തിരുവനന്തപുരം: മോഹൻലാൽ പുതുമുഖ സംവിധായകർക്ക് ഡേറ്റ് കൊടുക്കും പക്ഷേ മോഹൻലാലിനെ കാണണമെങ്കിലോ കഥ പറയണമെങ്കില്‍ അതിനുള്ള റൂട്ട് മനസിലാക്കണം എന്ന് സംവിധായകന് ടിഎസ് സജി. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ടിഎസ് സജിയുടെ വെളിപ്പെടുത്തല്‍. എന്തുകൊണ്ട് പുതുമുഖങ്ങള്‍ക്കും പുതിയ തിരക്കഥകളും മോഹന്‍ലാല്‍ തെരഞ്ഞെടുക്കുന്നില്ല എന്നതിന് മറുപടി പറയുകയാണ് ടിഎസ് സജി.
“മോഹന്‍ലാലിനോട് ഒരു സബ്ജക്ട് പറയാന്‍ എത്തുന്ന റൂട്ട് പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ പടത്തില്‍ അസിസ്റ്റന്റ് ഡയറക്ടറോ, അസോസിയേറ്റ് ഡയറക്ടറോ ആയിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹവുമായി കമ്യൂണിക്കേഷന്‍ അവസരമുണ്ട്. പുറത്തുള്ള പലരുടെയും കയ്യില്‍ മമ്മൂട്ടിക്കും,മോഹന്‍ലാലിനും ഉള്ള സബ്ജക്ട് ഏറെയുണ്ട്. എന്നാല്‍ അദ്ദേഹത്തില്‍ എത്തിച്ചേരാനുള്ള റൂട്ട് അറിഞ്ഞുകൂടാ.
അതിനായി അദ്ദേഹമുള്ള സെറ്റില്‍ ചെല്ലുകയും ആന്റണി പെരുമ്പാവൂരിനെ കാണുകയും അദ്ദേഹത്തോട് അഭിപ്രായം ചോദിച്ച് മോഹന്‍ലാലില്‍ എത്താനുള്ള റൂട്ട് ക്ലിയര്‍ ചെയ്യണം. ചിലപ്പോള്‍ ആന്റണി പെരുമ്പാവൂരിന് സബ്ജക്ട് ഇഷ്ടപ്പെട്ട് ലാലേട്ടന് കേള്‍ക്കട്ടെ എന്ന് പറഞ്ഞേക്കാം.
പക്ഷെ നമുക്കൊരിക്കലും ലാലേട്ടൻ പുതുമുഖങ്ങൾക്ക് ഡേറ്റ് കൊടുക്കുന്നില്ലെന്ന് പറയാൻ പറ്റില്ല. ഞാന്‍ സ്ക്രിപ്റ്റ് എഴുതിയ പടത്തില്‍ അസിസ്റ്റന്റ് ആയിരുന്നു ജിബി മാള എന്ന വ്യക്തി. ലാലേട്ടന്റെ കൂടെ കുറേ പടങ്ങളിൽ അസിസ്റ്റന്റ് ഡയരക്ടറായി വർക്ക് ചെയ്തതാണ് ജിബി. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വളരെ യാദൃശ്ചികമായി അദ്ദേഹം സബ്ജക്ടുണ്ടെന്ന് പറയുന്നു. അത് കേട്ട് ലാലേട്ടൻ കുറച്ച് മാറ്റങ്ങൾ പറഞ്ഞു. അങ്ങനെയാണ് ഇട്ടിമാണി എന്ന പടമുണ്ടായത്
പഴയ മോഹന്‍ലാല്‍ കഥാപാത്രങ്ങളില്‍ ഇന്‍സ്പെയര്‍ ചെയ്യുന്ന സിനിമകള്‍ സ്വഭാവികമാണ്. മോഹന്‍ലാലിന്റെ ആരാധകരുടെ പള്‍സ് അറിഞ്ഞ് സിനിമകള്‍ ചെയ്യുന്നവര്‍ ഇന്ന് കുറവാണെന്നും ടിജി സജി പറയുന്നു.
തന്റെ മോഹന്‍ലാലുമായുള്ള അനുഭവവും സജി പങ്കുവയ്ക്കുന്നുണ്ട്. താണ്ഡവം എന്ന സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യുന്നു. അതിനടത്താണ് ഞാന്‍ സംവിധാനം ചെയ്ത ചിരിക്കുടുക്കയുടെ ഫൈനൽ മിക്സിംഗ് നടക്കുന്നു. ഞാൻ താണ്ഡവം ലൊക്കേഷന്‍ സന്ദര്‍ശിച്ചപ്പോള്‍. അദ്ദേഹം എന്നെ വിളിക്കുന്നു. എന്തുണ്ട് സജീ വിശേഷം എന്ന് ചോദിച്ച്. ഞാൻ ഞെട്ടിപ്പോയി അദ്ദേഹം പേര് പറഞ്ഞ് വിളിച്ചത് അത്ഭുതമായി തോന്നി.
‘ഇവൻ ഡേറ്റ് ചോദിച്ച് വരുമോ എന്ന് കരുതി അദ്ദേഹത്തിന് കാണാത്ത പോലെ നിൽക്കാമായിരുന്നു. പക്ഷെ അദ്ദേഹം ജീവിതത്തിൽ അഭിനയിക്കുന്നയാളല്ല മോഹന്‍ലാല്‍- ടിഎസ് സജി പറഞ്ഞു.