കൊച്ചി:ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുബി സുരേഷ്. സുബി എന്തും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുമ്പോള്‍ അല്പം തമാശകള്‍ കൂട്ടിക്കൊണ്ടാണ് അത് പ്രേക്ഷകരിലേക്ക് എത്തിക്കാര്. ഇപ്പോഴിതാ 10 ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നതിനെ കുറിച്ചാണ് സുബി പറയുന്നത്. കൃത്യമായി ഭക്ഷണവും ,മരുന്നും മറ്റും കഴിക്കാത്തതിനെ തുടര്‍ന്നാണ് സുബിക്ക് അസുഖം വന്നത്. ഇതും ഒരു തമാശപോലെ തന്നെയാണ് സുബി പറഞ്ഞത്.
തന്റെ കയ്യില്‍ ഇരിപ്പ് നല്ലത് അല്ലാത്തതുകൊണ്ടാണ് വര്‍ക്ക് ഷോപ്പില്‍ കയറി എന്ന് സുബി പറയുന്നു. കൃത്യസമയത്ത് ഭക്ഷണമോ മരിന്നോ കഴിക്കാറില്ല. അതുകൊണ്ടുതന്നെ എല്ലാം കൂടി ഒരുമിച്ച് വന്നു, 10 ദിവസത്തോളം ആശുപത്രി കിടക്കേണ്ടി വന്നു. ഒരു ഷൂട്ടിന് പോകേണ്ടതിന്റെ തലേദിവസം ആയിരുന്നു വയ്യാതെ ആവുന്നത്.
തുടക്കത്തില്‍ നെഞ്ചുവേദനയും ശരീരവേദനയും ആയിരുന്നു വന്നത്. കഴിക്കുന്നതെല്ലാം ഷര്ദ്ദിച്ചു പോകുന്നു. അങ്ങനെ ഞാന്‍ ഒരു ക്ലിനിക്കില്‍ പോയി ഇസിജി എല്ലാം എടുത്തു , അതില്‍ കുഴപ്പമൊന്നുമില്ല പൊട്ടാസ്യം കുറവാണ് എന്ന് പറഞ്ഞു. ഇതിന്റെ മരുന്നും ഞാന്‍ കൃത്യമായി കഴിച്ചിരുന്നില്ല.
എനിക്ക് ഷൂട്ട് ഉണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ടി വരുന്നത് ഭയങ്കര സങ്കടമുള്ള കാര്യമാണ്. വേറൊന്നും കൊണ്ടല്ല കോവിഡ് സമയത്ത് കുറച്ചുകാലം വീട്ടിലിരുന്നു മടുത്തു. ഇപ്പോള്‍ എന്ത് കിട്ടിയാലും ആര്‍ത്തിയാണ്. പൈസക്ക് വേണ്ടിയിട്ടല്ല വെറുതെ ഇരിക്കാന്‍ പറ്റാത്തതുകൊണ്ടാണ് സുബി പറഞ്ഞു.
ഭക്ഷണം കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിക്കാറുണ്ടെങ്കിലും എനിക്ക് തോന്നിയാല്‍ മാത്രമേ ഞാന്‍ എന്തെങ്കിലും കഴിക്കാറുള്ളൂ ആ ശീലം തന്നെയാണ് എന്നെ അപകടത്തില്‍ ആക്കിയത്. ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. ഒപ്പം മഗ്നീഷവും പൊട്ടാസ്യം സോഡിയം ശരീരത്തില്‍ നന്നായി കുറഞ്ഞു.
10 ദിവസത്തോളം ആശുപത്രിയില്‍ കിടന്നു. പാന്‍ക്രിയാസില്‍ ഒരു കല്ലുണ്ട് ഇപ്പോള്‍ അത് പ്രശ്നമല്ല എന്നാല്‍ ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ പ്രശ്നമാവും മരുന്നു കഴിച്ചിട്ട് മാറിയില്ലെങ്കില്‍ കീ ഹോള്‍ ചെയ്ത് നീക്കണം പിന്നെ തൈറോയ്ഡിന്റെ പ്രശ്നമുണ്ട്. ഇപ്പോള്‍ കൃത്യമായി ഭക്ഷണം കഴിക്കാറുണ്ട് , എന്നെ പോലെ ജീവിതത്തില്‍ ഇതു പോലെ നടക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കൊരു ഇന്‍ഫര്‍മേഷന്‍ നല്കാന് വേണ്ടി കൂടിയാണ് താന്‍ ഈ വീഡിയോ പങ്കുവെച്ചത് എന്നും സുബി പറഞ്ഞു.