28.8 C
Kottayam
Saturday, October 5, 2024

യുദ്ധം ആസന്നം,മരത്തോക്കുകളുമായി ഉക്രൈന്‍ ജനത പരിശീലനത്തില്‍,റക്ഷ്യന്‍ സൈന്യം അതിര്‍ത്തിയില്‍ നിരന്നു

Must read

കീവ് :ഏതു സമയവും റഷ്യന്‍ ആക്രമണമുണ്ടാവുമെന്ന ആശങ്കക്കിടെ ഉക്രൈനിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ യുദ്ധത്തിനൊരുങ്ങി. മരത്തോക്കുകളുമായാണ് ഉക്രൈന്‍ പൗരന്‍മാര്‍ രാജ്യവ്യാപകമായി ആയുധ പരിശീലനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സിന്റെ ആഭിമുഖ്യത്തിലാണ് സാധാരണക്കാര്‍ക്കുള്ള പരിശീലനം ആരംഭിച്ചത്. ഉക്രൈന്‍ സൈന്യത്തിന്റെ റിസര്‍വ് ബ്രാഞ്ചാണ് ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സ്. രാജ്യത്തെ ആക്രമിച്ച് കീഴടക്കാന്‍ റഷ്യയെ അനുവദിക്കില്ല എന്ന പ്രതിജ്ഞയോടെയാണ് സൈനിക പരിശീലനം നടക്കുന്നത്.

ഉക്രൈനിലിപ്പോള്‍ മരംകോച്ചുന്ന മഞ്ഞുകാലമാണ്. അതിനിടെയാണ്, കൊടുംമഞ്ഞില്‍ കിടന്നും ഇരുന്നും മാര്‍ച്ച് ചെയ്തും സാധാരണക്കാരായ ഉക്രൈന്‍ പൗരന്‍മാര്‍ പരിശീലനം നടത്തുന്നത്. ആവശ്യത്തിന് ആയുധങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് ഇവര്‍ മരം കൊണ്ടുണ്ടാക്കിയ തോക്കുകളുമായി പരിശീലനത്തിന് ഒരുങ്ങുന്നത്. കാഴ്ചയ്ക്ക് യന്ത്രത്തോക്കാണെന്നു തോന്നിക്കുന്ന മരത്തോക്കുകള്‍ ഉപയോഗിച്ച് സ്വയം പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും അധ്യായങ്ങളാണ് പഠിപ്പിക്കുന്നത്. യുദ്ധമുണ്ടായാല്‍ സ്വന്തം ജനതയെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് ഇതെന്നാണ് ഉക്രൈന്‍ പറയുന്നത്.

റിസര്‍വിലുള്ള സൈനികരാണ് ഈ വളണ്ടിയര്‍മാരെ പരിശീലിപ്പിക്കുന്നത്. സ്ത്രീകളും വൃദ്ധരുമടക്കം വളണ്ടിയര്‍മാരായി ആയുധ പരിശീലനത്തിന് സന്നദ്ധരായി ്എത്തിയിട്ടുണ്ട്. ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി സ്വയം പ്രതിരോധ പരിശീലന ക്ലാസുകള്‍ ഉക്രൈനില്‍ തലങ്ങും വിലങ്ങും നടക്കുകയാണ്.

മാസങ്ങളായി തുടരുന്ന റഷ്യ – ഉക്രൈന്‍ അസ്വാസ്ഥ്യത്തിനിടെ റഷ്യ, ഉക്രൈനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ് പുതിയ നീക്കം. 2014-ല്‍ ഉക്രെയ്നില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത ഉപദ്വീപായ റോസ്തോവ്, ക്രാസ്നോദര്‍, ക്രിമിയ എന്നിവിടങ്ങളിലായി റഷ്യ ഏകദേശം 1,00,000 സൈനികരെ വിന്യസിച്ചതായി അമേരിക്ക അടക്കം ആരോപിച്ചിരുന്നു.

ആകെ 2,15,000 സൈനികരാണ് ഉക്രൈന്‍ സൈന്യത്തിലുള്ളത്. 2014 മുതല്‍ തുടരുന്ന ഉക്രൈന്‍ – റഷ്യ സംഘര്‍ഷത്തിനിടെ 13,000-ലധികം സൈനികരെ ഉക്രൈന് നഷ്ടപ്പെട്ടു. പഴയ യുഎസ്എസ്ആറില്‍ നിന്ന് പിരിഞ്ഞ് പോയ രാജ്യങ്ങളില്‍ 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ കലാപങ്ങള്‍ നടക്കുകയാണെന്ന് ഉക്രൈന്‍ ആരോപിക്കുന്നു.

‘എങ്ങനെ ആയുധങ്ങള്‍ കൈകാര്യം ചെയ്യണം, ഒരു യുദ്ധ അന്തരീക്ഷത്തില്‍ എങ്ങനെ പെരുമാറണം, നഗരങ്ങളെ എങ്ങനെ ആക്രമണത്തില്‍ നിന്നും പ്രതിരോധിക്കാം, എന്നിങ്ങനെയുള്ള അടിസ്ഥാന കാര്യങ്ങളില്‍ തങ്ങള്‍ പരിശീലനം നേടിയതായി 19 കാരനായ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ഡാനില്‍ ലാറിന്‍ എഎഫ്പിയോട് പറഞ്ഞു.

യുദ്ധമുഖത്ത് മരുന്ന് എത്തിക്കുന്നതിലും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിലും ഓട്ടോമാറ്റിക് റൈഫിളുകള്‍ വിന്യസിക്കാനും വെടിവയ്ക്കാനുമൊക്കെയാണ് പരിശീലനം. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, ഡോക്ടര്‍മാര്‍, ആര്‍കിടെക്റ്റുകള്‍, തൊഴിലാളികള്‍ എന്നിങ്ങനെ ഉക്രൈനില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് യുദ്ധ പരിശീലനം തേടുന്നത്.

യുദ്ധ പരിശീലനത്തിനെത്തുന്നവര്‍ക്കെല്ലാം മുഴുവന്‍ ആയുധങ്ങളോ സുരക്ഷാ സംവിധാനങ്ങളോ സൈന്യം വാഗ്ദാനം ചെയ്യുന്നില്ല. പകരം പലര്‍ക്കും സൈനിക യൂണിഫോം മാത്രമാകും ലഭിക്കുക. ഹെല്‍മെറ്റ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, രാത്രികാല കണ്ണടകള്‍ എന്നിങ്ങനെയുള്ള മറ്റ് യുദ്ധ സാമഗ്രികള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് മുടക്കി വാങ്ങുകയാണ് പലരും.

ആക്രമണമുണ്ടായാല്‍ നഗരത്തെ സംരക്ഷിക്കാന്‍ സജ്ജീകരിച്ച കരുതല്‍ സൈന്യത്തിന്റെ ഭാഗമായിരിക്കും ഇവരെന്ന് കമാന്‍ഡര്‍ വാഡിം ഒസിര്‍നി പറയുന്നു. കരുതല്‍ സൈന്യം, ഭരണപരമായതും മറ്റ് പ്രധാനപ്പെട്ടതുമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനും ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും നേതൃത്വം നല്‍കുമെന്ന് ഒസിര്‍നി എഎഫ്പിയോട് പറഞ്ഞു.

ഉക്രൈന്‍ അതിര്‍ത്തിയില്‍ ഒരു ലക്ഷത്തിനും ഒരു ലക്ഷത്തി ഇരുപതിനായിരത്തിനുമിടയില്‍ സൈനികരെയും കവചിത വാഹനങ്ങളെയും ടാങ്കുകളും മിസൈലുകളുമാണ് റഷ്യ വിന്യസിപ്പിച്ചത്. കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ 1,00,000 സൈനികരെയും ടാങ്കുകളും മിസൈലുകളും ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. 2014 ലെ കടുത്ത മഞ്ഞ് കാലത്ത് റഷ്യ ഉക്രൈന്‍ ആക്രമിച്ച് ക്രിമിയ ഉപദ്വീപ് സ്വന്തമാക്കിയത് പോലെ ഇത്തവണയും റഷ്യആക്രമിക്കുമെന്ന് ഉക്രൈന്‍ കരുതുന്നു.

ഉക്രൈന്‍ (Ukraine) അതിര്‍ത്തിയില്‍ ഒരു ലക്ഷത്തിനും ഒരു ലക്ഷത്തി ഇരുപതിനായിരത്തിനുമിടയില്‍ സൈനീകരെയും കവചിത വാഹനങ്ങളെയും ടാങ്കുകളും മിസൈലുകളും റഷ്യ (Russia) വിന്യസിച്ചു കഴിഞ്ഞിവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഏത് നിമിഷവും തങ്ങള്‍ ആക്രമിക്കപ്പെടാമെന്ന ഉക്രൈന്റെ ഭയത്തിനിടയിലും റഷ്യ ആരോപണങ്ങളെയെല്ലാം വീണ്ടും നിഷേധിച്ചു. എന്നാല്‍, സൈനീകരെ അതിര്‍ത്തിയില്‍ വിന്യസിച്ചതെന്തിനെന്നോ എത്ര പേരെ വിന്യസിച്ചു എന്നോ റഷ്യ വ്യക്തമാക്കിയില്ലെങ്കിലും ഇപ്പോഴത്തെ യുദ്ധ ഭീതിക്ക് കാരണം നാറ്റോയുടെ അനാവശ്യ ഇടപെടലാണെന്നും റഷ്യ ആരോപിച്ചു.

ഉക്രൈന്‍ ആക്രമിക്കാന്‍ റഷ്യ തയ്യാറാണെന്ന പാശ്ചാത്യ മുന്നറിയിപ്പുകള്‍ ‘തികച്ചും പരിഹാസ്യമാണ്’ എന്നായിരുന്നു റഷ്യയുടെ വാദം. കിയെവിനെ (Kyiv) സഖ്യത്തിലേക്ക് തങ്ങളുടെ സഖ്യത്തില്‍ കൂട്ടാനുള്ള നാറ്റോയുടെ ആഗ്രഹമാണ് മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചതെന്നും റഷ്യ ആരോപിച്ചു.

കഴിഞ്ഞ ഡിസംബര്‍ അവസാനം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ (Vladimir Putin) 1,00,000 സൈനികരെയും ടാങ്കുകളും മിസൈലുകളും ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത് മുതല്‍ ഈ പ്രദേശം സംഘര്‍ഷത്തിലാണ്. 2014 ലെ കടുത്ത മഞ്ഞ് കാലത്ത് റഷ്യ ഉക്രൈന്‍ ആക്രമിച്ച് റഷ്യ ക്രിമിയ ഉപദ്വീപ് സ്വന്തമാക്കിയത് പോലെ ഇത്തവണയും കടുത്ത മഞ്ഞ് കാലമായ ഫെബ്രുവരിയില്‍ റഷ്യ ഉക്രൈന്‍ ആക്രമിക്കുമെന്ന് കരുതുന്നു.

എന്നാല്‍, പശ്ചാത്യ രാജ്യങ്ങളായ അമേരിക്കയും ബ്രിട്ടനും ഉക്രൈന്‍ അക്രമിച്ചാല്‍ റഷ്യ കനത്ത വിലനല്‍കേണ്ടിവരുമെന്ന് പറയുമ്പോഴും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചത് ഉക്രൈനെ ചൊടിപ്പിച്ചു. ഇതേതുടര്‍ന്ന് ഉക്രൈന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി (Volodymyr Zelensky) വിദേശരാജ്യങ്ങളോട് എരിതീയില്‍ എണ്ണയൊഴിക്കാതെ അടങ്ങിയിരിക്കാന്‍ പറഞ്ഞത് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്

കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009...

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ...

ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍...

നസ്രള്ളയുടെ പിൻഗാമി ഹാഷിം സഫൈദീനെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാർ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍...

Popular this week