തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദികന്‍ കൊവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തില്‍ വൈദികന്‍ ചികിത്സയിലിരുന്ന പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പടെ 15 പേര്‍ നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളജില്‍ ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരും നിരീക്ഷണത്തിലാണ്.
വൈദികന്റെ വൈറസ് ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. പേരൂര്‍ക്കട ആശുപത്രിയില്‍ വച്ചാണ് വൈറസ് ബാധയേറ്റതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. മെഡിക്കല്‍ കോളജില്‍ നിന്നാവാം രോഗബാധയേറ്റതെന്ന് ആര്യോഗ്യ വകുപ്പിന്റെ അനുമാനം. ഫാ. കെ.ജി.വര്‍ഗീസിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 50 ഓളം പേരുണ്ട്. ജില്ലാ ഭരണകൂടം ഇന്ന് റൂട്ട് മാപ്പ് പുറത്തിറക്കും.
ഇന്നലെയാണ് വൈദികന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്. നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസ് (77) ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം ഇന്നലെയാണ് പുറത്തുവന്നത്.