25.5 C
Kottayam
Sunday, September 29, 2024

ടാറ്റൂ ചെയ്യുന്നതിനിടെ സ്വകാര്യഭാ​ഗങ്ങളില്‍ സ്പര്‍ശിച്ചു, ബലാത്സംഗം ചെയ്തു, കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ആരോപണം

Must read

കൊച്ചി: കൊച്ചി കാക്കനാടുള്ള പ്രമുഖ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം. ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ സുജീഷ് പി എസ്സിനെതിരെയാണ് മീ ടൂ ആരോപണവുമായി യുവതി രംഗത്തെത്തിയത്.

സമൂഹമാധ്യമത്തില്‍ സ്വന്തം അനുഭവം യുവതി പങ്കുവച്ചതിന് പിന്നാലെ നിരവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരെ സമാന ആരോപണം ഉന്നയിച്ചു. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യഭാ​ഗങ്ങളില്‍ സ്പര്‍ശിക്കുകയും റേപ് ഉള്‍പ്പെടെ ചെയ്തുവെന്ന് ആരോപണങ്ങളില്‍ പറയുന്നു.

റെഡ്ഡിറ്റിലൂടെയാണ് ആദ്യം ആരോപണം പുറത്തുവന്നത്. ഒരാഴ്ച മുന്‍പ് സുജീഷിന്റെ ടാറ്റു സ്റ്റുഡിയോയില്‍ പോയ അനുഭവം പങ്കുവച്ചിരിക്കുകയാണ് യുവതി. സെലിബ്രിറ്റികളടക്കം നിരവധി പ്രമുഖര്‍ ഇവിടെ ടാറ്റു ചെയ്യുന്നത് കണ്ടാണ് താനും സുജീഷിനെ ബന്ധപ്പെട്ട് ടാറ്റു ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. പിന്നാലെ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌ ഇവര്‍ തുറന്നെഴുതി. സുജീഷിന്റെ പേരും ഇന്‍സ്റ്റഗ്രാം ഐ ഡി അടക്കം പങ്കുവച്ചാണ് യുവതി രംഗത്തിത്തിയത്.

ഇതിനുശേഷം നിരവധിപ്പേരാണ് സമാന അനുഭവം ഉണ്ടായെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്. ചിറകുകളോടു കൂടിയവജൈനയുടെ ടാറ്റൂവാണ് താന്‍ ചെയ്യാനിരുന്നത്. ടാറ്റൂവിന്റെ അര്‍ഥം ചോദിക്കുകയും തന്റെ പ്രായം ചോദിക്കുകയും ചെയ്തുവെന്ന് കുറിപ്പിലുണ്ട്. പിന്നെ സംസാരം വഴിതിരിച്ചുവിട്ടു. സെക്സ് ഇഷ്ടപ്പെടുന്നതു കൊണ്ടോണോ ഈ ടാറ്റൂ തിരഞ്ഞെടുത്തത്, വിര്‍ജിനാണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം ചോദിച്ചു. കൈയില്‍ സൂചി ഇരിക്കുന്നതിനാല്‍ ഭയത്തോടെയാാണ് കിടന്നിരുന്നതെന്നും എന്നാല്‍ പിന്നീട്‌ ടാറ്റൂ ചെയ്തു കൊണ്ടിരിക്കുന്നതിനിടെ തന്നെ തന്റെ പാന്റുള്‍പ്പെടെ നീക്കി ബലാത്സം​ഗം ചെയ്തുവെന്നും കുറിപ്പിലുണ്ട്.

രണ്ട് വര്‍ഷം മുമ്ബ് 20 വയസ്സുകാരിക്കുണ്ടായ അനുഭവവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ആദ്യമായി ടാറ്റു ചെയ്യാനെത്തിയ അനുഭവമാണ് യുവതി തുറന്നുപറഞ്ഞത്. “വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് എത്തിയത്. എന്നോട് ബ്രാ ഊരാന്‍ ആവശ്യപ്പെട്ടു. പക്ഷെ ശരീരം മറയ്ക്കാന്‍ മറ്റു വസ്ത്രങ്ങളൊന്നും നല്‍കിയില്ല. ആദ്യമായി ടാറ്റു ചെയ്യുന്നതുകൊണ്ടുതന്നെ ഇങ്ങനെയാണ് ചെയ്യുന്നത് എന്നാണ് ഞാന്‍ കരുതിയത്.

എന്നാല്‍ കുറച്ചുസമയത്തിന് ശേഷം എനിക്ക് വവല്ലാത്ത അസ്വസ്ഥത തോന്നി. എന്റെ മാറിടത്തില്‍ അയാള്‍ സ്പര്‍ശിച്ചു. ഈ അനുഭവം ഉണ്ടായി രണ്ട് വര്‍ഷത്തിനിപ്പുറം ഇതേക്കുറിച്ച്‌ എഴുതുമ്ബോള്‍ ഞാന്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുകയായിരുന്നു എന്നെനിക്ക് ബോധ്യമുണ്ട്. കൂടുതല്‍ ആളുകളുടെ അനുഭവം വായിക്കുമ്ബോള്‍ ഇങ്ങനെയാണ് അയാള്‍ പലരോടും പെരുമാറിയിരുന്നതെന്ന് മനസ്സിലാകുന്നു”, യുവതി കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചിന്നക്കനാലിൽ വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ...

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

Popular this week