InternationalNews

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; മൂന്ന് പ്രക്ഷോഭകാരികൾക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാൻ

ടെഹ്റാന്‍:  ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പ്രതികാര നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ഏറ്റവും ഒടുവിലായി മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി ഇറാനിലെ മത ഭരണകൂടം വധശിക്ഷ വിധിച്ചു. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റമായി കരുതുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് പേരെ കഴിഞ്ഞ ശനിയാഴ്ച തൂക്കിക്കൊന്നിരുന്നു. എന്നാല്‍, വധ ശിക്ഷയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ജയിലിന് മുന്നില്‍ തടിച്ച് കൂടി പ്രതിഷേധിച്ചു. 

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 13 ന് തലസ്ഥാനമായ ടെഹ്റാനിലെത്തിയ കുര്‍ദ് വംശജയായ 22 കാരി മഹ്സ അമീനിയെ ശരിയാം വണ്ണം ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത്. മതകാര്യ പൊലീസിന്‍റെ കൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന മഹ്സ അമീനി ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു.

ഇതിന് പിന്നാലെ രാജ്യമൊട്ടാകെ മതകാര്യ പൊലീസിനും സര്‍ക്കാരിനുമെതിരെ അതിശക്തമായ പ്രക്ഷോഭമായിരുന്നു അരങ്ങേറിയത്. ഇതേ തുടര്‍ന്ന് മാസങ്ങളോളം രാജ്യത്ത് കലാപ സമാനമായിരുന്നു. ഏതാണ്ട് 1000 നും 1500 റിനും ഇടയില്‍ ആളുകള്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടെന്നാണ് അനൗദ്ധ്യോഗിക കണക്ക്.

ഇതില്‍ 500 ഓളം പൊലീസുകാരും കുട്ടികളും  ഉള്‍പ്പെടുന്നു. കലാപകാരികള്‍ ഇറാന്‍റെ പരമോന്നത നേതാവായ അയത്തുള്ള റുഹോല്ല ഖൊമേനി ജനിച്ച തറവാട് വീടിന് തീയിടുന്നത് വരെ കാര്യങ്ങള്‍ വഷളായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button