കോട്ടയം: അഭയയ്ക്ക് നീതി ലഭിച്ചില്ലെന്ന് കെ.സി.ബി.സി. ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് കെ.സി.ബി.സിയുടെ വിമര്‍ശനം. ശിക്ഷിക്കപ്പെട്ടത് യഥാര്‍ത്ഥ പ്രതികളല്ലെന്നും കുറ്റം തെളിയിക്കാന്‍ സി.ബി.ഐയ്ക്ക് സാധിച്ചില്ലെന്നും കെ.സി.ബി.സി പറയുന്നു.
അന്വേഷണ സംഘത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കെ.സി.ബി.സി ഉന്നയിച്ചത്. കുറ്റാരോപിതര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യം വസ്തുതാപരമായി തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
പഴുതടച്ച അന്വേഷണമോ മതിയായ തെളിവുകളോ ഹാജരാക്കാന്‍ സാധിച്ചില്ല. കൃതൃമമായി സൃഷ്ടിച്ചെടുത്ത പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി എന്നതുമാത്രമാണ് 28 വര്‍ഷത്തെ കാത്തിരിപ്പിന്റെ ദുഃഖകരമായ പരിസമാപ്തിയെന്നും കെസിബിസി മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News