24.4 C
Kottayam
Sunday, September 29, 2024

‘എന്നെ ആശ്വസിപ്പിക്കാൻ മാജിക്ക് കാണിക്കുന്നപോലെ ചെയ്തു പിറ്റേദിവസം ലാലേട്ടന് പനി പിടിച്ചു’; ഗീതു മോഹൻദാസ്

Must read

കൊച്ചി:ബാലതാരമായെത്തി നായികയായും സംവിധായികയുമായി തിളങ്ങിയ താരമാണ് ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു സെലക്ടീവായി മാത്രമെ സിനിമകൾ ചെയ്യാറുള്ളൂ. താരത്തിന്റെ ശരിയായ പേര് ഗായത്രി മോഹൻ‌ദാസെന്നാണ്.

വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സ്ക്രീം നെയിമായി താരം സ്വീകരിച്ചു. താരത്തിന്റെ ആദ്യ ചിത്രം 1986ൽ ഇറങ്ങിയ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രമാണ്. അഞ്ച് വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

മലയാളത്തിലെ ഫാസിലിന്റെ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിലും പ്രധാന വേഷം ഗീതു ചെയ്തിരുന്നു. ഇപ്പോഴിത നടൻ മോഹൻലാലിനൊപ്പമുള്ള തന്റെ ഓർമകൾ പങ്കുവെച്ച ​ഗീതു മോഹൻദാസിന്റെ വീഡിയോയാണ് വൈറലാകുന്നത്.

കുറച്ച് വർഷങ്ങൾ പഴക്കമുള്ള ​ഗീതുവിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഏറ്റവും അവസാനം ​ഗീതു മോ​ഹൻദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ നിവിൻ പോളി നായകനായ മൂത്തോനാണ്.

‘ഒന്ന് മുതൽ പൂജ്യം വരെയിൽ അഭിനയിച്ചതൊക്കെ ഓർമ്മയുണ്ട്. മൂന്ന് മാസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. എല്ലാ ദിവസും എന്നെ ഷൂട്ടിങിന് കൊണ്ടുപോകുമായിരുന്നു. മോൾക്ക് മോഹൻലാലിനെ കാണണ്ടേയെന്നൊക്ക പറ‍‍ഞ്ഞാണ് എന്നെ ഷൂട്ടിങിന് കൊണ്ടുപോയിരുന്നത് പോലും.’

‘ഞാൻ ഭയങ്കര മൂഡിയായിരുന്നു. അതുകൊണ്ട് തന്നെ ഐസ്ക്രീം കാണിച്ചും മോഹൻലാലിനെ കാണിച്ച് തരാമെന്നും പറഞ്ഞാണ് എന്നെ അഭിനയിപ്പിച്ചിരുന്നത്. പക്ഷെ സെറ്റിൽ ലാലേട്ടനുണ്ടായിരുന്നില്ല.’

‘അതുകൊണ്ട് ഞാൻ അഭിനയിക്കാൻ എപ്പോഴും ഐസ്ക്രീം തരേണ്ട അവസ്ഥയായിരുന്നു. എല്ലാവരും മോഹൻലാലിനെ കാണിച്ച് തരാമെന്ന് പറഞ്ഞ് എന്നും പറ്റിക്കുന്നത് കാരണം ലാസ്റ്റ് ഡെ പാക്കപ്പ് ആയപ്പോഴേക്കും എന്റെ പ്രതീക്ഷയെല്ലാം പോയി.’

‘പക്ഷെ അന്ന് രാത്രി ലാലേട്ടൻ സെറ്റിൽ വന്നിരുന്നു. ആ ഓർമ എനിക്ക് ഇപ്പോഴുമുണ്ട്. പിന്നെ ഒന്ന് മുതൽ പൂജ്യം വരെ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരു സീൻ എടുക്കുകയായിരുന്നു. അതിൽ ലാലേട്ടൻ എന്നെയും മടിയിൽ വെച്ച് പിയാനോ വായിക്കുകയാണ്. ഞാൻ ഉറങ്ങി കിടക്കണം.’

‘പക്ഷെ എന്റെ കണ്ണ് ഇടയ്ക്കിടെ തുറന്ന് പോകുന്നതിനാൽ ഒരുപാട് ടേക്ക് പോയി. അവസാനം ലാലേട്ടൻ പറഞ്ഞു ഇനി ശരിക്ക് ചെയ്തില്ലെങ്കിൽ അടി തരുമെന്ന് അന്ന് അത് കേട്ടകൊണ്ട് പെട്ടന്ന് അടുത്ത ഷോട്ടിൽ ശരിയാക്കി.’

‘അതുപോലെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ചെയ്യുന്ന സമയത്ത് ഞാൻ‌ നിരന്തരം തെറ്റിച്ചുകൊണ്ടിരുന്നപ്പോഴും അദ്ദേഹം ഇതേ ഡയലോ​ഗ് പറഞ്ഞു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ സെറ്റിൽ വന്നപ്പോഴേക്കും ലാലേട്ടൻ എന്നോട് ഒരു സുഹൃത്തിനെപ്പോലെയാണ് പെരുമാറിയത്.’

‘പിന്നെ എന്റെ കുസൃതികൾക്കെല്ലാം അദ്ദേഹം കൂട്ടുനിൽക്കുമായിരുന്നു. ലാലേട്ടനെ ഞാൻ കാണുന്നതിന് മുമ്പ് തന്നെ അദ്ദേഹം എന്റെ ഫേവറേറ്റ് നടനായിരുന്നു. അക്കരെ അക്കരെ അക്കരെ പോലുള്ള അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഞാൻ നിരന്തരം കാണുമായിരുന്നു.’

‘ലാലേട്ടനുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ ചെയ്യാൻ കാനഡയിൽ‌ നിന്നും പറന്നെത്തിയത്. ഒരു ഷോയ്ക്ക് പോയപ്പോൾ എനിക്ക് പനി പിടിച്ച് വയ്യാത്ത അവസ്ഥയായിരുന്നു അന്ന് ലാലേട്ടനടക്കം എല്ലാവരും വന്ന് ആശ്വസിപ്പിച്ചിരുന്നു.’

‘അതിനിടയിൽ ലാലേട്ടന് നിന്റെ പനി ഞാൻ എടുക്കാവാണെന്നൊക്കെ പറഞ്ഞ് കുട്ടികളോട് കാണിക്കുംപോലെ മാജിക്ക് ചെയ്യുന്ന തരത്തിലൊക്കെ കാണിച്ചിരുന്നു.”അങ്ങനെ പിറ്റേദിവസം ആയപ്പോഴേക്കും എന്റെ പനി മാറി ലാലേട്ടന് പനി പിടിച്ചു. അങ്ങനെ കുറെ ഓർമകൾ ലാലേട്ടനുമായി ബന്ധപ്പെട്ടുണ്ട്’ ​ഗീതു മോഹൻദാസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week