച്ചിട്ടുണ്ട്‌ എന്നാണ് അൻവർ തൻ്റെ കുറിപ്പിൽ പറയുന്നത്.

എഴുതി നൽകിയ സ്ക്രിപ്റ്റിലെ ഒരു വാക്ക്‌ പോലും മാറിയിട്ടില്ല. നാലഞ്ച്‌ ദിവസം മുൻപ്‌,സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ വേളയിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സംഘം സർക്കാരിനെതിരെ ഒരു സ്ക്രിപ്റ്റ്‌ തയ്യാറാക്കി അതാത്‌ മാധ്യമ സ്ഥാപനങ്ങളിലുള്ള തങ്ങളുടെ മാഫിയാ സംഘാംഗങ്ങളെ ഏൽപ്പിച്ചു.പലരും ഡയലോഗുകൾ മാറ്റി എഴുതി വായിച്ചെങ്കിലും,ഏഷ്യാനെറ്റും ജയ്‌ഹിന്ദും അതിന് പോലും ശ്രമിച്ചില്ല എന്നും അൻവർ തൻ്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്.

വാങ്ങുന്ന കാശിന് മാന്യമായി പണിയെടുക്കണം മാപ്രകളെ എന്നും കുറിപ്പിലൂടെ അവൻ വർ പരിഗസിച്ചു. അൻവർ കുറിപ്പിഇങ്ങനെ ഈച്ചകോപ്പി ഇറക്കി പറയിപ്പിക്കരുത്‌ എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.മറുപടി പറയേണ്ടത്‌ ഏഷ്യാനെറ്റിന്റെയും ജയ്‌ഹിന്ദിന്റെയും മാനേജ്‌മെന്റാണ്, ഒപ്പം
പ്രതിപക്ഷ നേതാവിന്റെ ഓഫീസും എന്നും അൻവർ ഫേസ് ബുക്കിൽ കുറിപ്പിൽ കൂട്ടിച്ചേർത്തു.

പി.വി.അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ പൂർണ്ണരൂപം:

വി.ഡി.സതീശന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ മാധ്യമ ഗൂഡാലോചന;തെളിവുകൾ പുറത്ത്‌ വിടും”എന്ന് പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ഒരു ക്രിമിനൽ മാധ്യമ സംഘം പ്രവർത്തിക്കുന്നുണ്ട്‌.സർക്കാരിനെതിരെ ഈ കേന്ദ്രത്തിൽ നിന്നാണു വാർത്തകൾ തയ്യാറാക്കി വിതരണം ചെയ്യുന്നത്‌.ഇതിന് കൃത്യമായ മാസപ്പടി വാങ്ങുന്ന മുതിർന്ന മാപ്രകൾ ഈ നാട്ടിലുണ്ട്‌.
ഏഷ്യാനെറ്റിൽ,മനോരമയിൽ,
മാതൃഭൂമിയിൽ,എന്ന് വേണ്ട കേരള കൗമുദിയിൽ വരെ ഈ മാഫിയാ സംഘം വേരുറപ്പിച്ചിട്ടുണ്ട്‌.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത്‌,പ്രതിപക്ഷ നേതാവ്‌ അവതരിപ്പിച്ച ഒരു അവിശ്വാസ പ്രമേയം പോലും എഴുതികൊടുത്തത്‌ ഹൗസിംഗ്‌ ബോർഡ്‌ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ അന്തിചർച്ച മാപ്രയും കണ്ണാടി വച്ച അദ്ദേഹത്തിന്റെ ഗുരുനാഥനും കൂടിയാണ്.
അങ്ങനെ അനവധി നിരവധി വിവരങ്ങൾ ലഭ്യമായിട്ടുണ്ട്‌.ആരൊക്കെ,എത്രയൊക്കെ വച്ച്‌ മാസപ്പടി വാങ്ങുന്നുണ്ടെന്നും കൃത്യമായ വിവരം കൈയ്യിലുണ്ട്‌.അത്‌ പിന്നാലെ പുറത്ത്‌ വിടുകയും ചെയ്യും.

ഒരു സാമ്പിൾ ജനങ്ങൾക്ക്‌ മുന്നിൽ സമർപ്പിക്കുന്നു..
സർക്കാരിനെതിരെ ഏഷ്യാനെറ്റും,ജയ്‌ഹിന്ദ്‌ ചാനലും തയ്യാറാക്കി സംപ്രക്ഷേപണം ചെയ്ത പരിപാടികളുടെ വീഡിയോ നമ്മൾക്കൊന്ന് താരതമ്യം ചെയ്യാം.
സ്ക്രിപ്റ്റിലെ ഒരു വാക്ക്‌ പോലും മാറിയിട്ടില്ല..
നാലഞ്ച്‌ ദിവസം മുൻപ്‌,സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ വേളയിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സംഘം സർക്കാരിനെതിരെ ഒരു സ്ക്രിപ്റ്റ്‌ തയ്യാറാക്കി അതാത്‌ മാധ്യമ സ്ഥാപനങ്ങളിലുള്ള തങ്ങളുടെ മാഫിയാ സംഘാംഗങ്ങളെ ഏൽപ്പിക്കുന്നു.പലരും ഡയലോഗുകൾ മാറ്റി എഴുതി വായിച്ചെങ്കിലും,ഏഷ്യാനെറ്റും ജയ്‌ഹിന്ദും അതിന് പോലും ശ്രമിച്ചില്ല.
(വാങ്ങുന്ന കാശിന് മാന്യമായി പണിയെടുക്കണം മാപ്രകളെ.ഇങ്ങനെ ഈച്ചകോപ്പി ഇറക്കി പറയിപ്പിക്കരുത്‌.)
മറുപടി പറയേണ്ടത്‌ ഏഷ്യാനെറ്റിന്റെയും ജയ്‌ഹിന്ദിന്റെയും മാനേജ്‌മെന്റാണ്..
പ്രതിപക്ഷ നേതാവിന്റെ ഓഫീസും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week