24.4 C
Kottayam
Sunday, September 29, 2024

ഗവർണർ പദവി പാഴ്, ബിജെപി പ്രതിനിധിയായി രാഷ്ട്രീയം കളിക്കുന്നു:​ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി ജനയു​ഗം

Must read

തിരുവനന്തപുരം : ​ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സി പി ഐ മുഖപത്രം ജനയു​ഗം. ​ഗവർണർ പദവി പാാഴാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തില്‍ ബിജെപി പ്രതിനിധി ഇല്ലാത്തതിന്‍റെ പോരായ്മ നികത്തുകയാണ് ഗവര്‍ണര്‍. ഇതിനായി രാജ്ഭവനേയും ഗവര്‍ണര്‍ പദവിയേയും ഉപയോഗിക്കുന്നു. ഭരണഘടന പദവിയാണെങ്കിലും ഒട്ടേറെ പരിമിതി തനിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ മനസിലാക്കുന്നില്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ കാര്യത്തില്‍ പരാതി പറഞ്ഞ ഗവര്‍ണര്‍ ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കിയെന്നും ജനയു​ഗം വിമർശിക്കുന്നു. ​ഗവർണർക്കെതിരെ സി പി എമ്മും സർക്കാരും അനുനയത്തിലേക്ക് മാറുമ്പോഴാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം ജനയുഗം നിലപാട് വ്യക്തമാക്കിയത്.

തിരുവനന്തപുരം: സർക്കാരുമായുള്ള പോരിനിടെ ഗവർണർ നാളെ സംസ്ഥാനത്തു മടങ്ങി എത്തും. ലോകയുക്ത നിയമ ഭേദഗതി അടക്കം 11 ഓർഡിനൻസുകൾ ഗവർണ്ണർ ഒപ്പിടാത്ത സാഹചര്യത്തിൽ അസാധു ആയതോടെ സർക്കാർ സമ്മർദത്തിൽ ആണ്. അതെ സമയം സർക്കാർ ഒപ്പിടാൻ സമർപ്പിച്ച ഓർഡിനേൻസുകൾ ഇത് വരെ രാജ് ഭവൻ തിരിച്ചു അയച്ചിട്ടില്ല.ഇത് മൂലം വീണ്ടും പുതിയ ഓർഡിനേൻസ് കൊണ്ട് വരാനും പ്രയാസമാണ്. ഗവർണ്ണർ ഉടക്കി നിൽക്കുന്ന സാഹചര്യം ഇന്ന് ചേരുന്ന മന്ത്രി സഭ യോഗം ചർച്ച ചെയ്യാൻ സാധ്യത ഉണ്ട്

ഓർഡിനൻസുകളിൽ ഒപ്പിടാതെ സർക്കാറിനെ സമ്മർദ്ദത്തിലാക്കിയ ഗവർണ്ണറുമായി ഏറ്റുമുട്ടാതെ അനുനയിപ്പിക്കാൻ ആണ് നീക്കം. മുഖ്യമന്ത്രി ഗവർണ്ണറെ നേരിട്ട് കണ്ട് സമവായ ചർച്ച നടത്തിയേക്കും. വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കുറയ്ക്കാനുള്ള ഓർഡിനൻസ് നീട്ടിക്കൊണ്ട് പോകാനും സർക്കാർ ആലോചിക്കുന്നു. അതേസമയം ഗവർണ്ണർ ഇതുവരെ അയയുന്നതിൻറെ സൂചന നൽകുന്നില്ല.

ഒപ്പിട്ടാൽ ഉടൻ ഓർഡിനൻസ് പുതുക്കിയിറക്കാൻ കഴിഞ്ഞ ദിവസം അർധ രാതിവരെ സർക്കാർ ഉദ്യോഗസ്ഥർ കാത്തിരുന്നെങ്കിലും ഗവർണ്ണർ ഒരിഞ്ചും വിട്ടുവീഴ്ച ചെയ്തില്ല. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിൻസുകളാണ് ഇന്നലെയോടെ അസാധുവായത്, ഇതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലുമായി.

ഓര്‍ഡിനൻസ് കാലാവധി കഴിഞ്ഞതോടെ ലോകായുക്ത പഴയ നിയമമാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. ഗവർണ്ണർ ഏറ്റുമുട്ടുമ്പോൾ സർക്കാർ പിന്നോട്ട് പോയി അനുനയ ലൈനിലാണ്. ഗവർണ്ണറെ പ്രകോപിപ്പിക്കാതെ പതിവ് പോലെ അനുരജ്ഞന സാധ്യത തേടുകയാണ് സർക്കാർ. ദില്ലിയിൽ നിന്നും അടുത്ത ദിവസം കേരളത്തിലെത്തുന്ന ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി കാണാനാണ് ശ്രമം.

ഗവർണ്ണറെ പ്രകോപിപ്പിച്ച വിസി നിയമന ഭേദഗതി ഓർഡിനൻസിൽ നിന്നും തൽക്കാലം സർക്കാർ പിന്നോട്ടുപോയേക്കും. അടുത്ത കാബിനറ്റിൽ ഓ‌ർഡിനൻസ് ഇറക്കാനായിരന്നു മുൻ ധാരണ. കേരള വിസി നിയമനത്തിനായി ഗവർണ്ണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല പ്രതിനിധിയെയും ഉടൻ നിർദ്ദേശിച്ചേക്കും. ഉടൻ സഭാ സമ്മേളനം വിളിച്ച് ഓർഡിനൻസുകൾക്ക് പകരം ബിൽ അവതരിപ്പിക്കുമെന്ന ഉറപ്പ് വീണ്ടും ഗവർണ്ണർക്ക് നൽകും. 

ലാപ്സായ ഓർഡിനൻസുകൾ ഒന്നുകിൽ ചെറിയ ഭേദഗതികളോടെ പുതുക്കി ഇറക്കാം. അല്ലെങ്കിൽ സഭാ സമ്മേളനം ചേർന്ന് ബിൽ പാസ്സാക്കാം. രണ്ടായാലും ഗവർണ്ണർ ഒപ്പിടണം. സർക്കാർ സമവായ സാധ്യത തേടുകയാണെങ്കിലും ഗവർണ്ണർ ഇപ്പോഴും ഉടക്കിൽ തന്നെയാണ്. നിരന്തരമായി ഓ‌ർഡിനൻസുകൾ പുതുക്കി ഇറക്കുന്ന രീതിക്കെതിരെ ആരിഫ് മുഹമ്മദ് ഖാനുള്ളത് കടുത്ത അതൃപ്തിയാണ്. സർക്കാറിൻറെ പ്രതീക്ഷ തെറ്റിച്ച ഗവർണ്ണർ അനുനയത്തിന് തയ്യാറായില്ലെങ്കിൽ പ്രതിസന്ധി അതിരൂക്ഷമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week