28.7 C
Kottayam
Saturday, September 28, 2024

‘ഒരു പൊറോട്ട, ഒരു മുട്ടക്കറി, ഒരു പുഴുങ്ങിയ മുട്ട’; സ്വിഗി വഴി ഒന്നര വയസുകാരന്‍ ഓര്‍ഡര്‍ ചെയ്ത വിഭവങ്ങളാണിത് !

Must read

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകള്‍ (food delivery apps) സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരു ഒന്നര വയസുകാരൻ ഫുഡ് ഓര്‍ഡര്‍ ചെയ്തു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗി (swiggy) വഴി ഓർഡർ ചെയ്ത ഒരു പൊറോട്ടയും ഒരു മുട്ടക്കറിയും ഒരു പുഴുങ്ങിയ മുട്ടയുമായി നിൽക്കുന്ന ഒന്നര വയസുകാരന്‍റെ ചിത്രം അച്ഛന്‍ ജോസ് അലക്സ് ആണ് തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 

രാവിലെ തന്‍റെ ഫോണില്‍ വന്ന സന്ദേശം കണ്ടപ്പോഴാണ് കൊട്ടാരക്കര സ്വദേശിയായ ജോസ് കാര്യം അറിയുന്നത്. ഉടൻ തന്നെ ക്യാന്‍സല്‍ ചെയ്യാൻ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടു. എന്നാല്‍ ഓർഡർ ചെയ്ത് ഒരു മിനിറ്റ് കഴിഞ്ഞതിനാൽ ക്യാന്‍സല്‍ ചെയ്യാൻ പറ്റില്ല എന്നായിരുന്നു മറുപടി.

എന്തായാലും മകന്‍ ആര്‍വന്‍റെ കുസൃതി കണ്ട് അമ്പരന്നിരിക്കുകയാണ് ജോസും ഭാര്യ അഞ്ജനിയും. മകന്‍ സ്ഥിരമായി തന്‍റെ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്ന് ജോസ് പറഞ്ഞു. സ്റ്റാറ്റസ് ഇടാനും പ്രൊഫൈല്‍ പിക് മാറ്റാനുമൊക്കെ അറിയാം ഈ കുരുന്നിന്. എന്നാല്‍ ഇത്തരമൊരു സംഭവം മകനില്‍ നിന്ന് പ്രതീക്ഷിച്ചില്ല എന്നാണ് ജോസ് പറയുന്നത്.  


ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…
സ്വന്തമായി swiggy യിലൂടെ ഓർഡർ ചെയ്ത 1 പൊറോട്ടയും 1 മൊട്ടക്കറി 1 boiled egg ആയി നിൽക്കുന്ന ഒന്നര വയസുകാരൻ! സംഭവം സത്യമാണ്!
രാവിലെ message വന്നപ്പോൾ ആണ് ഞാൻ അറിയുന്നത്, ഉടൻ തന്നെ cancel ചെയ്യാൻ കസ്റ്റമർ കെയറിൽ വിളിച്ചു..ഓർഡർ ചെയ്ത് ഒരു മിനിറ്റ് കഴിഞ്ഞതിനാൽ cancel ചെയ്യാൻ പറ്റില്ല എന്ന് മറുപടി!
Cash on delivery option ആണ്….. ഈ ഓപ്ഷൻ ഞാൻ സത്യമായും swiggy യിൽ കണ്ടിട്ടില്ല… അല്ല ഉപയോഗിച്ചിട്ടില്ല…
ആ ഓപ്ഷൻ ഞാൻ ഇപ്പോൾ എടുത്ത് നോക്കി… മൂന്നിൽ അധികം confirmation ശേഷം മാത്രമേ അത്‌ ചെയ്യാൻ പറ്റുള്ളൂ… പിന്നെ ഇവനെ ഇതെങ്ങനെ!!!! ഞാനും ഭാര്യയും കൂലം കഷമായി ഇത് ചർച്ചചെയുമ്പോൾ… ഞാൻ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ ഒന്നര വയസുകാരൻ പൊറോട്ട തിന്നുന്നു!
NB:കേൾക്കുമ്പോൾ രസം തോന്നുമെങ്കിലും, വലിയ അപകടമാണ് അറിവില്ലാത്ത കുട്ടികളുടെ കൈയിൽ ഫോൺ കിട്ടിയാൽ…പറ്റിയത് പറ്റി… ഇനി സൂക്ഷിക്കണം… ഞാനും നിങ്ങളും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week