30.5 C
Kottayam
Saturday, October 5, 2024

നിശബ്ദ പ്രചാരണ സമയത്തെ ട്വീറ്റുകൾ ചട്ടലംഘനം; BJPക്കും കോൺഗ്രസിനും CPMനും നോട്ടീസ്

Must read

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളിലെ പരസ്യപ്രചാരണം അവസാനിച്ചശേഷം സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണം തെരെഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ത്രിപുരയില്‍ നിശബ്ദ പ്രചാരണ സമയത്ത് വോട്ടഭ്യര്‍ഥിച്ച് ട്വീറ്റ് ചെയ്തതിന് ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസയച്ചു.

നിശബ്ദ പ്രചാരണ സമയത്ത് ഏര്‍പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ സമൂഹ മാധ്യമ പോസ്റ്റുകള്‍ക്കും ബാധകമാണെന്നും, അത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്റെ തലേദിവസവും, പോളിങ് നടന്ന ദിവസവും പാര്‍ട്ടികളുടെ ഔദ്യോഗിക അക്കൗണ്ടുകളില്‍നിന്ന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് നടത്തിയ പോസ്റ്റുകള്‍ക്കാണ് കമ്മീഷന്റെ നോട്ടീസ്. ബിജെപിക്ക് രണ്ടും, കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ നോട്ടീസുമാണ് കമ്മീഷന്‍ അയച്ചത്.

ജനപ്രാതിനിധ്യ നിയമത്തിലെ 126 (1)(ബി) വകുപ്പിന്റെ ലംഘനം ആരോപിച്ചാണ് നടപടി. ട്വീറ്റുകള്‍ സംബന്ധിച്ച് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും, അടിയന്തരമായി തിരുത്തല്‍ നടപടി ഉണ്ടാകണമെന്നുമാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ജനപ്രാതിനിധ്യ നിയമത്തിലെ 126 (1)(ബി) വകുപ്പ് പ്രകാരം പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് എല്ലാ തരത്തിലുള്ള പരസ്യ പ്രചാരണവും അവസാനിച്ചിരിക്കണം. ഇത് ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ തടവോ, പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാം. ഇത് ആദ്യമായാണ് നിശബ്ദ പ്രചാരണ സമയത്തെ ട്വീറ്റുകള്‍ക്കെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാർട്ടിയിലേക്ക് വരുന്നവർക്ക് അമിത പ്രധാന്യം നൽകരുത്, അൻവർ നൽകിയ പാഠം: എ.കെ ബാലൻ

പാലക്കാട്‌:പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്നാണ് അന്‍വര്‍ നല്‍കിയ പാഠമെന്ന് എ.കെ ബാലന്‍. പിന്തുണയുണ്ടെന്ന് പി.വി. അൻവർ എം.എൽ.എ അവകാശപ്പെടുന്ന കണ്ണൂരിലെ സി.പി.എം. നേതാവിന്റെ പേര് വെളിപ്പെടുത്തണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു. അൻവറിന് എവിടെ...

പാലക്കാട് ബിജെപിക്ക് ശോഭ, കോൺഗ്രസിനായി മാങ്കൂട്ടത്തിലും ബൽറാമും: സർപ്രൈസ് എൻട്രിക്കായി സിപിഎം

പാലക്കാട്‌:ഉപതിര‌ഞ്ഞെടുപ്പിന് കാഹളം കാത്തിരിക്കുന്ന പാലക്കാട് ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുകയാണ്. പാലക്കാടിനു പുറമെ ചേലക്കര, വയനാട് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുന്നണികൾക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി സഭാ...

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾക്ക് പാടത്ത് ഷോക്കേറ്റ് ദാരുണാന്ത്യം

തൃശൂർ: തൃശൂർ വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി (50) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

ടിപി വധത്തിനായി വ്യാജരേഖ നൽകി സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസ്; കൊടി സുനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്ന കേസില്‍ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍...

ബലാത്സം​ഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാം; സന്നദ്ധതയറിയിച്ച്‌ നടൻ സിദ്ദിഖ്

കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ്...

Popular this week