26.3 C
Kottayam
Saturday, November 23, 2024

തൃശൂർ, കാെല്ലം, കോഴിക്കോട് : കാെവിഡ് രോഗികൾ

Must read

കൊല്ലം:ജില്ലയിൽ ഇന്ന്അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരു വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവായി

ഒരുവയസ്സുള്ള ആണ്‍കുട്ടി പുനലൂര്‍ പിറവന്തൂര്‍ സ്വദേശികളായ മാതാപിതാക്കളോടൊപ്പമാണ് നൈജീരിയയില്‍ നിന്ന് എത്തിയത്

പാണയം കരവാളൂര്‍ സ്വദേശിനിയായ സ്ത്രീ(52),

പുനലൂര്‍ വിളക്കുടി സ്വദേശിയായ യുവാവ് (31),

ക്ലാപ്പന സ്വദേശിയായ 51 കാരന്‍,

തൊടിയൂര്‍ സ്വദേശിനിയായ യുവതി (31) എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ആര്‍ക്കും സമ്പര്‍ക്കം മൂലം രോഗം ബാധിച്ചിട്ടില്ല.

രോഗം ബാധിച്ച മൂന്ന് പേര്‍ വിദേശത്തുനിന്നും എത്തിയവരും രണ്ടുപേര്‍ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരുമാണ്.

തൃശൂർ

തൃശൂർ:ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ്;
13293 പേർ നിരീക്ഷണത്തിൽ
ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

വാടാനപ്പളളിയിലെ ഡെന്റൽ സർജൻ (28), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ ഭർത്താവായ ഊരകം സ്വദേശി (54), ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി സ്വദേശിയുടെ സമ്പർക്കപട്ടികയിലുളള സ്ത്രീ (60), ജൂൺ 5 ന് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗുരുവായൂർ സ്വദേശിനികളായ രണ്ടു പേർ (46), മെയ് 27 ന് അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ പുന്നയൂർകുളം സ്വദേശി (30) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് രോഗമുക്തരായി.

ജില്ലയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ച 134 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചു ആശുപത്രിയിൽ കഴിയുന്നുണ്ട്.

ഇതുവരെ ആകെ ജില്ലയിൽ 170 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 13143 പേരും ആശുപത്രികളിൽ 150 പേരും ഉൾപ്പെടെ ആകെ 13293 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (ജൂൺ 9) നിരീക്ഷണത്തിന്റെ ഭാഗമായി 33 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 816 പേരെയാണ് പുതുതായി ചേർത്തിട്ടുളളത്. 693 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്നു പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (09.06.20) ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും ഒരു വയനാട് സ്വദേശി ഉള്‍പ്പെടെ നാലു പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസറ്റീവ് ആയവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും (ദുബായ്-3, സൗദി-1) രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും വന്നവരാണ്. എല്ലാവരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കുറ്റിയാടി കാവിലുംപാറ സ്വദേശി (37), മണിയൂര്‍ സ്വദേശിനി (28 വയസ്സ്), കോട്ടൂളി സ്വദേശി (84), വയനാട് തലപ്പുഴ സ്വദേശി (55) എന്നിവരാണ് രോഗമുക്തി നേടിയത്.

ഇന്ന് പോസിറ്റീവ് ആയവര്‍:

1. വടകര സ്വദേശി (59 വയസ്സ്) – ജൂണ്‍ നാലിന് ചെന്നൈയില്‍ നിന്നു ട്രാവലറില്‍ വീട്ടീലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

2. ഓര്‍ക്കാട്ടേരി സ്വദേശി (48) – മെയ് 27 ന് ചെന്നൈയില്‍ നിന്നു കാര്‍ മാര്‍ഗം വീട്ടീലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

3. കല്ലാച്ചി സ്വദേശി (39) – മെയ് 30ന് ദുബായ്-കരിപ്പൂര്‍ I X -1344 വിമാനത്തില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. എഫ്.എല്‍.ടി.സി.യില്‍ ചികില്‍സയിലാണ്.

4. ചേളന്നൂര്‍ സ്വദേശി (31)- മെയ് 28 ന് ദുബായ്-കരിപ്പൂര്‍ വിമാനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. എഫ്.എല്‍.ടി.സി.യില്‍ ചികില്‍സയിലാണ്.

5. വളയം സ്വദേശി (24)- ഹൈദരാബാദില്‍ നിന്നും ജൂണ്‍ 6 ന് വിമാന മാര്‍ഗം കൊച്ചിയില്‍ എത്തി. അവിടെ നിന്ന് മറ്റൊരു വിമാനത്തില്‍ കണ്ണൂരിലെത്തി ലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

6. ഓമശ്ശേരി വെളിമണ്ണ സ്വദേശി (57) – ജൂണ്‍ അഞ്ചിന് സൗദി-കരിപ്പൂര്‍ വിമാനത്തില്‍ എത്തി ലക്ഷണങ്ങളെ തുടര്‍ന്ന് നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികില്‍സയിലാണ്.

7. വാണിമേല്‍ സ്വദേശി (36)- മെയ് 31 ന് ദുബായ്-കരിപ്പൂര്‍ I X 1344 വിമാനത്തില്‍ കോഴിക്കോട്ടെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലാണ്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 122 ഉം രോഗമുക്തി നേടിയവര്‍ 47 ഉം ആയി. ഒരാള്‍ ചികിത്സക്കിടെ മരിച്ചു. ഇപ്പോള്‍ 74 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 19 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 50 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

കൂടാതെ മൂന്ന് വയനാട് സ്വദേശികളും രണ്ട് വീതം കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

ഇന്ന് 158 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7305 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7275 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7126 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 30 പേരുടെ ഫലം ലഭിക്കാനുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ  അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്. ഹോസ്റ്റലിലെ...

സനാതനധർമ്മം മഹാമാരിയെന്ന പരാമർശം; ഉദയനിധി സ്റ്റാലിന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ചെന്നൈ: സനാതനധർമ്മത്തിനെതിരായ പരാമർശത്തിൽ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വർഷത്തിലേക്ക് മാറ്റി. പരാമർശത്തിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ...

മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ...

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.