28.8 C
Kottayam
Saturday, October 5, 2024

കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പണിയെടുക്കുന്നു, ബിജെപി രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നു’; അനിൽ ആന്‍റണി

Must read

ന്യൂഡൽഹി: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി. കോൺഗ്രസ് ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നു എന്നായിരുന്നു അനില്‍ ആന്‍റണിയുടെ വിമര്‍ശനം. എന്നാല്‍, ബിജെപി രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടാണ് മോദിക്കുള്ളതെന്നും അനില്‍ ആന്‍റണി പറഞ്ഞു.

‘ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നമ്മെ കാത്ത് രക്ഷിക്കും’ എന്ന  സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചായിരുന്നു അനിൽ ആന്‍റണിയുടെ
ബിജെപി പ്രവേശനം. കോൺഗ്രസ് നേതാക്കൾ ഒരു കുടുംബത്തിനായി പ്രവർത്തിക്കുമ്പോൾ താൻ രാജ്യത്തിനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അനിലിന്‍റെ വിശദീകരണം. പിതാവിനോടുള്ള സ്നേഹവും ബഹുമാനവും അതുപോലെ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്നമല്ല. ആശയപരമായ വ്യത്യാസമാണ്. ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നതെന്നും അനില്‍ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.

ബിബിസി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്.  കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു അനില്‍ ആന്‍റണി. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നും, ഇറാക്ക് യുദ്ധത്തിന്‍റെ തലച്ചോറായിരുന്നു മുന്‍ യു കെ വിദേശകാര്യസെക്രട്ടറി ജാക് സ്ട്രോയെന്നും അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച കോൺഗ്രസ് നേതൃത്വത്തിന് ഇത് തിരിച്ചടിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ...

ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍...

നസ്രള്ളയുടെ പിൻഗാമി ഹാഷിം സഫൈദീനെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാർ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍...

അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവച്ച് വീഴ്ത്തി പൊലീസ്

അമേഠി: യുപിയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ ദലിത് കുടുംബത്തെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ്...

Popular this week