25.5 C
Kottayam
Sunday, September 29, 2024

അത് ചിലപ്പോള്‍ തന്നെ കുഴപ്പത്തിലാക്കിയേക്കാം,കാറിൻ്റെ എണ്ണം വെളിപ്പെടുത്താനാകില്ലെന്ന് ദുല്‍ഖര്‍

Must read

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ ദുല്‍ഖര്‍ വാഹന പ്രേമിയാണെന്നത് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഒട്ടേറെ ആഢംബര വാഹനങ്ങളാണ് ദുല്‍ഖറിന് സ്വന്തമായിട്ടുണ്ട് എന്നതും പരസ്യമായ കാര്യമാണ്. ഓരോ പുതിയ വാഹനം വാങ്ങിക്കുമ്പോഴും ദുല്‍ഖര്‍ അക്കാര്യം ഷെയര്‍ ചെയ്യാറുമുണ്ട്. എന്നാല്‍ കാറുകളുടെ എണ്ണം വെളിപ്പെടുത്താനാകില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

എത്ര കാര്‍ ഉണ്ടെന്ന് ടോപ് ഗിയര്‍ ഇന്ത്യയുടെ അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അത് വെളിപ്പെടുത്താനാകില്ല എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. അത് ചിലപ്പോള്‍ തന്നെ കുഴപ്പത്തിലാക്കിയേക്കാം എന്നും ദുല്‍ഖര്‍ പറഞ്ഞു. തനിക്ക് ഒരുപാട് യൂസ്‍ഡ് കാറുകളും ഉണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. ടോപ് ഗിയര്‍ ഇന്ത്യയുടെ കവര്‍ ചിത്രമായി പ്രത്യക്ഷപ്പെട്ടിരുന്നു അടുത്തിടെ ദുല്‍ഖര്‍.

ദുല്‍ഖര്‍ നായകനാകുന്ന ചിത്രം ‘കിംഗ് ഓഫ് കൊത്ത’യാണ് ഇനി റിലീസ് ചെയ്യാനുള്ളത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.  ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

ആര്‍ ബല്‍കി സംവിധാനം ചെയ്‍ത ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്‍ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചിന്നക്കനാലിൽ വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ...

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

Popular this week