30.5 C
Kottayam
Saturday, October 5, 2024

വൈദ്യുതി ബില്‍ ഇനി എസ്‌എംഎസ്, 100 ദിവസത്തിനുള്ളിൽ മുഴുവൻ സേവനങ്ങളും ഡിജിറ്റൽ

Must read

കൊച്ചി: വൈദ്യുതി ബില്‍ ഇനി ഉപയോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്‌എംഎസ് സന്ദേശമായി എത്തും.

100 ദിവസം കൊണ്ട് കെഎസ്‌ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് കടലാസില്‍ പ്രിന്റെടുത്തു നല്‍കുന്ന രീതി അവസാനിപ്പിക്കുന്നത്. കാര്‍ഷിക കണക്‌ഷന്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്സിഡി ലഭിക്കുന്നവര്‍ ഒഴികെ മറ്റെല്ലാ ഉപയോക്താക്കളും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയാണു നടപ്പാക്കുന്നത്.

100 ദിവസത്തിനു ശേഷം കാഷ് കൗണ്ടര്‍ വഴി ബില്ലടയ്ക്കാന്‍ 1% കാഷ് ഹാന്‍ഡ്‌ലിങ് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശയും ബോര്‍ഡിനു മുന്നിലുണ്ട്. ഓണ്‍ലൈന്‍ വഴി വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അപേക്ഷാ ഫീസില്‍ ഇളവ് ലഭിക്കും. അതേസമയം ടലാസ് ഫോമുകള്‍ വഴിയുള്ള അപേക്ഷകള്‍ക്ക് 10% ഫീസ് വര്‍ദ്ധിപ്പിക്കും.ബിപിഎല്‍, കാര്‍ഷിക ഉപയോക്താക്കള്‍ക്ക് ഈ വര്‍ധന ബാധകമല്ല.

കണ്‍സ്യൂമര്‍ നമ്ബര്‍ വെര്‍ച്വല്‍ അക്കൗണ്ട് നമ്ബറായി പരിഗണിച്ച്‌ ബാങ്കുകളില്‍ പണമടയ്ക്കാനുള്ള സംവിധാനവും ഒരു മാസത്തിനകം നടപ്പാകും. ഈ സാമ്ബത്തിക വര്‍ഷാവസാനത്തോടെ സമ്ബൂര്‍ണമായ ഇ-പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയാണു ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍...

നസ്രള്ളയുടെ പിൻഗാമി ഹാഷിം സഫൈദീനെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാർ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍...

അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവച്ച് വീഴ്ത്തി പൊലീസ്

അമേഠി: യുപിയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ ദലിത് കുടുംബത്തെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ്...

പാർട്ടിയിലേക്ക് വരുന്നവർക്ക് അമിത പ്രധാന്യം നൽകരുത്, അൻവർ നൽകിയ പാഠം: എ.കെ ബാലൻ

പാലക്കാട്‌:പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്നാണ് അന്‍വര്‍ നല്‍കിയ പാഠമെന്ന് എ.കെ ബാലന്‍. പിന്തുണയുണ്ടെന്ന് പി.വി. അൻവർ എം.എൽ.എ അവകാശപ്പെടുന്ന കണ്ണൂരിലെ സി.പി.എം. നേതാവിന്റെ പേര് വെളിപ്പെടുത്തണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു. അൻവറിന് എവിടെ...

പാലക്കാട് ബിജെപിക്ക് ശോഭ, കോൺഗ്രസിനായി മാങ്കൂട്ടത്തിലും ബൽറാമും: സർപ്രൈസ് എൻട്രിക്കായി സിപിഎം

പാലക്കാട്‌:ഉപതിര‌ഞ്ഞെടുപ്പിന് കാഹളം കാത്തിരിക്കുന്ന പാലക്കാട് ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുകയാണ്. പാലക്കാടിനു പുറമെ ചേലക്കര, വയനാട് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുന്നണികൾക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി സഭാ...

Popular this week