28.9 C
Kottayam
Tuesday, September 17, 2024

ബികോം കഴിഞ്ഞ് തുണിക്കമ്പനിയില്‍ ജോലിനോക്കിയ ശരവണന്‍ സൂര്യയായി മാറിയ കഥ,അഭിനയിക്കാനറിയില്ല, നൃത്തത്തില്‍ വന്‍ദുരന്തം; പരിഹാസത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് തമിഴ്‌സിനിമയുടെ തലവര മാറ്റിയ നായകന്റെ കഥയിങ്ങനെ

Must read

ചെന്നൈ:ആദ്യമായി ഒരു നൂറുരൂപ സമ്പാദിച്ചത് എങ്ങനെയെന്ന് ചോദിച്ചാല്‍ എനിക്ക് ഓര്‍മയില്ല. പക്ഷേ, ആദ്യകാലത്ത് എന്റെ കൂടെ അഭിനയിച്ച സഹതാരത്തിന് നിര്‍മാതാവ് കൊടുത്തത് ഒരു കോടിയുടെ ചെക്കാണ്. എന്റെ കണ്‍മുന്നില്‍വെച്ചാണ് ആ ചെക്ക് നല്‍കിയത്. എനിക്ക് ലഭിച്ചത് 3 ലക്ഷം. അതും മുഴുവനായി ലഭിച്ചിട്ടില്ല. എന്നാല്‍ ഒരിക്കല്‍ ആ നിര്‍മാതാവ് അദ്ദേഹത്തിന്റെ കൈയാല്‍ ഒരു കോടി രൂപ പ്രതിഫലം എനിക്കും നല്‍കുമെന്ന് പറഞ്ഞിരുന്നു. അന്ന് അത് വെറുതെ പറഞ്ഞതായിരുന്നു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നിര്‍മാതാവ് എനിക്ക് ഒരു കോടിയുടെ ചെക്ക് നല്‍കി. ഒരു നടന്റെ മകനായതിനാലാണ് എന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് കരുതരുത്. എന്തെങ്കിലും നേടണം എങ്കില്‍ ലക്ഷ്യബോധം വേണം. അത് നിങ്ങളുടെ മനസ്സില്‍ വളര്‍ത്തിയെടുക്കണം. അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും സംഭവിച്ചിരിക്കും.

തമിഴിലെ അറിയപ്പെടുന്ന നടനായ ശിവകുമാറിന്റെയും ലക്ഷ്മിയുടെയും മകനായ ശരവണന്‍ ശിവകുമാര്‍ ബി.കോം. പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു ഗാര്‍മന്റ് എക്സ്പോര്‍ട്ടിങ് കമ്പനിയില്‍ ജോലി നോല്‍ക്കുന്നു. തന്റെ പിതാവിന്റെ പേര് കമ്പനിയിലെ ഉടമയ്ക്ക് മുന്നില്‍ വെളിപ്പെടുത്താതെയായിരുന്നു ശരവണന്‍ അവിടെ ജോലി നോക്കിയത്. എന്നാല്‍, ഉടമ ആ സത്യം കണ്ടുപിടിച്ചു. പിന്നീട് ശരവണന്‍ ജോലി അധികകാലം തുടര്‍ന്നില്ല. വസന്ത് സംവിധാനം ചെയ്ത ‘ആസൈ’ എന്ന ചിത്രത്തിലാണ് സൂര്യയ്ക്ക് ആദ്യമായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അഭിനയിക്കാനുള്ള ആത്മവിശ്വാസമില്ലാത്തതിനാല്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

1997-ല്‍ സംവിധായകന്‍ മണിരത്നം നിര്‍മിച്ച ‘നേര്‍ക്കുനേര്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. വിജയ് ആയിരുന്നു ചിത്രത്തിലെ നായകന്‍. മണിരത്നമാണ് ശരവണനെ സൂര്യയാക്കി മാറ്റിയത്. എന്നാല്‍, സിനിമ പുറത്തിറങ്ങിയപ്പോള്‍ പരിഹാസങ്ങള്‍ ഏറ്റുവാങ്ങാനിയിരുന്നു സൂര്യയുടെ വിധി. അഭിനയിക്കാന്‍ അറിയില്ലെന്നും നൃത്തം ചെയ്യാന്‍ കഴിവില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു സൂര്യയ്ക്ക്. പിന്നീട് വേഷമിട്ട ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ സൂര്യയുടെ കരിയര്‍ അവസാനിച്ചുവെന്ന് പലരും വിധിയെഴുതി. 1999-ല്‍ പുറത്തിറങ്ങിയ ‘പൂവെല്ലാം കേട്ടുപ്പാര്‍’ എന്ന ചിത്രമാണ് സിനിമാജീവിതത്തില്‍ വഴിത്തിരിവായത്. വസന്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതികയായിരുന്നു നായിക. ചിത്രത്തിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു.

ബാല സംവിധാനം ചെയ്ത 2001-ല്‍ പുറത്തിറങ്ങിയ ‘നന്ദ’യിലൂടെ മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം സൂര്യയെ തേടിയെത്തി. ‘ഉന്നൈ നിനത്ത്’, ‘ശ്രീ’, ‘മൗനം പേസിയതേ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു നടനെന്ന നിലയില്‍ അദ്ദേഹം തന്റേതായ വഴിവെട്ടി. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘കാക്ക കാക്ക’ എന്ന ആക്ഷന്‍ ത്രില്ലര്‍ പോലീസ് വേഷം സൂര്യയെ താരപദവിയിലേക്കുയര്‍ത്തിയ ചിത്രമായിരുന്നു. ബാലയുടെ സംവിധാനത്തില്‍ വിക്രം നായകനായ ‘പിതാമഗനി’ലെ ശക്തി എന്ന കഥാപാത്രമായെത്തിയപ്പോള്‍ ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അസാമാന്യ പ്രകടനത്തിന് പ്രേക്ഷകര്‍ സാക്ഷിയായി. മണിരത്നം സംവിധാനം ചെയ്ത ‘ആയുത എഴുത്തി’ലെ മൈക്കിള്‍ വസന്ത് എന്ന കഥാപാത്രവും മികച്ച അഭിപ്രായം നേടി.

എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ‘ഗജിനി’യിലൂടെയായിരുന്നു സൂര്യ എന്ന ബ്രാന്‍ഡ് പിറവിയെടുത്തത്. ‘ഗജിനി’ വലിയ വിജയമാവുകയും സൂര്യയുടെ താരമൂല്യം കൂത്തനെ ഉയരുകയും ചെയ്തു. തമിഴ്നാട്ടില്‍ മാത്രമല്ല ,അന്യസംസ്ഥാനങ്ങളിലും ‘ഗജിനി’ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ‘സില്ലെന്‍ട്ര് ഒരു കാതല്‍’, ‘വാരണം ആയിരം’, ‘അയന്‍’, ‘രക്തചരിത്ര’, ‘ഏഴാം അറിവ്’ തുടങ്ങിയ ചിത്രങ്ങള്‍ ഗംഭീര വിജയങ്ങളായി. ‘സിങ്കം’ രണ്ടാം ഭാഗം മുതലാണ് സൂര്യയുടെ കരിയറിന് തിരിച്ചടിയുണ്ടാകുന്നത്. സിനിമ വിജയമായിരുന്നുവെങ്കിലും സൂര്യയെന്ന നടനെ സ്നേഹിച്ച പ്രേക്ഷകര്‍ക്ക് അതൊരു വലിയ നിരാശയായിരുന്നു. പിന്നീട് റിലീസ് ചെയ്ത ‘അന്‍ജാന്‍’, മാസ്’, ‘താന സേര്‍ന്ത കൂട്ടം’, ’24’, ‘എന്‍.ജി.കെ.’, ‘കാപ്പന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ചിലത് വാണിജ്യപരമായി വിജയിച്ചുവെച്ചുവെങ്കിലും ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു.

നല്ല വിമര്‍ശനങ്ങളെ ഒരിക്കലും അവഗണിക്കുന്ന സ്വഭാവം സൂര്യയ്ക്കുണ്ടായിരുന്നില്ല. ഒരു നടനെന്ന നിലയില്‍ താന്‍ അല്‍പ്പം കൂടി ജാഗ്രത കാണിക്കണമെന്ന് സൂര്യയ്ക്ക് തോന്നി തുടങ്ങിയിരുന്നു. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സുധ കൊങ്കര ഒരുക്കിയ ‘സൂരറൈ പോട്രി’ല്‍ നെടുമാരന്‍ എന്ന കഥാപാത്രമായി സൂര്യ അഭിനയിക്കുകയായിരുന്നില്ല, അക്ഷരാര്‍ഥത്തില്‍ ജീവിക്കുകയായിരുന്നു. ഇരുപത്തിയഞ്ചു വര്‍ഷം നീണ്ട കരിയറില്‍ ഒടുവില്‍ സൂര്യയെ തേടി ദേശീയ പുരസ്‌കാരം തേടിയെത്തിയത് അര്‍ഹിക്കുന്ന അംഗീകാരമായിരുന്നു. അതും നാല്‍പത്തിയേഴാം പിറന്നാളിന്റെ തലേദിനത്തില്‍. ഈ അവസരത്തില്‍ തന്നെ എടുത്തുപറയേണ്ടതാണ്.

2021-ല്‍ പുറത്തിറങ്ങിയ ‘ജയ് ഭീം’ എന്ന ചിത്രം. ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമ ഇന്ത്യയില്‍ ഈ സമീപകാലത്തുണ്ടായിട്ടില്ല. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിഭാഷകന്‍ ചന്ദ്രു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തമിഴ്നാട്ടിലെ ഒരു ആദിവാസി യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ഗംഭീര പ്രതികരണമാണ് നേടിയത്.

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്ര’മായിരുന്നു സൂര്യയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ അവസാനഭാഗത്ത് വെറും അഞ്ചു മിനിറ്റു മാത്രം പ്രത്യക്ഷപ്പെട്ട റോളക്സ് എന്ന വില്ലനെ ഹര്‍ഷാരവങ്ങളോടെയാണ് തിയേറ്ററുകളില്‍ വരവേറ്റത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂര്യ ഒരു കോളേജ് കാമ്പസില്‍ നടത്തിയ പ്രസംഗം ഇതോടൊപ്പം ചേര്‍ക്കുന്നു.”ഒരു നടന്റെ മകനായതിനാലാണ് എന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് കരുതരുത്. എന്തെങ്കിലും നേടണം എങ്കില്‍ ലക്ഷ്യബോധം വേണം. അത് നിങ്ങളുടെ മനസ്സില്‍ വളര്‍ത്തിയെടുക്കണം. അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും സംഭവിച്ചിരിക്കും.”

1995-ല്‍ ബികോം കഴിഞ്ഞ് കോളേജില്‍നിന്ന് ഇറങ്ങുമ്പോള്‍ ശരവണനായിരുന്ന ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ള സൂര്യയായി മാറുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. നടനാകണമെന്ന് ആഗ്രഹിച്ചല്ല സിനിമയില്‍ എത്തിയത്. വളരെ പെട്ടന്നുള്ള ഒരു തീരുമാനത്തിന്റെ പുറത്താണ് അഭിനയം ജീവിതമായി എടുത്തത്. നിങ്ങള്‍ ജീവിതത്തില്‍ വിശ്വസിക്കൂ. എന്തെങ്കിലും സര്‍പ്രൈസുകള്‍ നിങ്ങള്‍ക്ക് ജീവിതം തന്ന് കൊണ്ടിരിക്കും. അത് എന്താണെന്ന് ഒരിക്കലും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുകയില്ല. ഒരോ നിമിഷവും ആസ്വദിച്ച് ജീവിക്കുക എന്നതാണ് ഏക വഴി.

”ജീവിതത്തില്‍ മൂന്നുകാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഒന്നാമത്തേത് സത്യസന്ധത. എന്ത് കാര്യത്തിലും സത്യസന്ധത ഉണ്ടായിരിക്കണം, അത് പഠനത്തിലായാലും പ്രണയബന്ധങ്ങളിലായാലും. രണ്ടാമത്തെ കാര്യം ശുഭാപ്തി വിശ്വസാത്തോടെയിരിക്കാനുള്ള കഴിവ്. മൂന്നാമത്തേത് ജീവിത ലക്ഷ്യം.

രജനി സാര്‍ പറഞ്ഞൊരു കാര്യം ഞാന്‍ ഇപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുന്നു. ജീവിതത്തില്‍ എല്ലാവര്‍ക്കും രക്ഷപ്പെടാന്‍ ഒരവസരം ലഭിക്കും. ആ നിമിഷം തിരിച്ചറിഞ്ഞ് നിങ്ങള്‍ തന്നെ അത് ഉപയോഗിക്കുക. അത് കൈവിട്ടു കളഞ്ഞാല്‍ പിന്നീട് ആ അവസരം വീണ്ടും വന്നുകൊള്ളണമെന്നില്ല. ജീവിതത്തിലെ നിര്‍ണായകമായ തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ ശ്രമിക്കുക. അത് മനസ്സിരുത്തി ചിന്തിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week