25.5 C
Kottayam
Sunday, October 6, 2024

ഞാന്‍ ജീവനോടെയുണ്ട്’; മകന്‍ തലയ്ക്കടിക്ക് കൊന്നെന്ന വ്യാജവാര്‍ത്തയ്‍ക്കെതിരെ നടി വീണ കപൂര്‍

Must read

മുംബൈ ∙ സ്വത്തുതർക്കത്തെ തുടർന്ന് മകൻ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നുവെന്ന് വാർത്തകൾ പ്രചരിച്ച നടി വീണാ കപൂർ (74) ജീവനോടെ രംഗത്ത്. മകൻ കൊലപ്പെടുത്തിയെന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടിയും മകനും മുംബൈയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൊല്ലപ്പെട്ടത് തന്റെ പേരുമായി സാമ്യമുള്ള മറ്റാരോ ആണെന്ന്, വീണാ കപൂർ പരാതിയിൽ വ്യക്തമാക്കി.

മരണ വാർത്തയ്‌ക്കെതിരെ രംഗത്തെത്തിയ വീണാ കപൂറിന്റെ വിഡിയോ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. ‘‘ഇത് വ്യാജ വാർത്തയാണ്. വീണാ കപൂർ എന്ന പേരിൽ ഒരാൾ കൊല്ലപ്പെട്ടു എന്നത് സത്യമാണ്. പക്ഷേ, ആ വീണാ കപൂർ ഞാനല്ല. ഞാൻ ഗോർഗാവിലാണ് താമസിക്കുന്നത്, വാർത്തകളിൽ പറയുന്നതുപോലെ ജുഹുവിലല്ല. ഞാനും ഇവിടെ മകനോടൊപ്പമാണ് താമസം. അതുകൊണ്ടാണ് കൊല്ലപ്പെട്ടത് ഞാനാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചത്’ – വീണാ കപൂർ മാധ്യമങ്ങളോടു പ്രതികരിച്ചു.

‘‘ഞാൻ മരിച്ചുവെന്ന് വിശ്വസിക്കുന്ന എല്ലാവരെയും അത് തെറ്റായ വാർത്തയാണെന്ന് അറിയിക്കുകയാണ്. ഞാൻ മരിച്ചിട്ടില്ല. ഇപ്പോഴും ജീവനോടെയുണ്ട്. എന്നെ മകൻ കൊലപ്പെടുത്തിയെന്ന വാർത്ത സത്യത്തിൽ ഞെട്ടിച്ചു. എനിക്ക് പ്രതികരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിപ്പോയി. വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ ഞാനും മകനും കേസ് ഫയൽ ചെയ്തു. സംഭവത്തിൽ പൊലീസ് എല്ലാ പിന്തുണയും നൽകുന്നുണ്ട്. അവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഞങ്ങൾ പരാതി നൽകാനെത്തിയപ്പോൾ വളരെ ഹൃദ്യമായിട്ടാണ് അവർ പെരുമാറിയത്. മുംബൈ പൊലീസിന് എന്റെ സല്യൂട്ട്. ഇപ്പോൾ ഞങ്ങൾ പരാതിപ്പെട്ടില്ലെങ്കിൽ ഭാവിയിൽ മറ്റാർക്കെങ്കിലും ഇതുതന്നെ സംഭവിക്കും. മരണ വാർത്തയുടെ നിജസ്ഥിതി അറിയാൻ രാത്രിയും പകലും വരുന്ന ഫോൺകോളുകൾ വലിയ മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ഷൂട്ടിങ് സ്ഥലത്തുപോലും സമാധാനമില്ലാത്ത അവസ്ഥയാണ്. ജോലിയിൽ ശ്രദ്ധ പതിപ്പിക്കാനും സാധിക്കാതെ വരുന്നു’ – വീണ പറഞ്ഞു.

നടി വീണാ കപൂറിനെ ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊക്കയിൽ തള്ളിയ കേസിൽ മകൻ സച്ചിൻ കപൂറും ജോലിക്കാരനും അറസ്റ്റിലായെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്ത. ഇത് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, ഈ വാർത്തയിൽ പറയുന്ന വീണയും മകനും വേറെ ആളുകളാണെന്നാണ് നടി വീണയുടെ ഭാഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും...

മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 20 പേരെ കര്‍ദിനാള്‍മാരായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം...

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

Popular this week