24.2 C
Kottayam
Sunday, October 13, 2024

സച്ചിൻ ദേവ് എംഎൽഎക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകി കെ.കെ രമ

Must read

തിരുവനന്തപുരം:സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചെന്നാരോപിച്ച് ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവിനെതിരെ പരാതി നല്‍കി വടകര എം.എല്‍.എ കെ.കെ. രമ. സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കിയത്. ഇത് ആദ്യമായാണ് ഒരു എം.എല്‍.എയ്‌ക്കെതിരെ മറ്റൊരു എം.എല്‍.എ സൈബര്‍സെല്ലില്‍ പരാതി നല്‍കുന്നത്.

നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചണം നടത്തുന്നു എന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമസഭയില്‍ ഏതാനും സീറ്റുകള്‍ അപ്പുറം ഇരിക്കുന്ന ജനപ്രതിനിധി തന്നോട് കാര്യങ്ങള്‍ ചോദിച്ച് വിവരം മനസ്സിലാക്കുന്നതിന് പകരം സാമൂഹിക മാധ്യമങ്ങള്‍ വഴി തനിക്ക് അപമാനമുണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതായും രമ ആരോപിക്കുന്നു.

ഒരു നിയമസഭാംഗത്തിന്റെ പേരില്‍ അപകീര്‍ത്തികരമായ കള്ളപ്രചരണങ്ങള്‍ നടത്തുകയും ഒരു സാമാജിക എന്ന നിലയില്‍ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് രമ പരാതി നല്‍കിയിരിക്കുന്നത്. പ്രസ്തുത പോസ്റ്റ് പിന്‍വലിക്കണമെന്നും അവര്‍ പരാതിയില്‍ പറയുന്നു.

‘വിവിധ സമയങ്ങളിലെടുത്ത ഫോട്ടോ ഉപയോഗിച്ചുകൊണ്ട്‌ സച്ചിന്‍ദേവ് എനിക്കെതിരെ പോസ്റ്റിടുന്നു. ഇത് മറ്റുള്ളവര്‍ ഏറ്റ് പിടിക്കുന്ന സ്ഥിതിയാണ്. ഒരു എം.എല്‍.എ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സത്യം തിരിച്ചറിയണം. മറിച്ച് ഇത്തരത്തില്‍ നീങ്ങുന്നത് വളരെ അപകീര്‍ത്തികരമായ കാര്യമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വ്യക്തികളെ അധിക്ഷേപിക്കുന്ന നിലപാടിലേക്ക് പോകുന്നതിനെതിരെയാണ് നടപടി ആവശ്യപ്പെട്ടത്’-കെ.കെ രമ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ 2 പ്രതികൾ പിടിയിൽ

മുംബൈ: മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ 2 പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് പിസ്റ്റൾ പിടിച്ചെടുത്തതതായി പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട മൂന്നാമനെ കണ്ടെത്താൻ വേണ്ടി ശ്രമം...

ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവം; തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചയാളെ തള്ളിയിട്ടതെന്ന് സംശയം. സംഭവത്തിൽ ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിൽ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നു റെയിൽവേ പൊലീസ്...

സംസ്ഥാനത്ത് ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലും;7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ...

സഞ്ജു പൂജയെടുത്തു, ഇന്ത്യയ്ക്ക് വിജയദശമി ! തകർപ്പൻ ജയം പരമ്പര തൂത്തുവാരി

ഹൈദരാബാദ്: ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യക്ക് വമ്പന്‍ ജയം. 133 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ...

ജയിലിൽ നാടകാവതരണം: സീതയെ തേടിപ്പോയ വാനരന്മാരായി വേഷമിട്ട രണ്ട് തടവുകാർ ജയിൽചാടി

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ അതീവ സുരക്ഷയുള്ള റോഷനാബാദ് ജയിലില്‍നിന്ന് രണ്ട് തടവുകാര്‍ പുറത്ത് ചാടി. കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട കുറ്റവാളിയടക്കമാണ് ജയില്‍ ചാടിയത്. വെള്ളിയാഴ്ച രാത്രി തടവുകാര്‍ അവതരിപ്പിച്ച രാംലീല...

Popular this week