24.4 C
Kottayam
Sunday, September 29, 2024

കണക്കിൽ കള്ളക്കള:തമിഴ് സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഇടങ്ങളില്‍  ശനിയാഴ്ച ഇന്‍കംടാക്സ് വിഭാഗം വ്യാപകമായ റെയ്ഡ്

Must read

ചെന്നൈ: തമിഴ് സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഇടങ്ങളില്‍  ശനിയാഴ്ച ഇന്‍കംടാക്സ് വിഭാഗം വ്യാപകമായ റെയ്ഡ് നടത്തി. ചെന്നൈ, മധുര, കോയമ്പത്തൂർ, വെല്ലൂർ എന്നിവിടങ്ങളിലെ 40 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്.

2022 ഓഗസ്റ്റ് 2ന് ഇന്‍കംടാക്സ് വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. തമിഴ് സിനിമ രംഗത്തെ നിർമ്മാതാക്കൾ, വിതരണക്കാർ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവർക്കെതിരെ പരിശോധന നടന്നത് എന്നാണ് വിവരം. 

കണക്കിൽപ്പെടാത്ത പണമിടപാടുകളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിരവധി ഡിജിറ്റൽ തെളിവുകളും രേഖകളും പിടിച്ചെടുത്തതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പ്രസ്താവനയിൽ അറിയിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഒരേ സമയം റെയിഡ് നടത്തിയെന്നാണ് സിബിഡിടി പറയുന്നത്.

26 കോടി രൂപയുടെ പണവും 3 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങളും ഉൾപ്പെടെ 200 കോടിയിലധികം വരുന്ന വെളിപ്പെടുത്താത്ത വരുമാനമാണ് പരിശോധനയിൽ പിടിച്ചെടുത്തത് എന്നാണ് വിവരം.

നികുതി വെട്ടിപ്പ് വെളിപ്പെടുത്തുന്ന തെളിവുകൾ സിബിഡിടി ലഭിച്ചുവെന്നാണ് വിവരം. കണക്കില്‍ കാണിച്ചിരുന്ന തുകയേക്കാൾ വളരെ കൂടുതലാണ് സിനിമകളിൽ നിന്ന് ലഭിക്കുന്ന യഥാർത്ഥ തുകയെന്നാണ് ഇന്‍കംടാക്സ് അധികൃതര്‍ പറയുന്നത്.

സിനിമ നിര്‍മ്മാണത്തിന് പണം നല്‍കുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവായ്പയുമായി ബന്ധപ്പെട്ട പ്രോമിസറി നോട്ടുകൾ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം കണക്കില്ലാത്ത വായ്പ്പകള്‍ എടുത്ത ഒന്നിലധികം വന്‍കിട നിര്‍മ്മണ കമ്പനികള്‍ ഉണ്ടെന്നാണ് സൂചന. 

സിനിമാ വിതരണക്കാർ തിയേറ്ററുകളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിരിച്ചതിന് തെളിവുകൾ ലഭിച്ചുവെന്നാണ് ഇന്‍കംടാക്സ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. “തെളിവുകൾ പ്രകാരം, വിതരണക്കാർ തമ്മില്‍ ധാരണകള്‍ ഉണ്ടാക്കി തിയേറ്റർ കളക്ഷനുകളുടെ യഥാര്‍ത്ഥ കണക്ക് മറച്ചുവയ്ക്കുന്നുണ്ട്, ഇത് യഥാർത്ഥ വരുമാനം കാണിക്കാതിരിക്കാന്‍ അവര്‍ക്ക് വഴിയൊരുക്കുന്ന” സിബിഡിടി വൃത്തങ്ങള്‍ വാർത്താ ഏജൻസി എഎന്‍എയോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week