28.8 C
Kottayam
Saturday, October 5, 2024

കേരള കോണ്‍ഗ്രസ്‌ എം റബർകര്‍ഷക സംഗമം നാളെ

Must read

കോട്ടയം:റബർ മേഖലയിലെ പ്രതിസന്ധികൾ സംബന്ധിച്ച്‌ ആഴത്തിലുള്ള ചർച്ചക്ക്‌ വേദിയൊരുക്കി കോട്ടയത്ത്‌ കേരള കോൺഗ്രസ്‌ എം റബർകർഷക സംഗമം സംഘടിപ്പിക്കുന്നു. വെള്ളി പകൽ മൂന്നരക്ക്‌ കെപിഎസ്‌ മേനോൻ ഹാളിലാണ്‌ സംഗമം. ചെയർമാൻ ജോസ്‌ കെ മാണി ഉദ്‌ഘാടനംചെയ്യും. മന്ത്രി റോഷി അഗസ്‌റ്റിൻ മുഖ്യപ്രഭാഷണം നടത്തും.

സർക്കാർമേഖലയിലും സ്വകാര്യമേഖലയിലും വലുതും ചെറുതുമായ റബറധിഷ്ടിത വ്യവസായങ്ങളടക്കം തുടങ്ങി മേഖലയുടെ പ്രതിസന്ധിക്ക്‌ അയവുവരുത്തുന്ന സമീപനം രൂപപ്പെടുത്തണമെന്ന്‌ കേരള കോൺഗ്രസ്‌ എം ആവശ്യപ്പെടുന്നു. റബർകർഷകർക്ക് കാർബൺ ഫണ്ടിന്റെ വിഹിതം വാങ്ങി കൊടുക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതികൾ ആസൂത്രണംചെയ്യണം.  വെള്ളൂരിലെ കേരള റബർ ലിമിറ്റഡ് ഒരു അപ്പെക്‌സ് ബോഡിയായി പ്രവർത്തിച്ചുകൊണ്ട് യുവജനങ്ങളെ റബർ കൃഷിയിലേക്ക് ആകർഷിക്കുവാൻ കഴിയണം.  

ടയർ വ്യവസായികൾ സിഎസ്‌ആർ ഫണ്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി പ്രോൽസാഹിപ്പിക്കുവാൻ വിനിയോഗിക്കുമ്പോൾ കേരളത്തെ അവഗണിക്കുകയാണെന്നും കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ലോപ്പസ്‌ മാത്യു പ്രസ്‌താവനയിൽ  പറഞ്ഞു.

സംഗമത്തിൽ  ഉരുത്തിരിയുന്ന നിർദേശങ്ങൾ കേന്ദ്ര- –- സംസ്ഥാന സർക്കാരുകൾക്ക് മുമ്പിൽ അവതരിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. 

 കേരള റബർ ലിമിറ്റഡ് എംഡി ഷീലാ തോമസ്, മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഫാ. തോമസ് മറ്റമുണ്ടയിൽ എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ആർപിഎസ് പ്രസിഡന്റുമാർ, ഭാരവാഹികൾ, കർഷക പ്രതിനിധികൾ എന്നിവർ സംഗമത്തിൽ പങ്കെടുക്കുമെന്ന്‌ പ്രൊഫ. ലോപ്പസ്‌ മാത്യു അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ...

ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍...

നസ്രള്ളയുടെ പിൻഗാമി ഹാഷിം സഫൈദീനെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാർ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍...

അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവച്ച് വീഴ്ത്തി പൊലീസ്

അമേഠി: യുപിയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ ദലിത് കുടുംബത്തെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ്...

Popular this week