25.9 C
Kottayam
Saturday, September 28, 2024

രമയ്‌ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം നിലപാട് വ്യക്തമാക്കി സി.പി.എം,വിയോജിച്ച് സി.പി.ഐ നേതാക്കള്‍

Must read

തിരുവനന്തപുരം: വടകര എംഎൽഎ കെ.കെ രമയ്‌ക്കെതിരെ മുൻമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ എം.എം മണി സഭയിൽ നടത്തിയ പരാമർശത്തിൽ പിന്തുണച്ചും കേന്ദ്രമന്ത്രിമാരുടെ കേരളസന്ദർശനത്തെ വിമർശിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

കേന്ദ്രമന്ത്രിമാർ സംസ്ഥാനത്ത് നടത്തുന്ന ഇടപെടലിനെക്കുറിച്ചും കോടിയേരി അഭിപ്രായപ്പെട്ടു. ‘കേന്ദ്ര മന്ത്രിമാർ വികസന പദ്ധതികൾക്കായി സന്ദർശനം നടത്തുന്നത് നല്ലത് തന്നെയാണ്. എന്നാൽ അതിന്റെ പിന്നിൽ ദുരുദേശങ്ങളുണ്ട്. കേന്ദ്ര സർക്കാ‌ർ കേരളത്തിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. നേമം ടെർമിനൽ, പാലക്കാട് കോച്ച് ഫാക്ടറി, റെയിൽവേ മെഡിക്കൽ കോളേജ് എന്നിവ നടപ്പാക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. എന്നാൽ സംസ്ഥാന സർക്കാരുംകൂടി ചേർന്ന് നടത്തുന്നതാണ് ദേശീയപാത വികസനം. 45 മീറ്റർ വീതിയിൽതന്നെ ദേശീയപാത വേണമെന്ന തീരുമാനത്തിൽ എത്തിയത് എൽഡിഎഫിന്റെ ഇടപെടലിലാണ്. കേന്ദ്രസർക്കാ‌ർ തടസങ്ങൾ ഉന്നയിച്ചു. ഭൂമി ഏറ്റെടുക്കലിനുള്ള തുകയിലെ 25 ശതമാനം വഹിക്കാമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിക്കുകയായിരുന്നു. എന്നാലിത് തങ്ങളുടെ പദ്ധതിയാണെന്നാണ് ബിജെപി പറയുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കലഹമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്’-കോടിയേരി പറഞ്ഞു.

പാർലമെന്റിൽ നിരവധി വാക്കുകൾ നിരോധിച്ചതിനെക്കുറിച്ചും കോടിയേരി സംസാരിച്ചു. രാജ്യത്തെ ഏകാധിപത്യത്തിലേയ്ക്ക് നയിക്കാനുള്ള നീക്കത്തിന്റെ ഫലമാണിതെന്ന് കോടിയേരി വിമർശിച്ചു. ഭാവിയിൽ പാർലമെന്റ് നൽകുന്ന കുറിപ്പിന് അനുസരിച്ച് പ്രസംഗിക്കേണ്ട സ്ഥിതിയുണ്ടാകും. അടിയന്തരാവസ്ഥക്കാലത്ത് പോലും സംഭവിക്കാത്ത കാര്യമാണിത്. പാർലമെന്റിനെ നോക്കുകുത്തിയാക്കുന്നെന്നും കോടിയേരി ആരോപിച്ചു.

അതേസമയം, വടകര എംഎൽഎ കെ.കെ രമയ്‌ക്കെതിരെ മുൻമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ എം.എം മണി സഭയിൽ നടത്തിയ പരാമർശത്തിൽ പ്രതികരിക്കാതെ കോടിയേരി ഒഴിഞ്ഞുമാറി. മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ലെന്ന് കോടിയേരി പറഞ്ഞു. നിയമസഭയിൽ പറഞ്ഞത് അവിടെ അവസാനിപ്പിക്കണം. മണി പറഞ്ഞത് ടിപി വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കാനാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ഭാരതീയ വിചാരകേന്ദ്രം പരിപാടിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ പങ്കെടുത്തതിനെക്കുറിച്ചും കോടിയേരി പ്രതികരിച്ചു. വി ഡി സതീശനെപ്പോലെ ഒരാൾ അത്തരം പരിപാടിയിൽ വെറുതേ പങ്കെടുക്കില്ലെന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. കാര്യങ്ങൾ പഠിച്ച് മനസിലാക്കി ചെയ്യുന്നയാളാണ് വി ഡി സതീശൻ. പറവൂരിൽ തോറ്റതിന് ശേഷം തിരഞ്ഞെടുപ്പിൽ എങ്ങനെയും ജയിക്കുന്നതിനായി ആർ എസ് എസിന്റെ വോട്ട് നേടുന്നതിനായാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തതെന്നും കോടിയേരി പറഞ്ഞു.

അതേസമയം മണിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.ഐ നേതാക്കള്‍ അഭിപ്രായം പറഞ്ഞത് ശ്രദ്ധേയമായി.എം.എം മണിയുടെ പരാമര്‍ശത്തെ ചൊല്ലി പ്രതിപക്ഷ ബഹളമുണ്ടായപ്പോള്‍ സഭയില്‍ ചെയറിലുണ്ടായിരുന്ന സിപിഐയുടെ ഇ.കെ വിജയന്‍, എം.എം മണിയുടെ പരാമര്‍ശം പറയാന്‍ പാടില്ലാത്തതായിരുന്നെന്ന് അഭിപ്രായപ്പെട്ടു. അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മണിയുടെ പരാമര്‍ശം പാടില്ലായിരുന്നുവെന്നാണ് മുതിര്‍ന്ന സിപിഐ നേതാവ് ബിനോയ് വിശ്വവും പ്രതികരിച്ചത്. പദവി പരിഗണിച്ചെങ്കിലും അദ്ദേഹത്തിന് ഇത് ചെയ്യാമായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മണിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞത്. മണി മാപ്പ് പറയേണ്ട സാഹചര്യമില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍ പ്രതികരിച്ചു.

രമയ്‌ക്കെതിരായ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി എം.എം മണി ഇന്ന് പ്രതികരിച്ചിരുന്നു. ഒരു വര്‍ഷത്തലേറെയായി രമ മുഖ്യമന്ത്രിയെ സഭയില്‍ തേജോവധം ചെയ്യുകയാണെന്ന് പറഞ്ഞ എം.എം മണി തന്റെ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്കെതിരെ കൊലയാളിയാണെന്ന തരത്തില്‍ വരെ രമ പ്രതികരിച്ചിട്ടുണ്ടെന്നും അതെന്ത് മര്യാദയാണെന്നും മണി ചോദിച്ചു. കെ.കെ രമ ഇത്രനാളും മുഖ്യമന്ത്രിയെ തേജോവധം ചെയ്തപ്പോള്‍ ഞങ്ങളാരും പ്രതികരിച്ചില്ല. താന്‍ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നില്ല. അത് തെറ്റായി തോന്നുന്നത് ദൈവവിശ്വാസികള്‍ക്കാണ്. താന്‍ ദൈവവിശ്വാസിയല്ല, സഭയില്‍ ആര്‍ക്കും പ്രത്യേക പദവിയില്ലെന്നും മണി അഭിപ്രായപ്പെട്ടിരുന്നു.

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week