24.9 C
Kottayam
Wednesday, October 2, 2024

വനിത ദിനം: കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, മെന്‍സ്ട്രുവല്‍ കപ്പ് വിതരണം, വിപുലമായ പരിപാടികള്‍

Must read

കൊച്ചി:ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് 8 ചൊവ്വാഴ്ച് കൊച്ചി മെട്രോയില്‍് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനുകളില്‍ നിന്ന് ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് അന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാദിന ആഘോഷത്തിന്റെ ഭാഗമായി അന്ന് വിവിധ സ്റ്റേഷനുകളില്‍ വിപുലമായ പരിപാടികളാണ് സഘടിപ്പിച്ചിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍
രാവിലെ 10.30 ന് മെന്‍സ്ട്രുവല്‍ കപ്പ് ബോധവല്‍ക്കരണ പരിപാടിയും സൗജന്യ വിതരണവും ഉണ്ടാകും. എച്ച്.എല്‍.എല്‍, ഐ.ഒ.സി.എല്‍, കൊച്ചി മെട്രോ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യ വിതരണം ഇടപ്പള്ളി, എം.ജി റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളില്‍ ഉണ്ടാകും.

ഉച്ചയ്ക്ക് ശേഷം 2.30 ന് പത്തടിപ്പാലത്തുനിന്ന് ജെ.എല്‍.എന്‍ സ്റ്റേഷനിലേക്ക് ബ്രേക്ക് ദി ബയാസ് വിമെന്‍ സൈക്ലത്തോണ്‍. വൈകിട്ട് 4.30 ന് കലൂര്‍ സ്റ്റേഷനില്‍ ഫ്‌ളാഷ് മോബും ഫാഷന്‍ ഷോയും. മൂന്ന് മണി മുതല്‍ ആലുവ സ്റ്റേഷനില്‍ സംഗീത വിരുന്നും മോഹിനിയാട്ടവും. നാല് മണിമുതല്‍ ഇടപ്പള്ളി സ്റ്റേഷനിലും 5.30 മുതല്‍ ആലുവ സ്റ്റേഷനിലും കളരിപ്പയറ്റ്. 4.30 ന് ഏറ്റവും കൂടുതല്‍ മെട്രോ യാത്ര നടത്തിയ വനിതയ്ക്കുള്ള സമ്മാനവിതരണം. അഞ്ച് മണിക്ക് കടവന്ത്ര സ്റ്റേഷനില്‍ എസ്.ബി.ഒ.എ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന തെരുവ് നാടകവും നൃത്താവതരണവും.

5.30 ന് ജോസ് ജംഗ്ഷനില്‍ കൊച്ചി മെട്രോയുടെ ആഭിമുഖ്യത്തില്‍ വനിതാദിന സാംസ്‌കാരിക പരിപാടി. ക്യൂട്ട് ബേബി ഗേള്‍ മല്‍സരം. മ്യൂസിക്കല്‍ ചെയര്‍ മല്‍സരം. സെന്റ് തെരേസാസ് കോളെജ് വിദ്യാര്‍ത്ഥിനികളുടെ മ്യൂസിക് ബാന്‍ഡ്. രാവിലെ 10.30ന് കെഎംആര്‍എല്‍ വനിത ജീവനക്കാര്‍ക്കായി ആയുര്‍വേദ ചികില്‍സാവിധികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അനാവശ്യ യാത്രകൾ ഒഴിവാക്കാണം, ഷെൽറ്ററുകളിലേക്ക് മാറാൻ തയ്യാറാകാണം, ഇസ്രയേലിലെ ഇന്ത്യക്കാരോട് എംബസി നിര്‍ദേശം

ടെല്‍ അവീവ്‌: ഇസ്രയേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയം ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണം. ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പിൽ പറയുന്നു....

ഇസ്രായേലിൽ മിസൈൽ വർഷവുമായി ഇറാൻ; നിരവധി പേർ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേലിലെ പരക്കെ...

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

Popular this week