കോട്ടയം : നഗരസഭാ മുപ്പത്തിയെട്ടാം വാർഡ് കൗൺസിലർ ജിഷാ ഡെന്നി അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആദ്യ തവണ കൗൺസിലറായിരുന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്, തുടർന്ന് കഴിഞ്ഞ ടേമിൽ മത്സരരംഗത്തുണ്ടായിരുന്നില്ല.
അസുഖം ഭേദമായതോടെ ഇത്തവണ മത്സരിക്കുകയും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
എന്നാൽ പിന്നീടും രോഗബാധയുണ്ടായതോടെ ചികിത്സയിലായിരുന്ന ജിഷ ഇന്ന് വൈകിട്ട് 8.45 നാണ് അന്തരിച്ചത് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.സംസ്കാരം ഞായറാഴ്ച നടക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News