26.4 C
Kottayam
Saturday, November 16, 2024
test1
test1

നിത്യാ മേനോൻ വിവാഹിതയാവുന്നോ? ഒടുവിൽ പ്രതികരണവുമായി താരം

Must read

കൊച്ചി:നവമാധ്യമങ്ങളിലൂടെ ഏറ്റവുമധികം വ്യാജ വാര്‍ത്തകളുടെ ഇരകളാവുന്ന ഒരു വിഭാ​ഗം ചലച്ചിത്ര താരങ്ങളാണ്. ഇല്ലാത്ത മരണവും വിവാഹവുമൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിം​ഗ് ടോപ്പിക്കുകള്‍ ആവാറുണ്ട്. ഏറ്റവുമൊടുവില്‍ അതിന്‍റെ ഇരയായിരിക്കുന്നത് നടി നിത്യ മേനന്‍ (Nithya Menen) ആണ്. നിത്യ വിവാഹിതയാവാന്‍ പോവുകയാണെന്നും മലയാളത്തിലെ ഒരു നടനാണ് വരനെന്നുമൊക്കെയായിരുന്നു പ്രചരണം. ഇതില്‍ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അവര്‍. വാര്‍ത്താ ദാരിദ്ര്യം കാരണം ആരോ പടച്ചുവിട്ട വ്യാജവാര്‍ത്ത അതേക്കുറിച്ച് അന്വേഷണമൊന്നും നടക്കാതെ നിരവധി മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നെന്ന് നിത്യ മേനന്‍ പറയുന്നു. സിനിമയില്‍ നിന്ന് താന്‍ ഇടവേളയെടുക്കുന്നത് ഇത് ആദ്യമായല്ലെന്നും. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നിത്യയുടെ പ്രതികരണം.

നിത്യ മേനന്‍റെ പ്രതികരണം

ഞാന്‍ വിവാഹിതയാവാന്‍ പോവുകയല്ല. അത് ഉണ്ടാക്കിയെടുത്ത ഒരു വാര്‍ത്തയാണ്. അതേക്കുറിച്ച് എനിക്ക് നിലവില്‍ പ്ലാനുകളൊന്നുമില്ല. ആ ചിത്രത്തില്‍ നിലവില്‍ വ്യക്തികളൊന്നുമില്ല. ആരോ സൃഷ്ടിച്ച ഒരു വ്യാജ വാര്‍ത്ത യാതൊരു അന്വേഷണവും കൂടാതെ നിരവധി മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. അതാണ് സംഭവിച്ചത്. അഭിനയത്തില്‍ നിന്ന് എപ്പോഴും ഇടവേളകള്‍ എടുക്കുന്ന ആളാണ് ഞാന്‍. സ്വയം വീണ്ടെടുപ്പിനുള്ള സമയമാണ് അത്.

പല അഭിനേതാക്കളും അനുവര്‍ത്തിക്കുന്ന ഒന്നുമാണ് അത്. അതിനെക്കുറിച്ച് അറിയാത്തവര്‍ക്ക് ഇതൊരു പുതിയ കാര്യമായിരിക്കും. ഒരു റോബോട്ടിനെപ്പോലെ നിരന്തരം പണിയെടുക്കാന്‍ എനിക്കാവില്ല. കഠിനമായ ഒരു വര്‍ഷമാണ് എന്നെ സംബന്ധിച്ച് കഴിഞ്ഞുപോയത്. എല്ലാ ദിവസവും ജോലി ചെയ്യുകയായിരുന്നു എന്നുതന്നെ പറയാം. ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവന്ന പ്രോജക്റ്റുകളൊക്കെ ഒരുമിച്ച് ചെയ്യേണ്ടിവന്നു. ആറിലേറെ ചിത്രങ്ങളാണ് റിലീസിനു തയ്യാറെടുക്കുന്നത്.

അത് സന്തോഷം പകരുന്ന കാര്യമാണെങ്കിലും എനിക്ക് ശരിക്കും ഇപ്പോള്‍ ഒരു ഇടവേള ആവശ്യമുണ്ട്. കാലിലെ പരിക്ക് ഭേദമാവുന്നുണ്ട്. ഒരു ഒഴിവുകാലം പോലെ ഞാനിത് ആസ്വദിക്കുകയാണ്. സിനിമകളൊക്കെ പൂര്‍ത്തിയാക്കിയതിനാല്‍ അതിന് പറ്റിയ സമയം കൂടിയാണ്. വിവാഹ സംബന്ധിയായ അന്വേഷണങ്ങള്‍ക്കായി ദയവായി ഇനിയെന്നെ വിളിക്കരുത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രസവം കഴിഞ്ഞ് 18-ാം ദിവസം കൊലപാതകം; ഭ‍ർത്താവിന് ജീവപര്യന്തം

തൃശ്ശൂർ: പ്രസവം കഴിഞ്ഞ് 18-ാം ദിവസം 24കാരിയെ വെട്ടിക്കൊന്ന കേസിൽ ഭ‍ർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ...

രഞ്ജി ട്രോഫി: ഹരിയാനയെ പിടിച്ചു കെട്ടി കേരളം, നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്

ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ കേരളത്തിന് 127 റണ്‍സിന്‍റെ നിര്‍ണായ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 291 റണ്‍സിന് മറുപടിയായി ഏഴിന് 139 എന്ന നിലയിൽ അവസാന...

Gold price Today🎙️ സ്വർണവില വീണ്ടും ഇടിഞ്ഞു, ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.  ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഇന്നലെ പവന് ഇന്ന് 80 രൂപ വർധിച്ചെങ്കിലും ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ...

'കൂടുതൽ സംസാരിക്കുന്നില്ല, കഴിഞ്ഞ തവണ കുറിച്ചധികം സംസാരിച്ചു, പിന്നാലെ രണ്ട് ഡക്ക് വന്നു'

ജൊഹാനസ്ബര്‍ഗ്: ജീവിതത്തില്‍ താന്‍ ഒട്ടേറെ പരാജയങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലയാളി താരം.കഴിഞ്ഞ...

ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.