NationalNews

കൂട്ടുകാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നു! പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍

ബംഗളൂരു: സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതി രംഗത്ത്. ബംഗളൂരുവിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് നാഗരാജിനെതിരെ പോലീസ് കേസെടുത്തു.

ഐടി ജീവനക്കാരായ നാഗരാജും ലളിതയും ഇരുപത് വര്ഷം മുന്‍പാണ് വിവാഹിതരാകുന്നത്. ലളിതയ്ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്ന് മനസിലായതോടെ ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങി. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് നിരന്തരമായി ലളിതയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് 2018ല്‍ ദേവനഹള്ളി പോലീസ് സ്റ്റേഷനില്‍ ലളിത പരാതി നല്‍കി. അന്ന് നാഗരാജിനെയും മാതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച പോലീസ് താക്കീത് നല്‍കി വിട്ടയച്ചു. ഇതോടെ, വീട്ടിലെ സ്ഥിതി കൂടുതല്‍ വഷളായെന്ന് ലളിത പറയുന്നു. അതിനുശേഷം നാഗരാജ് സുഹൃത്തുക്കളെയും കൂട്ടി വീട്ടിലെത്താന്‍ തുടങ്ങി. സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പീഡനം തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു.

നാഗരാജിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇതിനെ തുടര്‍ന്ന് തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ലളിത ആരോപിക്കുന്നു. നാഗരാജില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ലളിത ദേവനഹള്ളി പോലീസ് സ്റ്റേഷനില്‍ രണ്ടാമത് നല്‍കിയ പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button