കേപ്ടൗണ്‍: അന്താരാഷ്ട്ര അംപയറായിരുന്ന റൂഡി കേര്സ്റ്റന് (Rudi Koertzen) കാറപകടത്തില്‍ മരിച്ചു. കേപ്ടൗണില്‍ ഗോള്‍ഫ് മത്സരങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് തിരിക്കുമ്പോഴാണ് 73കാരനായ അദ്ദേഹം അപകടത്തില്‍ പെടുന്നത്. അദ്ദേഹത്തൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും അപകടത്തില്‍ മരിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
മരണവാര്‍ത്ത അദ്ദേഹത്തിന്റെ മകന് റൂഡി കേര്സ്റ്റന് ജൂനിയര്‍ സ്ഥിരീകിരിച്ചു. ”അദ്ദേഹം സുഹൃത്തുക്കളുമായി ഗോള്‍ഫ് ടൂര്‍ണമെന്റിന് പോയതായിരുന്നു. തിങ്കളാഴ്ച്ച മടങ്ങിവരാനായിന്നു അവരുടെ പദ്ധതി. എന്നാല്‍ മറ്റൊരു റൗണ്ട് കൂടി കളിച്ച് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.” മകന് പറഞ്ഞു.
Rudi Koertzen dies aged 73 years. A top umpire, he had followed cricket first as a league player while being a clerk with South Africa Railways. Starting his umpiring career in 1981, he retired in 2010. He umpired in 108 Tests, 209 ODIs & 14 T20 Internationals. RIP pic.twitter.com/l3L4rwSaMN
— Dr. Nauman Niaz (@DrNaumanNiaz) August 9, 2022
100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ അപൂര്‍വം ചില അംപയര്‍മാരില്‍ ഒരാളാണ് കേര്‍സ്റ്റണ്‍. 108 ടെസ്റ്റുകള്‍ക്കൊപ്പം 209 ഏകദിനങ്ങളും അദ്ദേഹം നിയന്ത്രിച്ചു. 14 ടി20 മത്സരങ്ങളിലും അദ്ദേഹം അംപയറായി. അടുത്തകാലം വരെ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ നിയന്ത്രിച്ച അംപയറും കേര്‍സ്റ്റണായിരുന്നു. പിന്നീട് അലീം ദാര്‍ കേര്‍സ്റ്റണെ മറികടന്നു.
MCC is deeply saddened to learn of the death of Honorary Life Member and former umpire, Rudi Koertzen.
— Marylebone Cricket Club (@MCCOfficial) August 9, 2022
Our thoughts are with his friends and family. pic.twitter.com/A4y0oCxLpl
സ്റ്റീവ് ബക്നര്‍ക്ക് ശേഷം ഏറ്റവും 100ല്‍ കൂടുതല്‍ ടെസ്റ്റുകള്‍ നിയന്ത്രിക്കുന്ന അംപയറായി കേര്‍സ്റ്റണ്‍ മാറിയിരുന്നു. 1981ലാണ് കേര്‍സ്റ്റണ്‍ അംപയറിംഗ് കരിയര്‍ ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ റയില്‍വെ ജീവനക്കാരനായിരുന്നു അദ്ദേഹം. 2010ല്‍ അദ്ദേഹം വിരമിക്കുകയും ചെയ്തു.
Saddened at the tragic loss of Rudi Koertzen. What a wonderful friend and umpire. Honest, forthright and loved the game. Shared many a beer at the bar talking cricket with him. RIP my friend.
— Kumar Sangakkara (@KumarSanga2) August 9, 2022
The very best of Rudi Koertzen from Ashes 2005 (made even more special by @mcjnicholas and late Richie Benaud).
— Roshan Gede (@GedeRoshan) August 9, 2022
Thank you, Rudi Koertzen. RIP
#CricketTwitter pic.twitter.com/uK3VBA8XKG
Former umpire Rudi Koertzen and three other people have been killed in a car collision. The crash occurred on Tuesday morning in an area called Riversdale in South Africa
— Saj Sadiq (@SajSadiqCricket) August 9, 2022