24.4 C
Kottayam
Sunday, September 29, 2024

കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റുമോ? നിലപാട് വ്യക്തമാക്കി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ.

Must read

ന്യൂഡൽഹി: കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. അത്തരത്തിലുള്ള ഒരു നിർദേശവും  മുന്നിൽ ഇല്ലെന്നും ആര്‍ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. 

കറന്‍സി നോട്ടുകളില്‍ രവീന്ദ്ര നാഥ ടാഗോറിന്‍റേയും എപിജെ അബ്ജുള്‍ കലാമിന്‍റേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക്  നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം  വാട്ടര്‍മാര്‍ക്ക് ചെയ്ത പുതിയ നോട്ടുകളുടെ  രൂപരേഖ തയ്യാറായിക്കഴിഞ്ഞു.

എന്നാല്‍ ഈ ചിത്രങ്ങളടങ്ങിയ നോട്ടുകളുടെ അച്ചടിക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്നും വിവരം പുറത്തുവന്നിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ വിശദീകരണം

കറന്‍സി നോട്ടുകളില്‍ മഹാത്മ ഗാന്ധി മാത്രം വേണ്ടെന്ന റിസര്‍വ് ബാങ്കിന്‍റെ  നിര്‍ദ്ദേശവുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നത്. കള്ളനോട്ടുകള്‍ തടയാന്‍ കൂടുതല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി മഹാത്മ ഗാന്ധിയെ കൂടാതെ കൂടുതല്‍ ദേശീയ നേതാക്കളുടെ വാട്ടര്‍മാര്‍ക്ക് ചിത്രങ്ങള്‍ കറന്‍സിയില്‍ വേണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്‍റെ ആഭ്യന്തര സമിതിയുടെ  2017 ലെ  ശുപാര്‍ശ.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടാഗോറിന്‍റേയും എപിജെ അബ്ദുള്‍ കാലാമിന്‍റേയും ചിത്രങ്ങള്‍ കൂടി  ആലേഖനം ചെയ്ത നോട്ടുകള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നത്. ഇവരുടെ അതി സുരക്ഷ വാട്ടര്‍മാര്‍ക്കുള്ള ചിത്രങ്ങളടങ്ങിയ കറന്‍സി ഡിസൈന്‍ തയ്യാറായിട്ടുണ്ട്.സെക്യുരിറ്റി പ്രിന്‍റിംഗ് ആന്‍റ് മിന്‍റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ   ഈ കറന്‍സി ഡിസൈനുകള്‍ സുരക്ഷാ പരിശോധക്കായി നല്‍കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 ഡോളറില്‍ വിവിധ അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ ചിത്രമുള്ള  മാതൃകയില്‍ കൂടുതല്‍ നേതാക്കളുടെ ചിത്രങ്ങള്‍  രൂപയിലും വേണമെന്നായിരുന്നു  റിസര്‍വ് ബാങ്കിന്‍റെ ശുപാര്‍ശ.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week