കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ഏറെ നാളായി ചൂടുള്ള ചര്‍ച്ചയാണ് നടി അനു സിതാരയുടെ വിവാഹം.എന്നാല്‍ നാലാം വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവുമൊത്തുള്ള അപൂര്‍വ്വ ചിത്രം പങ്കുവെച്ച് താരം ആരാധകരെ ഞെട്ടിച്ചിരിയ്ക്കുന്ന. അനുവും ഭര്‍ത്താവും വിവാഹ രജിസ്റ്ററില്‍ ഒപ്പു വെയ്ക്കുന്ന പടമാണ് ഇന്‍സ്റ്റാഗ്രമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്.
വിവാഹ വാര്‍ഷിക ദിനത്തില്‍ നിരവധി താരങ്ങളും ഇരുവര്‍ക്കും ആശംസകള്‍
നേര്‍ന്നിട്ടുണ്ട്.വിവാഹ ശേഷമാണ് ശരിയ്ക്കും തന്റെ സിനിമാ ജീവിതം തുടങ്ങിയതെന്നും അനു സിതാര വ്യക്തമാക്കിയിരുന്നു. 2015 ജൂലൈ 8 നായിരുന്നു ആര്ഭടങ്ങള് പൂര്‍ണമായി ഒഴിവാക്കി അനുവിന്റ കല്യാണം.ഫോട്ടാഗ്രാഫറാണ് വിഷ്ണു.പ്ലസ് ടു കാലത്ത് തുടങ്ങിയ പ്രണയം 20 ാം വയസില്‍ വിവാഹത്തില്‍ കലാശിച്ചത്.വിഷ്ണുവിന് തന്നെക്കാള്‍ ഏറെ പ്രായം കുറവാണെന്ന കമന്റുകള്‍ തന്റെ ശ്രദ്ധയില്‍ പെടാറുണ്ടെന്നും താരം പറയുന്നു. എന്നാല്‍ തന്നേക്കാള്‍ അഞ്ചുവയസ് മൂത്തതാണ് വിഷ്ണു. ഭര്‍ത്താവ് തന്നേക്കാള്‍ ഇളയതാണെന്ന വാക്കുകളെ അഭിമാനത്തോടെ കാണുന്നതായും താരം പറയുന്നു.