26.2 C
Kottayam
Saturday, November 30, 2024

കർണാടകത്തിൽ കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും

Must read

ബെംഗളൂരു: കർണാടകത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ശനിയാഴ്ച അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30-ന് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ഗവർണർ താവർചന്ദ് ഗഹ്‍ലോതിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. പത്തോളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. സിദ്ധരാമയ്യ 2013-ൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും കണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു. 25,000 ആളുകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാനാകും.

മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കാൻ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും വെള്ളിയാഴ്ച ഡൽഹിയിൽ ഹൈക്കമാൻഡുമായി ചർച്ച നടത്തി. ശിവകുമാറിനെ അനുകൂലിക്കുന്ന പത്തു പേർക്കും സിദ്ധരാമയ്യയെ അനുകൂലിക്കുന്ന പത്തു പേർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന.

മുതിർന്ന നേതാക്കളായ ഡോ. ജി. പരമേശ്വര, എം.ബി. പാട്ടീൽ, ദിനേശ് ഗുണ്ടുറാവു, ലക്ഷ്മൺ സാവദി തുടങ്ങിയവർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ഈശ്വർ ഖന്ദ്രെ, ബി.കെ. ഹരിപ്രസാദ്, കെ.ജെ. ജോർജ്, സമീർ അഹമ്മദ്, യു.ടി. ഖാദർ, പ്രിയങ്ക് ഖാർഗെ, ലക്ഷ്മി ഹെബ്ബാൾക്കർ, കൃഷ്ണ ബൈരെഗൗഡ, മധു ബംഗാരപ്പ, ടി.ബി. ജയചന്ദ്ര, കെ.എച്ച്. മുനിയപ്പ തുടങ്ങിയവരും ആദ്യഘട്ടത്തിൽ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന.

മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവർണർക്ക് കൈമാറും. മുഖ്യമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണറാണ് വകുപ്പുകൾ അനുവദിക്കുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് ഡി.കെ. ശിവകുമാർ അറിയിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങ് ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള വേദിയാക്കാനുള്ള ലക്ഷ്യത്തോടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ല.

പകരം തൃണമൂൽ കോൺഗ്രസ് എം.പി. കാകോലി ദസ്തിദാറിനെ ചുമതലപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മറ്റ് പ്രതിപക്ഷ നേതാക്കളായ മെഹ്ബൂബ മുഫ്തി, ഡി. രാജ, സീതാറാം യെച്ചൂരി, കമൽ ഹാസൻ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എന്നിവരും പങ്കെടുക്കും. അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി, ബി.എസ്.പി. നേതാവ് മായാവതി എന്നിവർക്ക് ക്ഷണമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വെടിനിര്‍ത്തലിലും രക്ഷയില്ല,ഗാസയിൽ ആശുപത്രിക്കു നേരെ വീണ്ടും ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

കയ്റോ: ഗാസയിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. നുസറത്ത് ക്യാംപിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവരിൽ അധികം പേരും. ബെയ്ത് ലഹിയ കമൽ അദ്‌വാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗം...

പൂർവവിദ്യാർഥി സംഗമത്തിൽ വീണ്ടും കണ്ടുമുട്ടി,സൗഹൃദം പ്രണയമായി വളര്‍ന്നു; രണ്ടുമക്കളുള്ള യുവതി ആണ്‍സുഹൃത്തിന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പൂന്തുറയില്‍ യുവതി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ക്കയറി ജീവനൊടുക്കിയത് നാടകീയ സംഭവങ്ങൾക്കുശേഷം. മുട്ടത്തറ കല്ലുമ്മൂട് സ്വദേശിയായ കെ.സന്ധ്യ(38)യാണ് ആണ്‍സുഹൃത്തായ അരുണ്‍ വി.നായരുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ശേഷം മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ...

കോട്ടയംകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് എഡ്വിന്‍ പിടിയില്‍;ബാഗിൽ മരകായുധങ്ങളും ഉപകരണങ്ങളും

കോട്ടയം: വെളളൂരിൽ വീടുകളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കന്യാകുമാരി സ്വദേശി എഡ്‍വിൻ ജോസാണ് പിടിയിലായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. വൈക്കത്തും വെള്ളൂരിലും നാട്ടുകാരുടെ ഉറക്കം കെടുത്തിയ...

സര്‍ക്കാർ ക്യാമ്പയിനിലെ പരിശോധന വഴിത്തിരിവായി, കോട്ടയത്ത് പെൺകുട്ടിയിൽ കണ്ടത് അസാധാരണ എച്ച്ബി ലെവല്‍, ശസ്ത്രക്രിയയിൽ പുതുജീവൻ

തിരുവനന്തപുരം: വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം ക്യാമ്പയിനിലൂടെ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. സ്‌കൂള്‍ ലെവല്‍ വിവ ക്യാമ്പയിനിലൂടെ നടത്തിയ പരിശോധനയെത്തുടര്‍ന്ന്...

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ 131 വോട്ട് കിട്ടിയ അജാസ് ഖാന് വീണ്ടും തിരിച്ചടി ; 130 ഗ്രാം കഞ്ചാവുമായി ഭാര്യ അറസ്റ്റിൽ

മുംബൈ : ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന് വീണ്ടും തിരിച്ചടി. കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന അജാസിന് ആകെ 131 വോട്ടുകൾ മാത്രമായിരുന്നു കിട്ടിയിരുന്നത്. ഈ വലിയ നാണക്കേടിന് പിന്നാലെ...

Popular this week