ലഖ്നൗ: ഉത്തര്‍ പ്രദേശിൽ വീണ്ടും പൊളിക്കൽ നടപടി. കാൺപൂർ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ പേരിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കി. അനധികൃത നിർമ്മാണമെന്ന് കാട്ടിയാണ് സര്‍ക്കാര്‍ നടപടി. കാൺപൂരിൽ കൂടുതൽ ഇടങ്ങളിൽ പൊളിക്കൽ നടപടികൾ തുടരുകയാണ്. നാളെയും പൊളിക്കൽ നടപടികൾ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബുൾഡോസർ നടപടി തുടരുമെന്ന് യുപി മുഖ്യമന്ത്രിയും വ്യക്തമാക്കി.
കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഒരു കുറ്റവാളിയെയും വെറുതെ വിടില്ലെന്നും ഒരു നിരപരാധിയും ശിക്ഷക്കപ്പെടില്ലെന്നും യോഗി ട്വിറ്ററില്‍ കുറിച്ചു.
ഉന്നതലയോഗത്തിന് ശേഷമായിരുന്നു ആദിത്യനാഥിന്‍റെ ട്വീറ്റ്. കുറ്റവാളികൾക്കും ക്രിമിനൽ മാഫിയക്കുമെതിരെ ബുൾഡോസർ നടപടി തുടരും. പക്ഷേ, ഒരു സാധാരണക്കാരന്‍റെ വീടുകൾ തകരില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
माहौल खराब करने की कोशिश करने वाले अराजक तत्वों के साथ पूरी कठोरता की जाएगी। ऐसे लोगों के लिए सभ्य समाज में कोई स्थान नहीं होना चाहिए।
— Yogi Adityanath (@myogiadityanath) June 11, 2022
एक भी निर्दोष को छेड़ा नहीं जाएगा और कोई भी दोषी छोड़ा नहीं जाएगा।