25.9 C
Kottayam
Saturday, September 28, 2024

ആദ്യം കണ്ടപ്പോള്‍ വീട്ടിലേക്ക് വിളിച്ചു; അനുരാഗിനെ പെണ്ണ് പിടിയനായി പലരും കാണുന്നു, അങ്ങനെയല്ലെന്ന് നടി

Must read

മുംബൈ:ബോളിവുഡിലെ പ്രശസ്തനായ സംവിധായകനാണ് അനുരാഗ് കശ്യപ്. ഒന്നിലധികം വിവാഹബന്ധം പരാജയപ്പെട്ട താരം കൈനിറയെ സിനിമകളുമായി തിരക്കിലാണ്. ഏറ്റവും പുതിയതായി ‘ചോക്ക്ഡ് പൈസ ബോള്‍ട്ട ഹേ’ എന്ന ചിത്രം പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്. ചിത്രത്തിലെ അഭിനയത്തിന് നടി സൈയാമി ഖേറിന് അഭിനന്ദനങ്ങള്‍ ലഭിക്കുകയും ചെയ്തു.

സിനിമയിലൂടെ പ്രശംസകള്‍ ലഭിച്ചതോടെ അനുരാഗിനുള്ള സന്ദേശവുമായി സൈയാമി എത്തിയിരുന്നു. എന്നില്‍ വിശ്വസിച്ച്, ഈ വേഷം തന്നതിന് നന്ദിയെന്ന് പറഞ്ഞ് കൊണ്ടാണ് സോഷ്യല്‍ മീഡിയ പേജിലൂടെ സൈയാമി ഒരു കുറിപ്പ് എഴുതിയത്. അതില്‍ അനുരാഗുമായി ഉണ്ടായ സൗഹൃദത്തെ കുറിച്ചും അദ്ദേഹം വീട്ടിലേക്ക് തന്നെ ക്ഷണിച്ചതിനെ കുറിച്ചെല്ലാം സൈയാമി പറഞ്ഞിരുന്നു.

‘ഇത് വളരെ കാലതാമസവും നീണ്ടതുമായ കാര്യമാണ്. ഞാന്‍ ആദ്യമായി അനുരാഗിനെ കണ്ടപ്പോള്‍ എന്നോട് അദ്ദേഹത്തിന്റെ വെര്‍സോവ എന്ന ഹൗസിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഞാന്‍ എന്തെങ്കിലും അങ്ങോട്ട് പറയുന്നതിന് മുന്‍പ് അദ്ദേഹം എന്നോട് സംസാരിച്ചു. ”വീട്ടില്‍ എന്റെ മാതാപിതാക്കള്‍ എന്നോടൊപ്പമാണ് താമസിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ വിഷമിക്കേണ്ടതില്ലെന്നാണ്” പറഞ്ഞത്. ബോളിവുഡിലെ ബാഡ് ബോയിയാണ് താനെന്നും അദ്ദേഹം സൂചിപ്പിച്ചതായി’, സൈയാമി പറയുന്നു.

പുറംലോകത്തുള്ളവര്‍ അദ്ദേഹത്തിന്റെ ജീവിതം മയക്കുമരുന്ന്, സ്ത്രീകള്‍, ദുഷ്ടപ്രവൃത്തികള്‍ ചെയ്യുന്നവന്‍ എന്നിവ കൊണ്ട് നിറഞ്ഞതാണെന്ന് കരുതുന്നു. സത്യത്തില്‍ ഞാന്‍ മനസിലാക്കിയത് അതില്‍ നിന്നും വിപരീതമായിട്ടുള്ള കാര്യങ്ങളാണ്. സാധാരണയുള്ളത് പോലെ പ്രശ്‌നങ്ങളുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മാതാപിതാക്കള്‍ പത്രം വായിച്ച് കൊണ്ടിരിക്കുന്നു.

ഡോറില്‍ ഇടയ്ക്കിടെ ബെല്‍ അടിക്കും, വരുന്ന അതിഥികള്‍ക്ക് വേണ്ടി ശ്രീലാല്‍ജി ഭക്ഷണം പാചകം ചെയ്ത് കൊണ്ടേയിരിക്കുന്നു. ഒരു പൂച്ച ഇതിനിടയിലൂടെ നടക്കുന്നു, സ്വന്തം വീട്ടില്‍ ശാന്തമായൊരു ഇടമാണ് എകെ (അനുരാഗ് കശ്യപ്) നോക്കാറുള്ളത്.

അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തരാമെന്ന് പറഞ്ഞതിന് പിന്നാലെ സിനിമയുടെ റിലീസ് വരെ മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. അന്നേരമാണ് ഞാന്‍ ആ മനുഷ്യനെ ശരിക്കും പരിചയപ്പെടുന്നത്. അയാള്‍ ഒരു ഉപദേശകനായിരുന്നു. അദ്ദേഹത്തിനൊപ്പം ഉള്ളപ്പോള്‍ മുഴുവനും സത്യമാണെന്ന് മനസിലാവും.

സ്വന്തം ജോലിയെ സ്‌നേഹിക്കുന്ന സമയത്ത് അദ്ദേഹം ചാടുകയും നൃത്തം ചെയ്യുകയും കരയുകയും സന്തോഷിക്കുകയുമൊക്കെ ചെയ്യും. അഥവാ അതിനെ കുറിച്ച് പറയുകയെങ്കിലും ചെയ്യുമെന്നും സയാമി പറയുന്നു.

മാത്രമല്ല മൂന്ന് വര്‍ഷം മുന്‍പ് തന്നെ അവഗണിച്ചിരുന്നവര്‍ ഇപ്പോള്‍ തന്നെ പ്രശംസിക്കാന്‍ വിളിക്കുന്നതിനെ പറ്റിയും നടി സൂചിപ്പിച്ചു.അനുരാഗിൻ്റെ സിനിമയിലൂടെ ലഭിച്ച പ്രശസ്തി കണ്ടിട്ടാണ് പലരും വിളിക്കുന്നതെന്നാണ് നടി പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week