28.7 C
Kottayam
Saturday, September 28, 2024

‘ഈ അവഗണന ക്രൂരതയാണ്, സഞ്ജുവിനോട് മാത്രമല്ല’ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

Must read

തിരുവനന്തപുരം: സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനവുമായി എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പില്‍. ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും തോറ്റതോടെയാണ് വിമര്‍ശനവുമായി ഷാഫി രംഗത്തെത്തിയത്.

വിരാട് കോലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ കളിച്ചിട്ടും പരമ്പര നഷ്ടമായി. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ ‘ടാക്റ്റിക്സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടാണെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു. 

ബംഗ്ലാദേശിനെതിരെയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സഞ്ജു സാസംണെ ഉള്‍പ്പെടുത്താതില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സഞ്ജുവിന് പകരമായി ഫോമിലല്ലാത്ത റിഷഭ് പന്തിനെയാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍, പരിക്കേറ്റ പന്ത് കളിച്ചില്ല. നിലവില്‍ കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍. 

ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. പരിക്കേറ്റതിനാല്‍ ഓപ്പണിംഗിന് എത്താതിരുന്ന രോഹിത് ശര്‍മ അവസാന ഓവറുകളില്‍ എത്തി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ തോല്‍വി ഒഴിവാക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. 28 പന്തില്‍ 51 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടി ബാറ്റിംഗിലും നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി ബൗളിംഗിലും കരുത്ത് കാണിച്ച മെഹ്ദി ഹസനാണ് ബംഗ്ലാദേശിന് എക്കാലവും ഓര്‍മ്മിക്കാന്‍ സാധിക്കുന്ന ഒരു പരമ്പര വിജയം നേടിക്കൊടുത്തത്.

സെഞ്ചുറിക്കൊപ്പം മെഹ്ദി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ബാറ്റിംഗ് പ്രതികൂലമായ പിച്ചില്‍ ഇന്ത്യക്ക് മുന്നില്‍ 272 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ഉയര്‍ത്തിയത്. എന്നാല്‍, ഇന്ത്യന്‍ പോരാട്ടം നിശ്ചിത ഓവറില്‍ 266 റണ്‍സിന് അവസാനിച്ചു. ഹിറ്റ്മാനെ കൂടാതെ 82 റണ്‍സെടുത്ത ശ്രേയ്യസ് അയ്യരും 56 റണ്‍സെടുത്ത അക്സര്‍ പട്ടേലും മാത്രമാണ് ഇന്ത്യക്ക് വേണ്ടി പൊരുതിയത്. ബംഗ്ലാദേശിന് വേണ്ടി നസും അഹമ്മദും എബാഡോട്ട് ഹുസൈനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇതിനിടയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനോട് രണ്ട് ഏകദിന മത്സരങ്ങൾ അടുപ്പിച്ച് തോറ്റു. കോഹ്‌ലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ. പരമ്പരയും നഷ്ടമായി. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ ‘ടാക്റ്റിക്സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week