FeaturedHome-bannerKeralaNews
എം.ബി.രാജേഷ് പുതിയ മന്ത്രിയാകും; എ.എൻ.ഷംസീർ സ്പീക്കർ
തിരുവനന്തപുരം: സ്പീക്കർ എം.ബി.രാജേഷ് പുതിയ മന്ത്രിയാകും. എ.എൻ.ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്കും കൊണ്ടുവരാനുമാണ് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി.ഗോവിന്ദന് പകരക്കാരനായാണ് എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്.
ഉടൻ തന്നെ എം.വി.ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവയ്ക്കും. വകുപ്പുകൾ സംബന്ധിച്ച് തീരുമാനം വൈകാതെ ഉണ്ടാകും. സജി ചെറിയാൻ രാജിവച്ചതോടെ അദ്ദേഹത്തിന്റെ വകുപ്പുകൾ മറ്റു മന്ത്രിമാർക്കായി വീതിച്ചു നൽകുകയായിരുന്നു. രാജേഷ് മന്ത്രിയായാൽ ഈ വകുപ്പുകളിലും മാറ്റമുണ്ടായേക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News