24.9 C
Kottayam
Sunday, October 6, 2024

‘പാമ്പിനെ പിടിക്കാന്‍ വൈദഗ്ധ്യം വേണം’; മൂര്‍ഖനെ അനായാസം പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥ (വീഡിയോ)

Must read

തിരുവനന്തപുരം: പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. കഴിഞ്ഞ ദിവസമാണ് പാമ്പ് സ്‌നേഹി വാവ സുരേഷിന് കോട്ടയം കുറിച്ചിക്ക് സമീപം പാമ്പു കടിയേറ്റത്. അദ്ദേഹം ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ അനായാസമായി മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥ ആര്യനാട് കുളപ്പട സ്വദേശിനി ജി എസ് രോഷ്നിയാണ് ജനവാസകേന്ദ്രത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. വളരെ വിദഗ്ധമായി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വെള്ളനാട് പുനലാല്‍ ഐസക്കിന്റെ വീട്ടു വളപ്പില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെ മൂര്‍ഖനെ കണ്ട വിവരം പരുത്തിപ്പള്ളി റേഞ്ച് ഓഫീസില്‍ അറിയിക്കുകയും അപ്പോള്‍ തന്നെ റാപിഡ് റസ്പോണ്‍സ് ടീമിലെ ബീറ്റ് ഓഫിസര്‍ രോഷ്നി സ്ഥലത്ത് എത്തുകയും ചെയ്തു. പിടികൂടിയ പാമ്പിനെ വൈകിട്ടോടെ വനത്തിനുള്ളിലേക്ക് വിട്ടു. 2017 ലാണ് നിയമനം ലഭിച്ചത് 2019 ല്‍ പാമ്പ് പിടിത്തത്തില്‍ പരിശീലനം നേടി. അതുവരെ ഇക്കോ ടൂറിസം ചുമതലയിലായിരുന്നുവെന്ന് രോഷ്നി പറയുന്നു.

ചൂടുകാലമായതിനാലും, പാമ്പുകളുടെ പ്രജനന കാലം ആയതിനാലും നാട്ടിന്‍ പ്രദേശങ്ങളില്‍ ഇപ്പോള്‍ ധാരാളം പാമ്പുകളെ കണ്ടു വരാറുണ്ടെന്ന് രോഷ്നി പറയുന്നു. വനംവകുപ്പില്‍ ജോലി ലഭിക്കുന്നതിന് മുമ്പ് ദൂരദര്‍ശനിലും ആകാശവാണിയിലും അവതാരകയായിരുന്നു രോഷ്നി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week