24.4 C
Kottayam
Sunday, September 29, 2024

`വീട്ടിൽ കൊണ്ടു പോവല്ലേ സാറേ, എന്നെ ഇനി ഇങ്ങനെ കണ്ടാൽ അച്ഛന് സഹിക്കാൻ കഴിയില്ല´തെളിവെടുപ്പിന് മുൻപ് പൊലീസിനോട് കെഞ്ചി മീശ വിനീത്,വീടുകണ്ട് പൊലീസുകാർ ഞെട്ടി

Must read

തിരുവനന്തപുരം:കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ റീൽസ്, ഇൻസ്റ്റാഗ്രാം താരം ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായിരുന്നു. കിളിമാനൂർ വെള്ളല്ലൂർ കീഴ്‌പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്നറിയപ്പെടുന്ന വിനീത് (26), കിളിമാനൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ ജിത്തു(22) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നെങ്കിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി വാങ്ങി ചോദ്യം ചെയ്തു. തുടർന്ന് തെളിവെടുപ്പിനായി വിവിധയിടങ്ങളിൽ കൊണ്ടുപോയി. മംഗലപുരം എസ്.ഐ. ഡിജെ ഷാലുവിൻ്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

23-നാണ് പ്രതികളായ കിളിമാനൂർ വെള്ളല്ലൂർ സ്വദേശികളായ മീശ വിനീത് എന്നു വിളിക്കുന്ന വിനീതും കൂട്ടാളിയായ ജിത്തുവും ചേർന്ന് പെട്രോൾ പമ്പിലെ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്ത ബാങ്കിൽ അടയ്‌ക്കാൻ പോകുമ്പോൾ തട്ടിയെടുത്തത്. പ്രതികൾ മോഷണം നടത്തുന്നതിന് ഒരാഴ്ച മുന്നേ പമ്പിന്റെ പരിസരത്ത് എത്തി മാനേജർ ബാങ്കിൽ പണം അടയ്‌ക്കാൻ പോകുന്ന സമയവും മറ്റു കാര്യങ്ങളും മനസ്സിലാക്കിയിരുന്നു. ജില്ലയിലെ പല പമ്പുകളിലും സമാനമായ മോഷണം നടത്താൻ ആലോചിച്ചിരുന്നുവെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു. ഒളിവിൽപ്പോയ പ്രതികളെ ഈ മാസം നാലിനാണ് തൃശ്ശൂരിൽ നിന്ന്‌ അറസ്റ്റ് ചെയ്തത്.

തെളിവെടുപ്പിന് തന്നെ വീട്ടിലേക്ക് കൊണ്ടു പോകരുതെന്ന് മീശ വിനീത് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തൻ്റെ അച്ഛൻ അസുഖ ബാധിതാനാണെന്നും താൻ കവർച്ചക്കാരനാണെന്ന് അറിഞ്ഞാൽ അച്ഛന് നഅത് താങ്ങാനാവില്ലെന്നും വിനീത് പൊലീസിനോട് പറഞ്ഞു. എന്നാൽ തെളിവെടുപ്പിന് വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കുവാൻ അതൊരു കാരണമല്ലെന്ന് വ്യക്തമാക്കി പൊലീസ് വിനീതിനെ തെളിവെടുപ്പിന് കൊണ്ടു പോകുകയായിരുന്നു.

അതേസമയം തെളിവെടുപ്പിന് വീട്ടിലെത്തിയ പൊലീസുകാർക്ക് കാണാൻ കഴിഞ്ഞത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ് വിനീതിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. വീട്ടിൽ അച്ഛൻ കിടപ്പിലായിരുന്നു. പട്ടിയും പൂച്ചയുമായി നിരവധി മൃഗങ്ങളസും വീട്ടിലുണ്ടായിരുന്നു. പലതും കിടക്കുന്ന കട്ടിലിലും മറ്റുമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ വിനീതിനൊപ്പം പൊലീസ് എത്തിയതിൻ്റെ യാതൊരു അമ്പരപ്പും വീട്ടുകാർക്കുണ്ടായിരുന്നില്ലെന്നാണ് വിവരങ്ങൾ. 

കവർച്ച നടത്തിയ പണം പ്രതികൾ പല ആവശ്യങ്ങൾക്ക് ചിലവാക്കിയെന്ന് പൊലീസ് പറഞ്ഞു. ഈ പണത്തിൽ കുറച്ച് ഉപയോഗിച്ച് വിനീത് ഒരു ബുള്ളറ്റ് വാങ്ങിയിരുന്നു. തൃശ്ശൂർ സ്വദേശിയിൽ നിന്നാണ് വിനീത് ബുള്ളറ്റ് വാങ്ങിയതെന്നാണ് ലഭിക്കുന്ന സൂചനകൾ. 60,000 രൂപയ്ക്കാണ് ബുള്ളറ്റ് വാങ്ങിയത്. എന്നാൽ വാഹനത്തിൻ്റെ ഉടമസ്ഥൻ്റെ പേര് മാറിയിരുന്നില്ല. രണ്ടുദിവസത്തിനുള്ളിൽ വാഹന ഉടമയുടെ പേര് മാറ്റാം എന്ന് വിനീത് അറിയിക്കുകയായിരുന്നു. അതിനിടയിലാണ് വിനീത് പൊലീസിൻ്റെ പിടിയിലാകുന്നത്. ബുള്ളറ്റ് വാങ്ങിയതിൽ ബാക്കി പണം കടം തീർക്കുവാനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

കവർച്ച നടത്തിയ പണം തൃശൂരിൽ വച്ച് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നെന്ന സൂചനകളാണ് പുറത്തു വരുന്നത്. അതുകൊണ്ടുതന്നെ വിനീത് മറ്റുള്ളവർക്ക് കാശ് നൽകിയത് ഗൂഗിൾ പേ വഴിയായിരുന്നു. വിനീതിൽ നിന്ന് കാശ് സ്വീകരിച്ചവരെ തെളിവെടുപ്പിനായി സ്റ്റേഷനിലേക്ക് വിളിക്കേണ്ടിവരും.

ബുള്ളറ്റ് വില്പന നടത്തിയ വ്യക്തി ബുള്ളറ്റിൻ്റെ ഉടമസ്ഥാവകാശം മാറ്റി നൽകാത്തതിനാൽ കേസിൻ്റെ കൂടുതൽ അന്വേഷണത്തിൽ സഹകരിക്കേണ്ടിവരും. നിരവധി തവണ ഇദ്ദേഹത്തിന് സ്റ്റേഷനിൽ എത്തേണ്ടി വരുമെന്നാണ് പൊലീസ് നൽകുന്ന സൂചന. അതേസമയം മീശയിൽ നിന്നും പണം സ്വീകരിച്ചവർ ആരാണെന്ന് നോക്കി അവരെ സ്റ്റേഷനിലേക്ക് വിളിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

രണ്ടര ലക്ഷം രൂപ കവർച്ച നടത്തിയതിൻ്റെ അന്വേഷണം ആരംഭിച്ച പൊലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു് സി.സിടിവി ദൃശ്യങ്ങളിൽ പ്രതികൾ പോത്തൻകോട് കടന്നതായി വ്യക്തമാകുകയും ചെയ്തിരുന്നു. അതിനിടെ പൂലന്തറയിൽ വച്ച് പ്രതികൾ  സ്‌കൂട്ടർ ഉപേക്ഷിച്ചു. തുടന്ന് പ്രതികൾ ഓട്ടോറിക്ഷയിൽ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നതായി പ്രദേളശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശമാധിച്ച് പൊലീസ് മനസ്സിലാക്കി. അതേമയം പ്രതികൾ ഉപയോഗിച്ച സ്‌കൂട്ടർ നഗരൂരിൽ നിന്നു മോഷ്ടിച്ചതാണെന്ന് വിവരം ലഭിച്ചു. 

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ തൃശൂരിൽ നിന്ന് പൊലീസ് പിടിയിലാകുന്നത്. ഇതിനിടെ മോഷ്ടിച്ച പണം വിനീത് ചിലവഴിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീർക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇൻസ്റ്റാഗ്രാമിലെ താരമായ വിനീതിനെതിരേ പത്തോളം മോഷണക്കേസുകൾ നിലവിലുണ്ട്. ഒരു യുവതിയെ പീഡിപ്പിച്ചതിന് തമ്പാനൂർ പൊലീസ് സ്റ്റേഷനിലും കേസുണ്ട്.

പീഡനക്കേസിൽ ജയിൽ മോചിതനായതിനു പിന്നാലെ വിനീത് നാട്ടിൽ പരിഹാസ കഥാപാത്രമായിരുന്നു. റീൽസിൽ കൂടെ അഭിനയിച്ച പെൺകുട്ടികൾ പോലും വിനീതിനെ വിളിക്കാതെയായി. ഇതിനിടെ ജോലിക്കു പോകാതെ പരിചയമുള്ളവരിൽ നിന്ന് കടം വാങ്ങിയാണ് ഇയാൾ പിടിച്ചു നിന്നത്. കടം പെരുകിയതോടെ വീനീതിൻ്റെ സമാധാനം പോകുകയും തുടർന്ന് കടം വീട്ടാൻ കവർച്ചയ്ക്ക് ഇറങ്ങുകയുമായിരുന്നു. അതിനിടെ റീൽസിൽ ശക്തമായലി തിരിച്ചു വരാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു ബുള്ളറ്റ് സ്വന്തമാക്കാണമെന്ന മോഹവും വിനീതിനുണ്ടായിരുന്നു. അതും മോഷ്ടിച്ച പണത്തിലൂടെ വിനീത് നടത്തിയെടുക്കുകയായിരുന്നു. 

ആറ്റിങ്ങൽ ഡിവൈഎസ്︋പി  യുടെ നേതൃത്വത്തിൽ മംഗലപുരം എസ്എച്ച്ഒ. സിജു കെ.പിള്ള, എസ്ഐ ഷാലു ഡി.ജെ., ഷാഡോ എസ്.ഐ. ഫിറോസ്, എ.എസ്.ഐ. ദിലീപ്, അനൂപ്, മംഗലപുരം സ്റ്റേഷനിലെ മനു, രാകേഷ്, സന്തോഷ്, ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week