25.1 C
Kottayam
Tuesday, October 1, 2024

‘കെജിഎഫിന് അഞ്ച് ഭാഗത്തോളം ഉണ്ട്; അഞ്ചാം ഭാഗത്തില്‍ യാഷ് ആയിരിക്കില്ല റോക്കി ഭായി’

Must read

ബെംഗലൂരു: ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സിനിമയാണ് കെജിഎഫ്. കെജിഎഫ് ഒന്നാം ഭാഗം അപ്രതീക്ഷിതമായി പാന്‍ ഇന്ത്യ ഹിറ്റായപ്പോള്‍. രണ്ടാം ഭാഗം തിരുത്തികുറിച്ചത് ഒട്ടവധി ബോക്സ് ഓഫീസ് റെക്കോഡുകളാണ്. ഇപ്പോള്‍ കെജിഎഫ് ചിത്രങ്ങളുടെ ഭാവി എന്താണ് എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.

പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് കിർഗന്ദൂർ കെജിഎഫ് 3 അടുത്തെങ്ങും ഉണ്ടാകില്ലെന്നാണ് പറയുന്നത്. കെജിഎഫ് 3യുടെ എന്തെങ്കിവും അപ്ഡേറ്റ് 2025ലെ പ്രതീക്ഷിക്കേണ്ടതുള്ളൂ. ചിത്രത്തിന്‍റെ സംവിധായകന്‍ പ്രശാന്ത് നീല്‍ വളരെ തിരക്കിലാണ് ഇപ്പോള്‍ വിജയ് കിർഗന്ദൂർ  ഇതിന് കാരണം വ്യക്തമാക്കി. ഒരു പ്രീ പ്രൊഡക്ഷന്‍ ജോലികളും കെജിഎഫ് 3ക്ക് വേണ്ടി ആരംഭിച്ചില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

കെ‌ജി‌എഫിന്റെ അഞ്ചാം ഭാഗത്ത് എത്തുമ്പോള്‍ യാഷ് ആയിരിക്കില്ല റോക്കി ഭായി വേഷം ചെയ്യുകയെന്നും വിജയ് കിർഗന്ദൂർ വെളിപ്പെടുത്തി. “കെജിഎഫ് ഫ്രാഞ്ചൈസിയിൽ അഞ്ചാം ഭാഗത്തിന് ശേഷം മറ്റൊരു നായകൻ റോക്കി ഭായിയുടെ വേഷം ചെയ്യാൻ സാധ്യതയുണ്ട്, ജെയിംസ് ബോണ്ട് സീരീസ് പോലെ, നായകന്മാര്‍ മാറണം എന്നാണ് ആഗ്രഹിക്കുന്നത്” അദ്ദേഹം പറഞ്ഞു. കെജിഎഫ് 3 2026 ൽ പുറത്തിറങ്ങിയേക്കാമെന്നാണ് ഇദ്ദേഹം സൂചിപ്പിക്കുന്നത്. 

അതേ സമയം റോക്കി ഭായ് എന്ന് ആരാധകർ വിളിക്കുന്ന യാഷിന്റെ പിറന്നാളാണ് കഴിഞ്ഞ ദിവസം. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ ടീം കെജിഎഫ് ആശംസ അറിയിച്ചു കൊണ്ട് കുറിച്ച വാക്കുകള്‍ ശ്രദ്ധനേടിയിരുന്നു. 

“ഒരു ഗംഭീരമായ സിനിമ ആയിരുന്നു കെജിഎഫ് ചാപ്റ്റർ 2, ഉടൻ തന്നെ മറ്റൊരു മോൺസ്റ്ററിനായി കാത്തിരിക്കുന്നു. സ്വപ്‌നത്തെ രൂപപ്പെടുത്തി അതിനപ്പുറത്തേക്ക് കൈപിടിച്ചുയർത്തിയ മനുഷ്യനോട്. ഞങ്ങളുടെ റോക്കി ഭായ്, യാഷിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. അതിശയകരമായ ഒരു വർഷവും ഉണ്ടാകട്ടെ!”, എന്നാണ് കെജിഎഫ് ടിം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചത്. 

അതേ സമയം സലാറിന്റെ റിലീസിന് പിന്നാലെ കെജിഎഫ് 3 പണിപ്പുരയിലേക്ക് പ്രശാന്ത് നീൽ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

വീട്ടിൽ നിർത്തിയിട്ട ആക്ടീവ നട്ടുച്ചയ്ക്ക് അടിച്ചു മാറ്റി കള്ളൻമാർ; ദൃശ്യങ്ങള്‍ പൊലീസിന്, അന്വേഷണം

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവാവിന്റെ സ്കൂട്ടറുമായി പട്ടാപ്പകല്‍ മോഷ്ടാക്കൾ കടന്നു. എളേറ്റിൽ വട്ടോളി ചെറ്റക്കടവ് ചെറുകര നിസ്താറിന്റെ കെഎൽ 57 എൽ 6530 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറാണ് രണ്ട് പേർ മോഷ്ടിച്ചത്....

രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം...

Popular this week