24.4 C
Kottayam
Sunday, September 29, 2024

ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും, ടൈം പട്ടിക പുറത്ത്

Must read

ന്യൂയോര്‍ക്ക്  : 2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ (TIME Magazine’s List Of World’s 50 Greatest Places Of 2022) കേരളം ഇടം പിടിച്ചു. ഒപ്പം അഹമ്മദാബാദ് നഗരവും  പട്ടികയിലുണ്ട്. ടൈം മാഗസിന്‍ ആണ് ഈ പട്ടിക തയ്യാറാക്കിയത്.

കേരളത്തെക്കുറിച്ചുള്ള ടൈം മാഗസിന്‍റെ പ്രൊഫൈല്‍ പറയുന്നത് ഇങ്ങനെ,  മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നായി കേരളം. “ഈ വർഷം, പര്യവേക്ഷണത്തിനും താമസത്തിനും ഒരു പുതിയ പ്രചോദനം നൽകുന്നതിനായി കേരളം ഇന്ത്യയിൽ മോട്ടോർ-ഹോം ടൂറിസം വർദ്ധിപ്പിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കായ കരവൻ മെഡോസ്, മനോഹരമായ ഹിൽസ്റ്റേഷനായ വാഗമണിൽ തുറന്നു,” മാഗസിൻ പറയുന്നു.

ഹൗസ്‌ബോട്ട് ടൂറിസം സംസ്ഥാനം വലിയ വിജയമാണ്, ഇത്തരത്തില്‍ കാരവാന്‍ ടൂറിസവും സംസ്ഥാനത്ത് വിജയത്തിലേക്കാണ്. ആയിരത്തിലധികം ക്യാമ്പർമാർ ഇതിനകം കേരളത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇത് കേരളത്തിന്റെ പുതുമയും അതുല്യവുമായ അവസരമാണെന്നും മാഗസിന്‍ കൂട്ടിച്ചേർത്തു. കടൽത്തീരങ്ങളും പച്ചപ്പ് നിറഞ്ഞ തോട്ടങ്ങളും കാണാന്‍ വലിയ അവസരമാണ് കേരളം ഒരുക്കുന്നതെന്ന് മാഗസിന്‍ പറയുന്നു.

ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ലോക പൈതൃക നഗരമായ അഹമ്മദാബാദിൽ പുരാതന ലാൻഡ്‌മാർക്കുകളും സമകാലിക നവീകരണങ്ങളും ഉണ്ടെന്നും, ഈ നഗരം “സാംസ്‌കാരിക വിനോദസഞ്ചാരത്തിന്റെ മെക്ക” ആണെന്ന് മാഗസിൻ പറയുന്നു.

അന്താരാഷ്ട്രതലത്തിലെ ട്രാവല്‍ ജേര്‍ണലിസ്റ്റുകളുടെ ഇടയില്‍ നടത്തിയ അഭിപ്രായ സ്വരൂപണത്തിലൂടെയാണ്  2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടിക ടൈം മാഗസിന്‍ തയ്യാറാക്കിയത്. പട്ടികയിൽ റാസൽഖൈമ, യുഎഇ; പാർക്ക് സിറ്റി, യൂട്ടാ; സോൾ; ഗ്രേറ്റ് ബാരിയർ റീഫ്, ഓസ്‌ട്രേലിയ; ആർട്ടിക്; വലെൻസിയ, സ്പെയിൻ; ട്രാൻസ് ഭൂട്ടാൻ ട്രയൽ, ഭൂട്ടാൻ; അന്താരാഷ്ട്ര ബഹിരാകാശ നിലയം; ബൊഗോട്ട; ലോവർ സാംബെസി നാഷണൽ പാർക്ക്, സാംബിയ; ഇസ്താംബുൾ, കിഗാലി, റുവാണ്ട- എന്നിവയും ഉള്‍പ്പെടുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week