25.4 C
Kottayam
Sunday, May 19, 2024

വിവോ ഫോണ്‍ ആരുടേതെന്ന് ക്രൈംബ്രാഞ്ചിനറിയാം?; ഏത് ജഡ്ജിയെ വെക്കണം എന്ന് തീരുമാനിക്കുന്നത് വരെ ദിലീപ്?; പെട്ടു എന്നുറപ്പായ ദിലീപിന്റെ അവസാന ശ്രമം; ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ

Must read

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപ് രണ്ടും കൽപ്പിച്ച് ഇറങ്ങുകയാണ്.ഇപ്പോഴിതാ ദിലീപ് അവസാന അങ്കത്തിനായി ഇറങ്ങിയിരിക്കുകയാണെന്ന് പറയുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇക്കാര്യമാണ് വ്യക്തമാക്കുന്നത് എന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു. ചാനൽചർച്ചയിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

വിവോ ഫോണില്‍ ദൃശ്യങ്ങള്‍ ആരാണ് കണ്ടത് എന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് വ്യക്തമായ വിവരമുണ്ട് എന്നാണ് തനിക്ക് തോന്നുന്നത് . അത് ഈ കേസിലെ പ്രധാനപ്പെട്ട തെളിവായതിനാല്‍ ക്രൈംബ്രാഞ്ച് മനപൂര്‍വം പുറത്ത് പറയാത്തതാണ് എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

“എനിക്ക് തോന്നുന്നത് അവസാനത്തെ ഒരു അങ്കലാപ്പില്‍ സംഭവിച്ച കാര്യമാണ് എന്നാണ്. കാരണം എന്തായാലും പെടും എന്ന് 100 ശതമാനം ഉറപ്പാണ്. പെടും എന്ന് പറയുന്നത് വെറുതെ വിടുന്നതല്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് ചെയ്തിട്ടുണ്ട് എന്ന് ഈ ലോകത്തുള്ള സകല മനുഷ്യര്‍ക്കും അറിയാം. ഇത് കേള്‍ക്കുന്ന എല്ലാവര്‍ക്കും അറിയാം.

പിന്നെ ദിലീപ് കൊടുത്ത ഈ ഹര്‍ജിയില്‍ നേരത്തെ ഒരു കാര്യം പറഞ്ഞു. അതായത് വിചാരണ കോടതി ജഡ്ജി അവിടുന്ന് ട്രാന്‍സ്ഫറായി പോസ്റ്റ് കൊടുത്ത് പോകുന്നതിന് മുന്‍പ് ഈ കേസ് തീര്‍ക്കണം എന്ന് പറയുന്നത്. ഇതൊക്കെ പ്രതിയാണോ തീരുമാനിക്കുന്നത്. ഏത് ജഡ്ജിയെ വെക്കണം എന്ന് തീരുമാനിക്കുന്നത് ഇവിടെ മേല്‍ക്കോടതികളും ഭരണസംവിധാനങ്ങളുമാണ്.

ദിലീപ് കണ്ണീര്‍ വാര്‍ക്കുന്നത് ഹര്‍ജിയില്‍ കൂടിയാണെങ്കില്‍ രാഹുല്‍ ഈശ്വറിനെ പോലുള്ള ദിലീപ് വാദികള്‍ വര്‍ഷങ്ങളായി ചാനലുകളില്‍ ദിലീപിന് വേണ്ടിയും കാവ്യ മാധവന് വേണ്ടിയും കണ്ണീര്‍ വാര്‍ക്കും. രാമന്‍പിള്ളക്ക് വേണ്ടി കണ്ണീര്‍ വാര്‍ക്കും. ഇത് പുതുമയുള്ള കാര്യമൊന്നുമല്ല. ദിലീപിന് പറയാന്‍ പറ്റിയില്ലെങ്കില്‍ ദിലീപ് അനുകൂലികളെ കൊണ്ട് പറയിപ്പിക്കും.

ഇപ്പോള്‍ വളരെ വ്യക്തമായി ഓര്‍ത്തെടുക്കാന്‍ പറ്റുന്ന കാര്യമുണ്ട്. ആ ഉല്ലാസ് ബാബു എന്ന് പറയുന്ന വക്കീല്‍ തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറയുന്ന ഒരു ഓഡിയോ വന്നപ്പോള്‍ മുതല്‍ നമുക്ക് വ്യക്തമായി മനസിലായി. പിടി തോമസ് എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ബൈജു ആ കോടതിയില്‍ പോയിട്ട് നമുക്ക് സംസാരിക്കാന്‍ പറ്റില്ല എന്ന്.

നമ്മള്‍ പറയുന്ന പല കാര്യങ്ങളും എഴുതി പോലും എടുക്കുന്നില്ല. അവഹേളനമാണ്. ഞാന്‍ അറിഞ്ഞിടത്തോളം ഈ വിവോ ഫോണിന്റെ ഉടമയെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് അറിയാം. അവരിത് പുറത്ത് വിടുന്നില്ല എന്ന് മാത്രമെ ഉള്ളൂ. ഒരു സി ഡി ആര്‍ എടുത്താല്‍ പോലും അറിയാന്‍ പറ്റും അന്ന് ആ ടവര്‍ ലൊക്കേഷനില്‍ ഏത് നമ്പറാണ് വന്നത് എന്നുള്ളത്. അപ്പോള്‍ ഇതൊക്കെ ക്രൈം ബ്രാഞ്ച് നേരത്തെ മനസിലാക്കിയിട്ടുണ്ടാകില്ല.

ഇത് ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. പക്ഷെ പേര് പോലും പുറത്ത് പറയാന്‍ പറ്റാത്തത്ര ഒരു ഉന്നതനായി വ്യക്തിയാണ് എന്നാണ് സംശയം. അതുകൊണ്ട് തന്നെയാണ് പേര് പുറത്ത് വരാത്തത്. ആ പേര് ഇന്നല്ലെങ്കില്‍ നാളെ പുറത്ത് വരും. ഇത് ആരുടെ ഫോണിലിട്ട് കണ്ടാലും എത്ര ഉന്നതനായാലും ആ പേര് പുറത്ത് വന്നേ പറ്റൂ എന്നും സംവിധായകൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week