കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് 160 രൂപയും ഒരു ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 36,960 രൂപയും.ഒരു ഗ്രാമിന്റെ വില 4620 രൂപയുമാണ്.തുടർച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്നലെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നലത്തെ വിപണി വില (Today’s Gold Rate) 37120രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 20 രൂപയാണ് ഇന്ന് കുറഞ്ഞത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4620 രൂപയാണ്
ആഗോളതലത്തിൽ സ്വർണ്ണവിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ വർധന. 1703.42 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.1.11 ഡോളറിന്റെ വർധനവാണ് ഉള്ളത്. യുഎസിലെ പണപ്പെരുപ്പ നിരക്കും, അടുത്തയാഴ്ച യുഎസ് ഫെഡിന്റെ പലിശനിരക്കിൻമേലുള്ള തീരുമാനവും ആഗോള തലത്തിൽ സ്വർണ്ണവിലയെ സ്വാധീനിക്കും.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.
രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ വര്‍ധനവ്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 57 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 456 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 570 രൂപയും, ഒരു കിലോഗ്രാമിന് 57000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
സെപ്റ്റംബർ 01 – ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില – 37200 രൂപ
സെപ്റ്റംബർ 02 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37120 രൂപ
സെപ്റ്റംബർ 03 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 37320 രൂപ
സെപ്റ്റംബർ 04 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37320 രൂപ
സെപ്റ്റംബർ 05 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 37400 രൂപ
സെപ്റ്റംബർ 06 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില – 37520 രൂപ
സെപ്റ്റംബർ 07- ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില – 37120 രൂപ
സെപ്റ്റംബർ 08 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 37320 രൂപ
സെപ്റ്റംബർ 09 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 37400 രൂപ
സെപ്റ്റംബർ 10 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. c – 37400 രൂപ
സെപ്റ്റംബർ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37400 രൂപ
സെപ്റ്റംബർ 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37400 രൂപ
സെപ്റ്റംബർ 13 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37400 രൂപ
സെപ്റ്റംബർ 14 -ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.
വിപണി വില – 37120 രൂപ