തൃശൂർ:സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
ചാലക്കുടി സ്വദേശിയായ(53, സ്ത്രീ) ആരോഗ്യ പ്രവർത്തക,008.06 2020 ന് ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ടഎസ്.എൻ പുരം സ്വദേശികളായ( 24 വയസ്സ്, സ്ത്രീ,67 വയസ്സ്, പുരുഷൻ,) എന്നിവർ02.06.2020 ന് ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശി( 27 വയസ്സ്, പുരുഷൻ),05.06.2020 ന് ഖത്തറിൽ നിന്നും വന്ന കണ്ടാണശ്ശേരി സ്വദേശി( 38 വയസ്സ്, പുരുഷൻ), കരുവന്നൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ( 48 വയസ്സ്, പുരുഷൻ),
26.05.2020 ന് ദുബായിൽ നിന്നും വന്ന( 42 വയസ്സ്, പുരുഷൻ), മാടായിക്കോണം സ്വദേശിയായ ആരോഗ്യ പ്രവർത്തക( 47 വയസ്സ്, സ്ത്രീ), ഡൽഹിയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ട കൊടുങ്ങല്ലൂർ സ്വദേശികളായ(24 വയസ്സ്, സ്ത്രീ,28 വയസ്സ്, പുരുഷൻ), ചാവക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തക(31 വയസ്സ്, സ്ത്രീ) അരിമ്പൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തക(36 വയസ്സ്, സ്ത്രീ), ചാവക്കാട് സ്വദേശി(65 വയസ്സ്, സ്ത്രീ), ഗുരുവായൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തക(48 വയസ്സ്, സ്ത്രീ) എന്നിവരടക്കം14 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . ഇതോടെ നിലവിൽ രോഗം സ്ഥിരീകരിച്ച157 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇപ്പോൾ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം218 ആയി
കൊല്ലം
കൊല്ലം:ജില്ലയിൽ ഇന്ന് മൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.2 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ മുംബൈയില്‍ നിന്നുമെത്തിയ ആളുമാണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് രോഗമുക്തി നേടിയവര്‍ 7.
*4 കേസ് എന്ന രീതിയിൽ വന്നതു റീസൽറ്റിൽ നേരത്തെ പോസിറ്റീവ് ആയ ആളുടെ ഫലം വീണ്ടും ആവർത്തിച്ച വന്നത് കൊണ്ടാണ്*.
*P 142* ഓച്ചിറ സ്വദേശിയായ 29 വയസ്സുള്ള യുവാവ് മേയ് 31 ന് റിയാദ്-തിരുവനന്തപുരം AI 928 നമ്പര്‍ ഫ്ലൈറ്റിലെത്തി. ആദ്യ 6 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
*P 143* ഓച്ചിറ സ്വദേശിയായ 5 വയസ്സുള്ള ബാലന്‍ ജൂണ്‍ 1 ന് കുവൈറ്റ്-തിരുവനന്തപുരം IX 1396 നമ്പര്‍ ഫ്ലൈറ്റിലെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
*P 144* കൊല്ലം കോര്‍പ്പറേഷന്‍ ഉളിയക്കോവില്‍ സ്വദേശിനിയായ 48 വയസ്സുള്ള സ്ത്രീ. ജൂണ്‍ 4 ന് മുംബൈയില്‍ നിന്നും മുംബൈ-കൊച്ചിന്‍ എയര്‍ഏഷ്യ IV 325 നമ്പര്‍ ഫ്ലൈറ്റിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6654.
കോഴിക്കോട്
കോഴിക്കോട് :ജില്ലയില്‍ ഇന്ന് (12.06.20) നാല് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായും നാല് പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി. അറിയിച്ചു. പോസിറ്റീവായ നാലു പേരും വിദേശത്ത് നിന്ന് വന്നവരാണ്. അബുദാബി-2, സൗദി-1, കുവൈത്ത്-1.
രോഗമുക്തി നേടിയവര്‍:
കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി (39), ചാലപ്പുറം സ്വദേശി (42), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി (അഞ്ച് വയസ്സ്), നരിപ്പറ്റ സ്വദേശിനി (30).
പോസിറ്റീവായവര്‍:
1. ചാലിയം സ്വദേശി (23). ജൂണ്‍ അഞ്ചിന് അബുദാബിയില്‍ നിന്നു ദുബായി വഴി കൊച്ചിയിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ ഫറോക്ക് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 10 ന് സ്രവപരിശോധന നടത്തി പോസിറ്റീവായി. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
2. കൊയിലാണ്ടി കടലൂര്‍ സ്വദേശി (50). ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നു കരിപ്പൂരിലെത്തി. രോഗ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി.
3. ചാത്തമംഗലം മലയമ്മ സ്വദേശി (49). മേയ് 19 ന് സൗദിയില്‍ നിന്നു കരിപ്പൂരിലെത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ 8 ന് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയും ചെയ്തു. തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
4. നാദാപുരം കുമ്മങ്കോട് സ്വദേശി (35). ജൂണ്‍ 2 ന് അബുദാബിയില്‍ നിന്നു കരിപ്പൂരിലെത്തി സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ താമരശ്ശേരിയിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 10 ന് സ്രവപരിശോധന നടത്തി പോസിറ്റീവായി. ചികിത്സയ്ക്കായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. നാല് പേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 137 ഉം രോഗമുക്തി നേടിയവര്‍ 57 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 79 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 60 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും കണ്ണൂര്‍, എറണാകുളം, മഞ്ചേരി, കോഴിക്കോട് സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ഓരോരുത്തരും ചികിത്സയിലാണ്. കൂടാതെ ഓരോ മലപ്പുറം, വയനാട്, കണ്ണൂര്‍ സ്വദേശികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.
ഇന്ന് 316 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 8174 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8012 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7847 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 162 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
കോഴിക്കോട് : ജില്ലയില്‍ ഇന്ന് (12.06) പുതുതായി വന്ന 1468 പേര്‍ ഉള്‍പ്പെടെ 11279 പേര്‍ നിരീക്ഷണത്തില്‍്. ഇതുവരെ 36,267 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 32 പേര്‍ ഉള്‍പ്പെടെ 191 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 121 പേര്‍ മെഡിക്കല്‍ കോളേജിലും 70 പേര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 21 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് വന്ന 393 പേര്‍ ഉള്‍പ്പെടെ ആകെ 3341 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 461 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 2815 പേര്‍ വീടുകളിലും 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 128 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 1707 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 9 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 129 പേര്‍ക്ക് ഫോണിലൂടെയും സേവനം നല്‍കി. 2378 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9204 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.