24.3 C
Kottayam
Sunday, September 29, 2024

കാമുകനെ വിവാഹം കഴിക്കാൻ കാനഡയിൽ നിന്ന് നാട്ടിലെത്തി, അതേ കാമുകൻ യുവതിയെ വെടിവെച്ചു കൊന്ന് കുഴിച്ചുമൂടി

Must read

ഹരിയാന: കാനഡയിൽ നിന്ന് കാമുകനായി ഇന്ത്യയിലെത്തിയ യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചുമൂടി. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച ഹരിയാനയിലെ ഒരു വയൽ പ്രദേശത്താണ് 23-കാരിയായ നീലം എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷിതാക്കൾ പറയുന്നത് പ്രകാരം ഒമ്പത് മാസം മുമ്പാണ് കാനഡയിൽ നിന്ന് ഇന്ത്യയിലെത്തിയ യുവതിയെ കാണാതാകുന്നത്. കാമുകനായ സുനിൽ കഴിഞ്ഞ വര്‍ഷം ജൂണിൽ യുവതിയെ വെടിവച്ചുകൊന്ന് മറവ് ചെയ്യുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  

ചൊവ്വാഴ്ച ഭിവാനിയിൽ നിന്ന് നീലത്തിന്റെ മൃതദേഹ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. നീലത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകായിരുന്നു എന്നാണ് സുനിൽ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്.  അവളുടെ തലയിൽ രണ്ടുതവണ വെടിയുതിർത്ത് കൊലപ്പെടുത്തി, കുറ്റം മറച്ചുവെക്കാൻ  തന്റെ വയൽ ഭൂമിയിൽ മൃതദേഹം കുഴിച്ചിടുകയും ചെയ്തുവെന്ന് സൂനിൽ മൊഴി നൽകി.

കഴിഞ്ഞ ജൂണിൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച സഹോദരി രോഷ്നി പൊലീസിൽ പരാതി നൽകിയിരുന്നു. ഐഇഎൽടിഎസ് പാസായ ശേഷം ജോലിക്കായി കാനഡയിലേക്ക് മാറിയതായിരുന്നു നീലം. കഴിഞ്ഞ വര്‍ഷം ജനുവരിയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ഇന്ത്യയിലക്ക് സുനിൽ എത്തിച്ചു.

തിരിച്ചെത്തിയ അവളെ കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. സുനിലിനെ കാണാതാവുകയും ചെയ്തു.  അന്ന് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തെങ്കിലും നടപടിയുണ്ടായില്ല. 

തുടര്‍ന്ന് കുടുംബം ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജയിയെ കണ്ട് പരാതി നൽകുകയായിരുന്നു. പിന്നാലെ ഭിവാനിയിലെ ക്രൈം ഇൻവസ്റ്റിഗേഷൻ ഏജൻസിക്ക് കേസ് കൈമാറി. സുനിൽ അറസ്റ്റിലാവുകയും ചെയ്തു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സുനിലാണ് മൃതദേഹം സംബന്ധിച്ച വിവരങ്ങൾ നൽകിയത്.

പറമ്പിൽ പത്ത് അടി താഴ്ചയുള്ള കുഴിയെടുത്ത് യുവതിയുടെ മൃതദേഹം സംസ്കരിച്ചുവെന്ന് പൊലീസിനോട് സുനിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലപാതകം, അനധികൃത തോക്ക് കൈവശം വയ്ക്കൽ തുടങ്ങി 12 വകുപ്പുകൾ ചുമത്തിയാണ് സുനിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week