24.4 C
Kottayam
Sunday, September 29, 2024

ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍,ചര്‍ച്ചയായി ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്‌ളിക്‌സ് സീരീസ്‌

Must read

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ കടുത്ത വെളിപ്പെടുത്തലുകളുമായി ഇന്നലെ പുറത്തുവന്ന ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്ളിക്സ് സീരീസിൽ ബ്രിട്ടനെതിരെയും കടുത്ത ആരോപണങ്ങൾ. സീരീസ് ആരംഭിക്കുന്നത് തന്നെ, തങ്ങളുടെ ജീവിത കഥ പറയുന്ന സീരീസുമായി സഹകരിക്കേണ്ടെന്ന ബക്കിങ്ഹാം കൊട്ടാരത്തിന്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ദമ്പതിമാർ പക്ഷെ 100 മില്യൺ ഡോളർ കരാറിന്റെ ഭാഗമായ ഈ സീരീസിനായി തങ്ങളുടെ ഏറെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും നെറ്റ്ഫ്ളിക്സിന് കൈമാറിയിട്ടുണ്ട്. 2017-ൽ ഹാരി തന്റെ പ്രണയം അറിയിക്കുന്ന ചിത്രം ഉൾപ്പടെ ഇതിലുണ്ട്.

സീരീസിലെ ആദ്യ മൂന്ന് എപ്പിസോഡുകളിൽ മുഴുവൻ തന്റെ പിതാവ് ചാൾസിനെതിരെയുള്ള ആരോപണങ്ങളുടെ കൂരമ്പുകളാണ്. തന്റെ കൗമാരത്തിന്റെ അവസാന നാളുകളിലും ഇരുപതുകളുടെ തുടക്കത്തിലും ആഫ്രിക്കയിൽ മൂന്നു മാസം ചെലവഴിക്കാൻ നിർബന്ധിതനായത് ഉൾപ്പടെയുള്ള കാര്യങ്ങൾ പറഞ്ഞ ഹാരി, അക്ഷരാർത്ഥത്തിൽ താൻ ഒരു രണ്ടാം കുടുംബത്തിലായിരുന്നു വളർന്നത് എന്നും പറഞ്ഞുവയ്ക്കുന്നു.

കൊട്ടാരത്തിലെ അബോധപൂർവ്വമായ വിവേചനങ്ങളെ കുറിച്ചും ഹാരി സീരീസിൽ വാചാലനാകുന്നുണ്ട്. മാത്രമല്ല, കുറേക്കൂടി കടന്ന്, അമേരിക്കക്കാരേക്കാൾ വംശീയത കൂടുതലുള്ള വിഭാഗമാണ് ബ്രിട്ടീഷുകാർ എന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. ബ്രിട്ടനിലെത്തുന്നതു വരെ തന്നെ ഒരു കറുത്ത വർഗ്ഗക്കാരിയായി പരിഗണിച്ചിരുന്നില്ല എന്ന് മേഗനും സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഹൃദയത്തിന്റെ തിരഞ്ഞെടുപ്പായിരുന്നു മേഗൻ എന്ന് പറഞ്ഞ ഹാരി അവരെ വിവാഹം കഴിക്കുക വഴി കുടുംബത്തിൽ ഒറ്റപ്പെട്ടതായും പറഞ്ഞു. ഒരു അമേരിക്കൻ നടിയാണ് ഭാര്യ എന്നതിനാൽ, ആ ബന്ധം ഏറെനാൾ നീണ്ടുനിൽക്കില്ല എന്നുവരെ അവർ വിശ്വസിച്ചിരുന്നതായും ഹാരി പറയുന്നു.

തന്റെ കുടുംബത്തിലെ ഒട്ടു മിക്ക അംഗങ്ങൾക്കും, പ്രത്യേകിച്ച് പുരുഷന്മാർക്ക്, രാജകുടുംബത്തിലെ അച്ചിനു പാകത്തിലുള്ള ഒരു സ്ത്രീയെ താൻ വിവാഹം കഴിക്കണം എന്നായിരുന്നു ആഗ്രഹം എന്നും ഹാരി പറയുന്നു. മസ്തിഷ്‌കം ഉപയോഗിച്ചും ഹൃദയം ഉപയോഗിച്ചും തീരുമാനങ്ങൾ എടുക്കുന്നതിൽ വ്യത്യാസമുണ്ടെന്നും തന്റെ അമ്മ എപ്പോഴും ഹൃദയത്തിൽ നിന്നായിരുന്നു തീരുമാനങ്ങൾ എടുത്തിരുന്നതെന്നും പറഞ്ഞ ഹാരി താൻ അമ്മയുടെ മകനാണെന്നും പറഞ്ഞുവച്ചു. അതുപോലെ വ്യാജരേഖകൾ കാണിച്ച് വഞ്ചിച്ച് തയ്യാറാക്കിയ ഡയാനയുടെ ബി ബി സി അഭിമുഖത്തിന്റെ ഒരു ഭാഗവും ഇതിൽ കാണിക്കുന്നുണ്ട്.

രാജകൊട്ടാരത്തിലെ ഔപചാരികതകളെ കുറിച്ച് മേഗൻ പുച്ഛത്തോടെയാണ് സംസാരിക്കുന്നത്. എലിസബത്ത് രാജ്ഞിയെ ആദ്യമായി കണ്ട സന്ദർഭത്തിൽ താണു വണങ്ങേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞ അവർ വിൻഡ്സർ കൊട്ടാരത്തിലെ ആദ്യത്തെ അത്താഴം ഏതാണ്ട് മദ്ധ്യകാലഘട്ടത്തിലെ ഭക്ഷണത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു എന്നും പറയുന്നു. രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ സീരീസ് പുറത്തു വിടുന്നത്. ആദ്യ മൂന്ന് എപ്പിസോഡുകൾ അടങ്ങിയ ആദ്യഭാഗം ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്. രാജകുടുംബത്തിലെ ചുമതലകൾ ഒഴിഞ്ഞ് ഹാരിയും മേഗനും അമേരിക്കയിലേക്ക് പറന്ന ദിവസത്തിൽ നിന്നാണ് ആദ്യ എപ്പിസോഡ് ആരംഭിക്കുന്നത്.

ഡയാനയുടെ പനോരമ അഭിമുഖം മുതൽ രാജകുടുംബത്തിനകത്തെ ഔപചാരികത വരെ, ചാൾസിനെ പ്രകോപിതനാക്കിയേക്കാവുന്ന നിരവധി കാര്യങ്ങളാണ് ഇന്നലെ പുറത്തുവിട്ട നെറ്റ്ഫ്ളിക്സ് സീരീസിന്റെ ആദ്യ എപ്പിസോഡിലുള്ളത്. രാജകൊട്ടാരത്തിലെ ഔപചാരികതകളെ കുറിച്ച് അല്പം പുച്ഛത്തോടെ തന്നെയാണ് മേഗൻ സംസാരിക്കുന്നത്. അതുപോലെ, താൻ കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന സമ്മർദ്ദങ്ങളെ കുറിച്ച് ഹാരി പറയുന്ന സമയത്ത് ചാൾസും ഡയാനയും ഹാരിയും വില്യമും നിൽക്കുന്ന ഒരു പഴയ ചിത്രം കാണിക്കുന്നുമുണ്ട്.

താൻ അമ്മയുടെ മകനാണ് എന്ന് പറഞ്ഞ ഹാരി, ചാൾസുമായുള്ള വിവാഹമോചനത്തിനു ശേഷം അമ്മ തീർത്തും ഒറ്റപ്പെട്ടുപോയി എന്നും പറയുന്നു. താനും മേഗനും പക്ഷെ തന്റെ മാതാപിതാക്കൾ ചെയ്ത തെറ്റ് ആവർത്തിക്കില്ല എന്നും ഹാരി പറയുന്നുണ്ട്. മാത്രമല്ല, രാജകുടുംബം ഒരിക്കൽ കൂടി കാണാൻ ആഗ്രഹിക്കാത്ത പനോരമ അഭിമുഖത്തിൽ ഡയാന സത്യം തുടന്നു പറയുകയായിരുന്നു എന്നും ഹാരി പറയുന്നു.

തന്റെ കുടുംബത്തിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് ഹാരി ഈ സീരീസിൽ എത്തുന്നത്. അതിൽ ചിലത് രാജകുടുംബത്തെ വെട്ടിലാക്കിയേക്കും. അത്തരത്തിൽ ഒന്നാണ് രാജകുടുംബം വിട്ടു പോകേണ്ടി വന്നത് മേഗനെ സംരക്ഷിക്കാനായിരുന്നു എന്ന ഹാരിയുടെ പ്രസ്താവന. ചാൾസിനെ വിവാഹം കഴിച്ച് രാജകുടുംബത്തിലെത്തിയ ഡയാനയോടായിരുന്നു ഹാരി മേഗനെ താരതമ്യം ചെയ്തത്. തന്റെ അമ്മയുടെ സഹജ ഗുണങ്ങളായ സ്നേഹം, ദയ, സഹാനുഭൂതി എന്നിവയെല്ലാം മേഗനിൽ ഉണ്ടെന്നും ഹാരി പറയുന്നു.

ഹാരിയും വില്യമും ചേർന്നുള്ള ചില ബാല്യകാല വീഡിയോകളും ഈ സീരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ ബാല്യകാലം താമശകളും, കുസൃതികളും ചിരിയും നിറഞ്ഞതായിരുന്നു എന്ന് ഹാരി പറയുന്നുണ്ട്. എന്നാൽ, തന്റെ അമ്മയെ കുറിച്ച് ആദ്യകാല ഓർമ്മകൾ തീരെ കുറവാണെന്നും ഹാരി പറയുന്നു. അമ്മയുടെ ചിരി ഇന്നും ഓർക്കുന്നുണ്ട്. ഹാരിക്ക് 12 വയസ്സ് മാത്രമുള്ളപ്പോഴാണ് കാറപകടത്തിൽ ഡയാന മരിക്കുന്നത്.

ഹാരിയും മേഗനും ആദ്യമായി കണ്ടു മുട്ടിയതു മുതൽ ഉള്ള പല സംഭവങ്ങളും സീരീസിന്റെ ആദ്യ ഭാഗത്ത് പരാമർശിക്കപ്പെടുന്നുണ്ട്. ആദ്യമായി വില്യമിനെയും കെയ്റ്റിനെയും കണ്ട കാര്യവും രാജകൊട്ടാരത്തിലെ ഔപചാരികതകളുമൊക്കെ പരാമർശ വിഷയാകുന്നുണ്ട്. അതുപോലെ തന്റെ 20-ാം വയസ്സിൽ നാസി യൂണീഫോം അണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്തതിനെ കുറിച്ചോർത്ത് ഇപ്പോൾ ലജ്ജിക്കുന്നു എന്നും ഹാരി പറയുന്നുണ്ട്.

താൻ ആദ്യമായി വില്യം രാജകുമാരനെയും കെയ്റ്റിനേയും കാണുന്ന സമയത്ത് നഗ്‌നപാദയായിരുന്നു എന്ന് മേഗൻ ഓർക്കുന്നു. അല്പം പിന്നിയ ജീൻസും ആയിരുന്നു ധരിച്ചിരുന്നത്. സ്നേഹത്തിനു പകരം ഔപചാരികതയായിരുന്നു അവിടെ നിഴലിച്ചിരുന്നത്. മുറിക്ക് പുറത്ത് നിഴലിച്ചു നില്ക്കുന്ന ഔപചാരികത മുറിക്കുള്ളിലേക്കും ആനയിക്കപ്പെടുമായിരുന്നു.

അതേസമയം മേഗനും പിതാവുമായുള്ള പിണക്കത്തിന് ഉത്തരവാദിത്തം ഹാരി ഏറ്റെടുക്കുകയായിരുന്നു. മേഗൻ തനിക്കൊപ്പമല്ലായിരുന്നെങ്കിൽ അവരുടെ പിതാവ് ഇപ്പോഴും അവരുടെ പിതാവായി തുടരുമായിരുന്നു എന്നായിരുന്നു ഹാരി പറഞ്ഞത്. മു ലൈറ്റിങ് ഡയറക്ടർ കൂടിയായ തന്റെ പിതാവ്, തങ്ങളുടെ വിവാഹത്തലേന്ന് വിൻഡ്സർ കാസിലിലെ സെയിന്റ് ജോർജ്ജ് ചാപ്പലിൽ വെച്ച് തങ്ങളറിയാതെ ചിത്രങ്ങൾ പകർത്തി 1 ലക്ഷം പൗണ്ടിന് മാധ്യമങ്ങൾക്ക് വിറ്റുവെന്നും മേഗൻ ഓർത്തെടുത്ത് പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week