24.4 C
Kottayam
Sunday, September 29, 2024

ചേച്ചീ ചേച്ചിയുടെ ഭര്‍ത്താവിന് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു; മോശം കമന്റ് ഇട്ട ആളെ കയ്യോടെ പൊക്കി നടി അന്‍സിബ ഹസന്‍

Must read

കൊച്ചി:മലയാള സിനിമയില്‍ തിരക്കുള്ള നടിയായി മാറിക്കൊണ്ടിരിക്കുകയാണ് അന്‍സിബ ഹസന്‍. ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് താരത്തിന്റെ കരിയര്‍ മാറിമറിയുന്നത്. ഇതിനുപിന്നാലെ ദൃശ്യം 2 വിലും അന്‍സിബ അഭിനയിച്ചു. ഈ അടുത്ത് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം സിബിഐ 5 ല്‍ ഒരു പ്രധാന കഥാപാത്രത്തെ ഈ താരം അവതരിപ്പിച്ചു. ഇപ്പോഴിതാ തന്റെ പുതിയ സിനിമ വിശേഷം പങ്കുവെക്കുന്നതിനിടെ, സോഷ്യല്‍ മീഡിയ വഴി നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ചാണ് അന്‍സിബ തുറന്നു പറയുന്നത്. ഒരു സന്ദര്‍ഭത്തില്‍ അത്തരം ഒരു കമന്റിനോട് പ്രതികരിച്ചതിനെ കുറിച്ചും നടി പറഞ്ഞു.

ഞാന്‍ ഒരു ഷോ ഹോസ്റ്റ് ചെയ്യുന്ന സമയത്തായിരുന്നു അത്. അന്ന് ഗസ്റ്റ് ആയി വന്നത് തമിഴ് നടന്‍ ആര്യയാണ്. ആര്യയ്ക്കൊപ്പം ഒരു ലൈവ് വീഡിയോ ചെയ്യുന്നതിനിടെ ശരീരത്തിന്റെ ‘ഇന്ന’ ഭാഗം കാണിക്കാമോ എന്ന് ചോദിച്ച് ഒരാള്‍ കമന്റ് ഇട്ടു. കമന്റ് ആര്യയും കാണ്ടിരുന്നു. വല്ലാത്ത അവസ്ഥയായിരുന്നു, അങ്ങനെ ആ ഷോ വൈന്റ് അപ് ചെയ്തു.

ഇതിന് പിന്നാലെ ഞാന്‍ അവിടെ നിന്നും മാറി ഇരുന്ന് വിഷമിയ്ക്കുന്നത് കണ്ടപ്പോള്‍ ക്രൂ മൊത്തം വന്ന് എന്താണ് പ്രശ്‌നം എന്ന് ചോദിച്ചു. പിന്നാലെ ആളെ തപ്പി കണ്ടുപിടിച്ചു, ഫോണ്‍ നമ്പറും കിട്ടി. അങ്ങനെ വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ‘ചേച്ചീ ചേച്ചിയുടെ ഭര്‍ത്താവ് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു, എന്താ വേണ്ടത്’ എന്ന് ചോദിച്ചു.

ആ ഭാര്യയെ വേദനിപ്പിയ്ക്കണം എന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാനത് പറഞ്ഞപ്പോള്‍ അവര്‍ വല്ലാതെയായി. പക്ഷെ ഭാര്യയും, അവര്‍ക്കൊരു മകള്‍ ഉണ്ടെങ്കില്‍ ആ കുട്ടിയും അയാളുടെ അടുത്ത് സേഫ് അല്ല എന്ന് എനിക്ക് അറിയിക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ വിളിച്ച് പറഞ്ഞത് നടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week