ഇടുക്കി
ഇടുക്കി ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
1.മെയ് 29ന് ഷാര്‍ജയില്‍ നിന്നും മുരിക്കാശ്ശേരിയില്‍ എത്തിയ 28 വയസ്സുള്ള യുവാവ്. ഷാര്‍ജയില്‍ ടീച്ചര്‍ ആയി ജോലി ചെയ്യുന്നു. രോഗലക്ഷണങ്ങള്‍ ഒന്നും നിലവിലില്ല. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
2.മെയ് 29ന് ദുബായ്യില്‍ നിന്നും കഞ്ഞികുഴിയില്‍ എത്തിയ 39 കാരന്‍ . രോഗലക്ഷണങ്ങള്‍ ഒന്നും നിലവിലില്ല. അടിമാലിയില്‍ സര്‍ക്കാര്‍ quarantine ല്‍ കഴിയുകയായിരുന്നു.
3.മെയ് 28ന് അയര്‍ലാന്‍ഡില്‍ നിന്നും വിമാനമാര്‍ഗം വന്ന 28 കാരനായ തൊടുപുഴ സ്വദേശിയാണ് മൂന്നാമത്തെ രോഗി. നിലവില്‍ രോഗലക്ഷണങ്ങള്‍ ഇല്ല. അടിമാലിയില്‍ സര്‍ക്കാര്‍ quarantine ല്‍ കഴിയുകയായിരുന്നു.
ഇവരില്‍ തൊടുപുഴ സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ടു രോഗികളെ ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
കൊല്ലം
കൊല്ലം ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.19 പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഇതില്‍ 11 പേര്‍ തജിക്കിസ്ഥാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളാണ്.7 പേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരാണ്.ഒരാള്‍ നൈജീരിയയില്‍ നിന്നും വന്നു.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ മൂന്നുപേര്‍ വിദേശത്തുനിന്നും ഒരാള്‍ മുംബൈയില്‍നിന്നും എത്തിയവരാണ് .മെയ് 28 ന്് താജിക്കിസ്ഥാനില്‍ നിന്നും കണ്ണൂര്‍ എത്തി തുടര്‍ന്ന് ആലപ്പുഴ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന വയലാര്‍ സ്വദേശിയായ യുവാവിനും പുലിയൂര്‍ സ്വദേശിനിയായ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു.
മുംബയില്‍ നിന്നും മെയ് 26 ന് കൊച്ചിയില്‍ എത്തി ആലപ്പുഴ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു.
മസ്‌കറ്റില്‍ നിന്നും ജൂണ്‍ 1ന് കോഴിക്കോടെത്തി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ബുധനൂര്‍ സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച നാലാമത്തെ ആള്‍.ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .
ഇതോടെ 70 പേരാണ് കോവിഡ് സ്ഥിരീകരിച്ചു നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്.